കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video- വെളച്ചിലെടുക്കരുത് കേട്ടോ..!! ഫോണ്‍ തട്ടിപ്പറിച്ചോടാന്‍ കള്ളന്റെ ശ്രമം, കൂസലില്ലാതെ കടയുടമ

Google Oneindia Malayalam News

ലണ്ടന്‍: രാത്രി സമയത്ത് പതുങ്ങി വന്നിരുന്ന കള്ളന്‍മാരല്ല ഇപ്പോള്‍ പലയിടത്തും ഉള്ളത്. കണ്‍മുന്നില്‍ വെച്ച് പട്ടാപ്പകല്‍ പോലും കള്ളന്‍മാര്‍ മോഷണം നടത്തുന്നതിന്റെ എത്രയോ വാര്‍ത്തകള്‍ ദിനംപ്രതി നമുക്ക് മുന്നില്‍ എത്താറുണ്ട്. തടയാന്‍ ശ്രമിക്കുമ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന സംഭവങ്ങളും നിരവധിയാണ്.

എന്നാല്‍ തന്റെ കടയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തിയ മോഷ്ടാവിനെ തന്ത്രപരമായി കടയുടമ ട്രാപ്പിലാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യു കെയിലെ വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഡ്യൂസ്ബറിയിലെ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റ് ഷോപ്പില്‍ ആണ് സംഭവം.

1

മൊബൈല്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തിയ യുവാവ് ഫോണുകള്‍ പരിശോധിച്ച ശേഷം അത് കൈക്കലാക്കി കടക്കുള്ളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ക്യാബിന് പിന്നില്‍ ആയിരുന്നു കടയുടമയും ജീവനക്കാരനും. കടയുടമയും ജീവനക്കാരനും ക്യാബിന്‍ കടന്ന് എത്തുന്നതിന് മുന്‍പെ ഫോണുമായി ഓടി രക്ഷപ്പെടാനായിരുന്നു കള്ളന്റെ പദ്ധതി. എന്നാല്‍ അത് ഫലിച്ചില്ല.

വര്‍ഷം തീരും മുന്‍പ് അപൂര്‍വഭാഗ്യം, ബംപര്‍ പോലും അടിച്ചേക്കാം.. ശരിക്കും സുഖിക്കാം; ഈ രാശിക്കാരാണോ നിങ്ങള്‍വര്‍ഷം തീരും മുന്‍പ് അപൂര്‍വഭാഗ്യം, ബംപര്‍ പോലും അടിച്ചേക്കാം.. ശരിക്കും സുഖിക്കാം; ഈ രാശിക്കാരാണോ നിങ്ങള്‍

2

കാരണം കടയുടെ പ്രധാന കവാടത്തില്‍ റിമോട്ട് കണ്‍ട്രോള്‍ ലോക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരുന്നു. ഇതോടെ തന്ത്രം പാളിയ കള്ളന്‍ ഫോണ്‍ രണ്ടും തിരികെ ഏല്‍പ്പിച്ച് തനിക്ക് വാതില്‍ തുറന്ന് തരണം എന്ന് അപേക്ഷിക്കുകയായിരുന്നു. 1600 പൗണ്ട് വിലയുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കാനുള്ള കള്ളന്റെ പദ്ധതിയാണ് റിമോട്ട് കണ്‍ട്രോള്‍ ലോക്കിംഗ് സിസ്റ്റം ഘടിപ്പിച്ച ഡോറില്‍ തട്ടി തകര്‍ന്നത്.

വീണ്ടും നോട്ട് അസാധുവാക്കല്‍..? 2000 രൂപ നോട്ട് പിന്‍വലിക്കണമെന്ന് ബിജെപി എംപി, 'അച്ചടി നിര്‍ത്തി'വീണ്ടും നോട്ട് അസാധുവാക്കല്‍..? 2000 രൂപ നോട്ട് പിന്‍വലിക്കണമെന്ന് ബിജെപി എംപി, 'അച്ചടി നിര്‍ത്തി'

3

ഇതിന്റെ ദൃശ്യങ്ങള്‍ കടക്ക് ഉള്ളിലെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഡിസംബര്‍ നാലിന് വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. 2020 ല്‍ 250 പൗണ്ട് നല്‍കിയാണ് താന്‍ ഡോര്‍ ലോക്കിംഗ് സംവിധാനം സ്ഥാപിച്ചത് എന്ന് കടയുടമയായ അഫ്‌സല്‍ ആദം (52) പറഞ്ഞതായി മെട്രോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'തൂക്കുകയറില്‍ നിന്ന് ദൈവത്തെ പോലെ രക്ഷിച്ചത് യൂസഫലി സാര്‍'; കണ്ഠമിടറി ബെക്‌സ്, ചേര്‍ത്തുപിടിച്ച് യൂസഫലി'തൂക്കുകയറില്‍ നിന്ന് ദൈവത്തെ പോലെ രക്ഷിച്ചത് യൂസഫലി സാര്‍'; കണ്ഠമിടറി ബെക്‌സ്, ചേര്‍ത്തുപിടിച്ച് യൂസഫലി

4

ഇതിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും മുഖം മൂടി ധരിച്ചെത്തുന്ന കള്ളന്‍മാരെ തിരിച്ചറിയാന്‍ സാധിക്കാറില്ല എന്നുമാണ് അഫ്‌സല്‍ ആദം പറയുന്നത്. ഡോര്‍ ലോക്കിംഗ് സംവിധാനം സ്ഥാപിച്ചതോടെ തന്റെ 1600 പൗണ്ട് മൂല്യമുള്ള ഫോണുകള്‍ മോഷ്ടിക്കപ്പെടുന്നതില്‍ നിന്ന് രക്ഷ നേടാനായി എന്ന് അഫ്‌സല്‍ ആദം പറയുന്നു.

വീഡിയോ കാണാം

English summary
UK: Thief's attempt to steal phone from mobile shop, but failed, here is how
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X