Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ നേട്ടവുമായി യുഎഇ; കൊറോണ ചികില്‍സയില്‍ പുത്തന്‍രീതി, അഭിനന്ദനവുമായി ഭരണാധികാരികള്‍

ദുബായ്: കൊറോണ വൈറസ് രോഗത്തിനെതിരായ ചികില്‍സയില്‍ വന്‍ നേട്ടം കൈവരിച്ച് യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. മൂലകോശ ചികില്‍സാ രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. 73 രോഗികളില്‍ നടത്തിയ ആദ്യ ഘട്ട ചികില്‍സ വിജയകരമാണ്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് യുഎഇ ഭരണകര്‍ത്താക്കളും രാജകുടുംബാംഗങ്ങളും രംഗത്തുവന്നു.

യുഎഇയിലെ ചികില്‍സാ രീതി ലോകരാജ്യങ്ങള്‍ക്കെല്ലാം ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. വരുംദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ചികില്‍സയ്ക്ക് വേണ്ടിയുള്ള പേറ്റന്റ് യുഎഇ ഭരണകൂടം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

അബുദാബി സ്റ്റം സെല്‍ സെന്റര്‍

അബുദാബി സ്റ്റം സെല്‍ സെന്റര്‍

അബുദാബി സ്റ്റം സെല്‍ സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരാണ് പുതിയ ചികില്‍സാ രീതി പരീക്ഷിച്ചത്. 73 രോഗികളില്‍ ചികില്‍സ നടത്തി. ആദ്യഘട്ട ചികില്‍സ വിജയകരമാണ്. പൂര്‍ണ വിജയം ഉറപ്പാക്കണമെങ്കില്‍ രണ്ടാഴ്ചയോളമാകും. കൊറോണക്കെതിരായ പ്രതിരോധത്തില്‍ വലിയ നേട്ടമാണ് യുഎഇ നേടിയിരിക്കുന്നത്.

ചികില്‍സ ഇങ്ങനെ

ചികില്‍സ ഇങ്ങനെ

രോഗികളുടെ രക്തത്തില്‍ നിന്ന് മൂലകോശം വേര്‍ത്തിരിച്ചെടുത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് അവ വീണ്ടും ശ്വാസകോശത്തില്‍ സന്നിവേശിപ്പിക്കുന്ന രീതിയിലാണ് ചികില്‍സ. ചികില്‍സ പൂര്‍ണ വിജയകരമാണ് എന്ന് പറയാന്‍ രണ്ടാഴ്ച കഴിയും. കൊറോണ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിയുന്നവരിലാണ് പിരീക്ഷണം നടത്തിയത്. ഇതില്‍ ചിലര്‍ ഐസിയുവിലായിരുന്നു.

അഭിനന്ദനവുമായി ഭരണാധികാരികള്‍

അഭിനന്ദനവുമായി ഭരണാധികാരികള്‍

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം, അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. മികച്ച നേട്ടമാണ് കൈവരിച്ചതെന്നും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നും ഇവര്‍ പറഞ്ഞു.

പേറ്റന്റ് അനുവദിച്ചു

പേറ്റന്റ് അനുവദിച്ചു

അബുദാബി സ്റ്റംസെല്‍ സെന്ററിന് പുതിയ ചികില്‍സയ്ക്കുള്ള പേറ്റന്റ് അനുവദിച്ചതായി യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു. പരീക്ഷണം നടത്തുന്ന രോഗികള്‍ക്ക് നിലവിലെ പ്രോട്ടോക്കോള്‍ അനുസസരിച്ചുള്ള ചികില്‍സയും ലഭ്യമാക്കുന്നുണ്ട്. രണ്ടാഴ്ചക്കകം ചികില്‍സയുടെ പൂര്‍ണ വിവരം പുറത്തുവരും.

Recommended Video

cmsvideo
    uae medical centre develops treatment for pandemic
    പ്രതീക്ഷ നല്‍കുന്നു

    പ്രതീക്ഷ നല്‍കുന്നു

    കൊറോണ രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടെ പുതിയ ചികില്‍സാ രീതി വിജയകരമാകുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. വെള്ളിയാഴ്ച 557 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 13000 കടന്നു. ഇതുവരെ 111 പേരാണ് മരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+