ചർച്ചയും യുദ്ധവും; 11,000 പേരെ റഷ്യയ്ക്ക് നഷ്ടമായെന്ന് യുക്രൈൻ; പിൻതുണയ്ക്കാൻ ബൈഡനുമായി ചർച്ച
കീവ്: റഷ്യ - യുക്രൈൻ പ്രതിസന്ധിയെ കുറിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ന് ചർച്ച നടത്തി. രാജ്യത്തിന് വേണ്ട പിൻതുണ ഇരുവരും ചർച്ച ചെയ്തു. എന്നാൽ, റഷ്യയ്‌ക്കെതിരായ ഉപരോധവും ചർച്ചാ വിഷയം ആയി.
എന്നാൽ, യുദ്ധത്തിൽ 11,000 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ. യുദ്ധത്തിന്റെ 11 ദിവസത്തിലാണ് ഇന്ന് എത്തി നിൽക്കുന്നത്. ഉപരോധവും നോ ഫ്ലൈ സോൺ നടപ്പാക്കലും യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. വെടിനിർത്തലിന് ശേഷം പുടിൻ സൈന്യം പ്രധാന യുക്രൈൻ നഗരമായ മരിയൂപോളിനെതിരെ ആക്രമണം പുനരാരംഭിച്ചിരുന്നു.

അതേസമയം, യുക്രൈനിലെ മരിയുപോള്‍ നഗരപരിധിയില്‍ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. പതിനൊന്ന് മണിക്കൂറത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം 1.30 മുതൽ പുലർച്ചെ 12.30 വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇന്ത്യൻ സമയം 3.30 മുതൽ ആളുകളെ ഒഴിപ്പിക്കൽ തുടങ്ങും.
യുക്രെയ്ൻ ഒഴിപ്പിക്കൽ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുന്നുവെന്നും മോദി പറഞ്ഞു.
അതേസമയം, സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി. അതേസമയം, യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ഇന്ത്യക്കാർ ഒഴിപ്പിക്കൽ നടപടികൾക്കായുളള ഫോം എത്രയും പെട്ടെന്ന് പൂരിപ്പിക്കണമെന്നാണ് ഇന്ത്യൻ എംബസി ആവിശ്യപ്പെടുന്നത്. ഇന്ത്യക്കാർക്കായി എംബസിയുടെ ഗൂഗിൾ ഫോം ലഭ്യമാകും. ഈ ഫോമിൽ പേരും മറ്റു വിവരങ്ങളുമാണ് നൽകേണ്ടത്.
എന്നാൽ, 700 പേര്‍ സുമിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ കണക്ക്. അതേസമയം, യുക്രൈനിൽ നിന്ന് 3000 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചതായി കേന്ദ്ര സർക്കാർ. 15 വിമാനങ്ങളിൽ ആയാണ് ഇവരെ ഇന്ത്യയിൽ എത്തിച്ചത്. സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. യുദ്ധ ബാധിതരായ പ്രദേശത്ത് നിന്നും ഇവരെ പ്രത്യേക വിമാനങ്ങളിലാണ് സുരക്ഷാ സ്ഥാനത്തേയ്ക്ക് എത്തിച്ചത്. സുരക്ഷയുടെ ഭാഗമായി അയൽ രാജ്യങ്ങളായ പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലേക്ക് സർക്കാർ പ്രത്യേക വിമാനങ്ങൾ അയച്ചിരുന്നു.
യുകൈനിലെ പ്രധാന നഗരങ്ങളിൽ ഷെല്ലാക്രമണം തുടരുന്നതിടെ ആയിരക്കണക്കിന് ആളുകൾ ഇവിടെ കുടുങ്ങി കിടന്നിരുന്നു. യുദ്ധത്തിന് പിന്നാലെ യുക്രൈനിലെ വ്യോമാതിർത്തികൾ അടച്ചിരുന്നു. അതേസമയം, ഇന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിചേരാനുണ്ട്. ഇന്നലെ ബുഡാപെസ്റ്റിൽ നിന്ന് 5, സുസെവയിൽ നിന്ന് 4, കോസിസിൽ നിന്ന് 1, റസെസോവിൽ നിന്ന് 2 എന്നിങ്ങനെ ഇന്ത്യക്കാർ നാട്ടിൽ എത്തിയിരുന്നു. 11 വിമാനങ്ങളും 2,226 യാത്രക്കാരുമാണ് ആകെ ഇന്നലെ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയുടെ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായാണ് ഇവരെ നാട്ടിൽ എത്തിച്ചത്. അതേസമയം, യുക്രൈനിലെ പിസോച്ചിൻ നഗരത്തിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം, സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് യുക്രൈനിലെ വോളോഡിമർ സെലെൻസ്‌കി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. അതേസമയം, സ്ഥിതി ഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയിലുടനീളം ഉന്നത തല യോഗങ്ങൾ നടത്തുന്നുണ്ട്. പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. വിഷയത്തിൽ പ്രധാന മന്ത്രിയുടെ എട്ടാമത്ത് ചർച്ചയായിരുന്നു വെളളിയാഴ്ച നടന്നത്. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നതായി പ്രധാനമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications