കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെയില്‍ കനത്ത മഞ്ഞു വീഴ്ച; റോഡുകളും സ്കൂളുകളും അടച്ചു

Google Oneindia Malayalam News

ലണ്ടന്‍: യുകെയില്‍ കനത്ത മഞ്ഞു വീഴ്ചകാരണം റോഡുകള്‍ താറുമാറായി, സ്‌കൂളുകള്‍ അടച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും ഓല്‍ധാമിലും ഏമ്പതിലധികം സ്‌കൂളുകള്‍ അടച്ചു. വെസ്റ്റ് യോര്‍ക്ക്‌ഷെറില്‍ ഇരപത്തി എട്ടും ലീഡ്‌സില്‍ എട്ട് സ്‌കൂളുകളുമാണ് അടച്ചത്. ജനജീവിതം ദുസഹമായി.

യാത്രക്കാര്‍ എത്താന്‍ വൈകുന്നതിനാല്‍ മിക്ക വിമാനങ്ങളും വൈകുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് വടക്കന്‍ ഇംഗ്ലണ്ടില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പത്ത് സെന്റീമീറ്റര്‍ ഘനത്തില്‍ മഞ്ഞു വീമെന്നാണ് റിപ്പോര്‍ട്ട്.

Snow

സ്റ്റാഫോര്‍ഡ്ഷയറിലെ ലീക്ക്, കുമബ്രിയയിലെ ഷാപ്പ് എന്നിവിടങ്ങളിലും മഞ്ഞു വീഴ്ചകാരണം ഗതാഗതം മുടങ്ങി. സൗത്ത് യോര്‍ക് ഷെയറിലെ പെനൈന്‍സില്‍ റോഡുകള്‍ അടച്ചിരിക്കുകയാണ്. ലീഡ്‌സ് ബ്രാഡ് വിമാനത്താവളവും അടച്ചു. അതേസമയം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ മഞ്ഞു വീഴ്ചകാരണം യാത്രക്കാരുമായി വിമാനത്തിന് ഏറെ സമയം റണ്‍വേയില്‍ കിടക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ട.

അറ്റ്‌ലാന്റിക്കില്‍ നിന്നും തീരപ്രദേശത്തേക്ക് മഞ്ഞ് പ്രവേശിക്കുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. വാഹന യാത്രക്കാരോട് മുന്‍കരുതലെടുക്കാനും ആവശ്യപെട്ടിടുണ്ട്. എന്നാല്‍ സൗത്ത്, സൗത്ത് ഈസ്റ്റ് എന്നീ മേഖലകളില്‍ മഞ്ഞു വീഴ്ചയുണ്ടായില്ല.

English summary
Schools were closed, flights delayed and commuters have been left facing hazardous roads after heavy snowfall. The north of England was blanketed late on 3 March and in the early hours of 4 March, with as much as 10cm of snow reported on high ground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X