• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധ പരിഹാരത്തിന് ട്വിറ്ററിൽ വോട്ടെടുപ്പുമായി ഇലോൺ മസ്ക്, പരിഹസിച്ച് സെലെൻസ്കി

Google Oneindia Malayalam News

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വോട്ടെടുപ്പ് നിർദേശവുമായി എത്തിയ ടെസ്ല മേധാവി ഇലോൺ മസ്കിനെതിരെ പ്രതിഷേധം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദ എന്നിവരാണ് മസ്കിന്റെ സർവേയെ വിമർശിച്ച് രംഗത്തെത്തിയത്.

നിലവിൽ റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന യുക്രൈൻ പ്രദേശങ്ങളുടെ അവകാശത്തെ സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം ഇലോൺ മസ്ക് അഭിപ്രായപ്രകടനം നടത്തിയത്. യുഎൻ മേൽനോട്ടത്തിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു മസ്കിന്റെ ആവശ്യം. ഇതിൽ ഫലം യുക്രൈന് അുകൂലമാകുകയാണെങ്കിൽ റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങളിൽ നിന്നെല്ലാം പിൻമാറെണമെന്നായിരുന്നു മസ്കിന്റെ പക്ഷം.

1

2014ലിൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ റഷ്യയുടെ ഭാഗമാണെന്ന് ഔദ്യോഗികമായി അംഗീകരിക്കണമെന്നും ടെസ്ല മേധാവി ആവശ്യപ്പെട്ടു. ഇവിടേക്ക് ജലവിതരണ ഉറപ്പാക്കണമെന്ന് നിർദേശിച്ച മസ്ക്, വിഷയത്തിൽ യുക്രൈൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും പറഞ്ഞു. തന്റെ ആശയോത്തോട് അതെ അല്ലങ്കിൽ ഇല്ല എന്ന അഭിപ്രായം രേഖപ്പെടുത്താനും ട്വിറ്റർ ഉപഭോഗതാക്കളോട് ഇലോൺ മസ്ക് ആഹ്വാനം ചെയ്തു. ഡോൺബാസിലും ക്രൈമിയയിലും താമസിക്കുന്നവർക്കു റഷ്യയുടെ ഭാഗമാകാനാണോ യുക്രെയ്‌നിന്റെ ഭാഗമാകാനാണോ താൽപര്യമെന്ന് പരിശോധിക്കണമെന്നും മസ്ക് ആവശ്യപ്പെട്ടു.

തിരിച്ചടിച്ച് യുക്രൈൻ; പല മേഖലകളിലും റഷ്യയെ തുരത്തി വൻമുന്നേറ്റം, ലൈമാനും വീണുതിരിച്ചടിച്ച് യുക്രൈൻ; പല മേഖലകളിലും റഷ്യയെ തുരത്തി വൻമുന്നേറ്റം, ലൈമാനും വീണു

2

ഇതിനായി ഒരു അഭിപ്രായ സർവേയും അദ്ദഹം തയ്യാറാക്കി. വിഷയത്തിൽ അതേ അല്ലെങ്കിൽ അല്ല എന്ന് പ്രതികരികരിക്കാൻ ട്വിറ്റർ ഉപഭോഗതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. തന്റെ നിർദ്ദേശത്തിന് ജനപ്രീതിയില്ലെങ്കിലും പ്രശ്നമില്ലന്ന മസ്ക് വ്യക്തമാക്കി. ഉറപ്പായ ഒരു ഫലത്തിനു വേണ്ടിയാണ് യുദ്ധം അതുകൊണ്ട് തന്നെ ദശലക്ഷക്കണക്കിന് ആളുകൾ ആവശ്യമില്ലാതെ മരിക്കാൻ ഇടയുണ്ട്. യുക്രൈനുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യ മൂന്ന് മടങ്ങ് ജനസംഖ്യയുള്ള രാജ്യമാണെന്നും യുക്രൈൻ ജനതയെ കുറിച്ച് കരുതലുണ്ടെങ്കിലിൽ സാമാധാനം ഉറപ്പാക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

3

'റഷ്യയിൽ യുക്രെയ്‌നിന്റെ മൂന്നു മടങ്ങ് ജനസംഖ്യയുണ്ട്. അതിനാൽ യുദ്ധത്തിൽ യുക്രെയ്‌നു വിജയം സാധ്യമല്ല. നിങ്ങൾക്ക് യുക്രെയ്‌നിലെ ജനങ്ങളെക്കുറിച്ച് കരുതലുണ്ടെങ്കിൽ സമാധാനം ഉറപ്പാക്കണം.' പിന്നാലെയാണ് മസ്കിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നത്. തുടർന്ന് വൊളോഡിമിർ സെലെൻസ്കി മസ്കിനെതിരെ പരിഹാസവുമായി രംഗത്തെത്തി. യുക്രെയ്നെ പിന്തുണയ്ക്കുന്ന ആൾ, റഷ്യയെ പിന്തുണയ്ക്കുന്ന ആൾ എത് മസ്കിനെയാണ് കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് അഭിപ്രായം രേഖപ്പെടത്തുക എന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുടെ മറുപടി ട്വീറ്റ്.

ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിന്ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിന്

4

പ്രിയപ്പെട്ട ഇലോൺ മസ്ക് നിങ്ങളുടെ കാറിന്റെ ചക്രങ്ങൾ ആരെങ്കിലും മോഷ്ടിച്ചാൽ, അവരെ ഒരുപാട് പേർ അനുകൂലിച്ചാലും അതിന്റെ നിയമപരമായ അവകാശം മോഷ്ടിച്ചയാൾക്ക് കിട്ടില്ല എന്നായിരുന്നു ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദയുടെ പ്രതികരണം. അതേസമയം റഷ്യൻ സൈന്യം പിടിച്ചെടുത്ത മേഖലകളിൽ യുക്രൈൻ സേന കഴിഞ്ഞ ദിവസം വൻ മുന്നേറ്റം നടത്തി. റഷ്യ പിടിച്ചെടുത്ത പല മേഖലകളും യുക്രൈൻ സേന തിരിച്ച് പിടിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൽ ചെലത് റഷ്യ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

5

സെപോര്‍ഷ്യ ഉള്‍പ്പെടെയുള്ള യുക്രൈന്‍റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഹിത പരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കിയെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിൻ
പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈൻ സേനയുടെ കനത്ത തിരിച്ചടിയുണ്ടായത്. യുക്രൈൻ സൈന്യം അലെക്സാൻഡ്രോവ് മേഘലയിൽ തങ്ങളുടെ പ്രതിരോധം തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. കനത്ത തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മിസൈല്‍ കുതിച്ചെത്തി!! അമ്പരന്ന് ജപ്പാന്‍... 5 വര്‍ഷത്തിനിടെ ആദ്യം, ഉത്തര കൊറിയ ആക്രമിച്ചേക്കുംമിസൈല്‍ കുതിച്ചെത്തി!! അമ്പരന്ന് ജപ്പാന്‍... 5 വര്‍ഷത്തിനിടെ ആദ്യം, ഉത്തര കൊറിയ ആക്രമിച്ചേക്കും

English summary
ukraine president vladimir zelensky criticize tesla chief elon musk over ukraine russia twitter war poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X