കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈന്‍-റഷ്യ യുദ്ധം: യുഎന്നിലെ ഇന്ത്യന്‍ നിലപാട് തൃപ്തികരമല്ലെന്ന് അമേരിക്ക

Google Oneindia Malayalam News

യുക്രെയ്നിലെ പ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നിലപാട് തൃപ്തികരമല്ലെന്ന് അമേരിക്ക. എന്നാൽ റഷ്യയുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുക്കുമ്പോൾ അത് അതിശയകരമല്ലെന്നുമാണ് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയുമായുള്ള അടുത്ത ബന്ധം തുടരുന്നതിന് ഇന്ത്യയ്ക്ക് ബദലുകൾ ആവശ്യമാണെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഇൻഡോ-പസഫിക് ഡയറക്ടർ മിറ റാപ്പ്-ഹൂപ്പർ, വാഷിംഗ്ടൺ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസ് ആതിഥേയത്വം വഹിച്ച ഒരു ഓൺലൈൻ ഫോറത്തോട് പറഞ്ഞു,

"ഐക്യരാഷ്ട്രസഭയിൽ വോട്ടെടുപ്പ് നടത്തുമ്പോൾ, നിലവിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് തൃപ്തികരമല്ലെന്ന് നമ്മള്‍ എല്ലാവരും അറിയികുയും അംഗീകരിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇത് തികച്ചും ആശ്ചര്യകരമല്ല. സമീപ വർഷങ്ങളിൽ ഇന്ത്യ വാഷിംഗ്ടണുമായി അടുത്ത ബന്ധം വികസിപ്പിച്ചെടുത്തിട്ടുണ്ട്, ചൈനയ്‌ക്കെതിരായ നീക്കം ലക്ഷ്യമിട്ടുള്ള ക്വാഡ് ഗ്രൂപ്പിംഗിന്റെ സുപ്രധാന ഭാഗമാണ് ഇന്ത്യ. എന്നാൽ മോസ്കോയുമായി അവർക്ക് ദീർഘകാല ബന്ധമുണ്ട്, റഷ്യ ഇപ്പോഴും ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരായി തുടരുന്നു.''-മിറ റാപ്പ് വ്യക്തമാക്കി.

 un-

ഉക്രെയ്നിലെ റഷ്യൻ നടപടികളെ അപലപിക്കുന്നത് ഇന്ത്യ ഒഴിവാക്കുകയും യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ പ്രതികരണം. ചൈനയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യ ഒരു പ്രതിരോധം എന്ന നിലയിൽ റഷ്യയുമായി കൂടുതൽ അടുത്തു, എന്നാൽ റഷ്യയെ ശക്തമാി പ്രതിരോധിക്കുന്നതിനെ കുറിച്ച് ദീർഘവും കഠിനവുമായി ചിന്തിക്കുകയാണെന്നും മിസ് റാപ്പ്-ഹൂപ്പർ പറഞ്ഞു.

ഞങ്ങളുടെ കാഴ്ചപ്പാട് മുന്നോട്ടുള്ള വഴിയിൽ ഇന്ത്യയെ അടുത്ത് നിർത്തുക എന്നുള്ളതാണ്. അതിന് അവരെ സ്വയം പര്യപ്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രെയ്ൻ പ്രതിസന്ധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, റഷ്യയുടെ എസ്-400 എയർ ഡിഫൻസ് സിസ്റ്റം വാങ്ങിയതിൽ ഇന്ത്യയോടെ അമേരിക്കയ്ക്ക് നീരസം ഉണ്ടായിരുന്നു. റഷ്യൻ സൈനിക ഹാർഡ്‌വെയർ വാങ്ങുന്നതിൽ നിന്ന് രാജ്യങ്ങളെ തടയാൻ ലക്ഷ്യമിട്ടുള്ള 2017 ലെ യുഎസ് നിയമപ്രകാരം യുഎസ് ഉപരോധത്തിന്റെ അപകടസാധ്യത നിലനില്‍ക്കെയായിരുന്നു ഇന്ത്യയുടെ ഈ ഇടപാട്.

ചൈനയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ജപ്പാനും ഓസ്‌ട്രേലിയയും ചേർന്നുള്ള ക്വാഡ് ഫോറത്തിൽ ഇന്ത്യയ്‌ക്കെതിരായ ഏത് ഉപരോധവും ഡൽഹിയുമായുള്ള യുഎസ് സഹകരണത്തെ അപകടത്തിലാക്കുമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.
വാഷിംഗ്ടണും അതിന്റെ സഖ്യകക്ഷികളും പങ്കാളികളും അവരുടെ വിതരണ ശൃംഖലകൾ നോക്കേണ്ടതുണ്ടെന്നും റഷ്യൻ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ മാറ്റിസ്ഥാപിക്കാമെന്ന് രാജ്യങ്ങളെ എങ്ങനെ സഹായിക്കാമെന്നും ചിന്തിക്കേണ്ടതുണ്ടെന്ന് മിസ് റാപ്പ്-ഹൂപ്പർ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
പുടിനെ തീര്‍ക്കുമെന്ന് റഷ്യന്‍ സൈനീകര്‍. റഷ്യക്ക് തിരിച്ചടി | Oneindia Malayalam

English summary
Ukraine issue: US says Indian position on UN is not satisfactory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X