'കൊവിഡിനേക്കാൾ വലിയ ദുരന്തമാകും, മരണ സംഖ്യയും ഉയരും', ഡിസീസ് എക്സിനെ കുറിച്ച് ആരോഗ്യവിദഗ്ധ
ലോകമെമ്പാടും ഭീതിയും ദുരന്തവും വിതച്ചാണ് കൊവിഡ് മഹാമാരി കടന്ന് പോയത്. നിരവധി പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കൊവിഡിന് ശേഷം അതിനേക്കാള്‍ അപകടകാരിയായ മഹാമാരിയായിരിക്കും ഡിസീസ് എക്‌സ് എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുകെയിലെ ആരോഗ്യ വിദഗ്ധയായ കേറ്റ് ബിന്‍ഗാം. 2020 മെയ് മുതല്‍ ഡിസംബര്‍ വരെ യുകെയിലെ വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് തലവന്‍ ആയിരുന്നു കേറ്റ് ബിന്‍ഗാം.
1919-1920 കാലത്തുണ്ടായ സ്പാനിഷ് ഫ്‌ളൂവിന് സമാനമായ അവസ്ഥയായിരിക്കും ഡിസീസ് എക്‌സിന്റേത് എന്നും അവര്‍ പറയുന്നു. നിലവില്‍ ചികിത്സകളൊന്നും ഇല്ലാത്ത ഒരു വൈറസോ ബാക്ടീരിയയോ അല്ലെങ്കില്‍ ഫംഗസോ ആയിരിക്കും ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

1918-19 കാലത്തുണ്ടായ മഹാമാരിയില്‍ ലോകമെമ്പാടുമായി 5 കോടിയോളം ആളുകളാണ് മരണപ്പെട്ടത്. അതായത് രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയോളം. ഇപ്പോഴുളള വൈറസുകളില്‍ ഒന്ന് കാരണം തന്നെ അത്രയും മരണസംഖ്യ പ്രതീക്ഷിക്കാവുന്നതാണെന്ന് കേറ്റ് ബിന്‍ഗാം പറയുന്നു.
ഡിസീസ് എക്‌സിന്റെ ഭീഷണിയെ നേരിടണമെങ്കില്‍ വലിയ തോതിലുളള വാക്‌സിനേഷനും ഡോസുകള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തായിക്കുകയും വേണമെന്നും കേറ്റ് ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശാസ്ത്രജ്ഞര്‍ ഇതിനകം 25 വൈറസ് കുടുംബങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കണ്ടെത്തപ്പെടാത്ത ലക്ഷക്കണക്കിന് വകഭേദങ്ങള്‍ വേറെയുമുണ്ടാകുമെന്നും അവ ഒരു ജീവിവര്‍ഗത്തില്‍ നിന്ന് അടുത്തതിലേക്ക് പടരാമെന്നും കേറ്റ് കൂട്ടിച്ചേര്‍ത്തു.
ഒരു തരത്തില്‍ പറഞ്ഞാല്‍ 2 കോടിയോളം ആളുകള്‍ മരണപ്പെട്ടുവെന്ന് പറഞ്ഞാലും കൊവിഡ് തമ്മില്‍ ഭേദമാണെന്ന് പറയാം. കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേരും രോഗമുക്തി നേടിയിട്ടുണ്ട്. എബോളയുടെ മരണനിരക്കിന് സമാനമാണ് ഡിസീസ് എക്‌സ്. ലോകത്തിലെവിടെയോ അതുണ്ട്, അധികം താമസിയാതെ ആര്‍ക്കെങ്കിലും രോഗം ആരംഭിക്കുമെന്നും കേറ്റ് മുന്നറിയിപ്പ് നല്‍കുന്നു. 67 ശതമാനമാണ് എബോളയുടെ മരണനിരക്ക്. പക്ഷിപ്പനിയും മേര്‍സും അടക്കമുളള രോഗങ്ങളും വലിയ തോതിലാണ് മരണത്തിന് കാരണമാകുന്നത് എന്നും കേറ്റ് ബിന്‍ഗാം വ്യക്തമാക്കി.












Click it and Unblock the Notifications