കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയെ ഇരുട്ട് മൂടും; മേഘാവൃതമായ അന്തരീക്ഷമാകും, ശക്തമായ കാറ്റടിക്കും

  • By Ashif
Google Oneindia Malayalam News

ദുബായ്: അടുത്ത രണ്ടുദിവസം യുഎഇ കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകും. ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. അതോടൊപ്പം പൊടിക്കാറ്റിനും. അന്തരീക്ഷം ഇരുട്ട് മൂടിയ പോലെയാകും. മേഘാവൃതമായ അവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില ഇനിയും കുറയാന്‍ സാധ്യതയുണ്ട്. റോഡുകളിലെ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനവുമായി പുറത്തുപോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ഇങ്ങനെ...

തമ്മിലടിച്ച് ഖത്തറും സൗദിയും; വാശിയോടെ ചെയ്യുന്നത്... ഗള്‍ഫിനെ ഊറ്റി ലാഭം കൊയ്തത് ഇവര്‍തമ്മിലടിച്ച് ഖത്തറും സൗദിയും; വാശിയോടെ ചെയ്യുന്നത്... ഗള്‍ഫിനെ ഊറ്റി ലാഭം കൊയ്തത് ഇവര്‍

ലോകത്തെ ഞെട്ടിച്ച് സൗദി രാജകുമാരന്‍; ഒറ്റദിവസം കൊണ്ട് വെട്ടിപ്പിടിച്ചു, 2014ന് ശേഷം ആദ്യംലോകത്തെ ഞെട്ടിച്ച് സൗദി രാജകുമാരന്‍; ഒറ്റദിവസം കൊണ്ട് വെട്ടിപ്പിടിച്ചു, 2014ന് ശേഷം ആദ്യം

പ്രകടമായ മാറ്റം

പ്രകടമായ മാറ്റം

അടുത്ത രണ്ട് ദിവസമാണ് കാലാവസ്ഥയില്‍ പ്രകടമായ മാറ്റം ദൃശ്യമാകുക. പൊടിക്കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. കൂടാതെ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

60 കിലോമീറ്റര്‍ വേഗത

60 കിലോമീറ്റര്‍ വേഗത

വടക്കുപടിഞ്ഞാറന്‍ ദിശയിലെ കാറ്റ് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ അടിച്ചുവീശും. ചില പ്രദേശങ്ങളില്‍ വേഗത ഇനിയും കൂടാം. ചിലപ്പോള്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

താപനില താഴും

താപനില താഴും

മേഘാവൃതമായ അന്തരീക്ഷമാകുമെന്ന സൂചനയാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിലാണ് ആ അന്തരീക്ഷത്തിന് സാധ്യതയുള്ളത്. അതോടൊപ്പം ഇനിയും താപനില താഴാനും സാധ്യത കൂടുതലാണ്.

വ്യത്യസ്ഥ ഇടങ്ങളില്‍

വ്യത്യസ്ഥ ഇടങ്ങളില്‍

തീര പ്രദേശങ്ങളില്‍ താപ നില 12-24 സെല്‍ഷ്യസ് ആയിരിക്കും. മലയോര മേഖലയില്‍ 8-20 ഡിഗ്രി സെല്‍ഷ്യസാകും. അതേസമയം, മറ്റിടങ്ങളില്‍ 11-26 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില.

ദൂരക്കാഴ്ച കുറയും

ദൂരക്കാഴ്ച കുറയും

ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയര്‍ന്നേക്കും. വാഹനവുമായി പുറത്തിറങ്ങുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദൂരക്കാഴ്ച കുറഞ്ഞേക്കാം. ശക്തമായ പൊടിക്കാറ്റിനും സാധ്യത കൂടുതലാണ്.

 തിരമാലകള്‍

തിരമാലകള്‍

തിരമാലകള്‍ 12 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. ഒമാന്‍ കടലിലും അറേബ്യന്‍ ഉള്‍ക്കടലിലും സമാനമായ സാഹചര്യമുണ്ടായേക്കാം. കടലുമായി ബന്ധപ്പെട്ടുള്ളവര്‍ ജാഗ്രത പാലിക്കണം.

ജബല്‍ ജയ്‌സില്‍

ജബല്‍ ജയ്‌സില്‍

തിങ്കളാഴ്ച ഏറ്റവും തണുപ്പ് അനുഭവപ്പെട്ടത് ജബല്‍ ജയ്‌സിലാണ്. 4.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. സമാനമായ താപനില മറ്റു പ്രദേശങ്ങളിലും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

English summary
UAE weather to worst coming hours, Warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X