• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര് തുടർന്ന് റഷ്യ: ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയ്ക്ക് വിലക്ക്

Google Oneindia Malayalam News

കീവ്: റഷ്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തി. റഷ്യ - യുക്രൈൻ യുദ്ധ സാഹചര്യത്തിൽ വ്യാജ വാർത്തകൾ തടയുകയാണ് ലക്ഷ്യം. റഷ്യൻ കമ്പനികളോട് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിവേചനപരമായ മനോഭാവം സ്വീകരിക്കുന്നതായി റഷ്യ ആരോപിക്കുന്നു.

എന്നാൽ, റഷ്യൻ ജനതയുടെ വിശ്വസനീയമായ വിവരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ഫേസ്ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2020 ഒക്‌ടോബർ മുതൽ ഫെയ്‌സ്ബുക്കിന് എതിരെ 26 വിവേചന കേസുകൾ ഉണ്ടായിട്ടുണ്ട്.

റഷ്യൻ സർക്കാരിന്റെ സെൻസർഷിപ്പ് ഏജൻസിയായ റോസ്‌കോംനാഡ്‌സോർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1

അതേസമയം, റഷ്യയിലെ ബി.ബി.സിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു. റഷ്യയ്ക്ക് പുറത്ത് നിന്ന് ബിബിസി ന്യൂസ് റഷ്യന്‍ ഭാഷയില്‍ തന്നെ സംപ്രേക്ഷണം ചെയ്യും. റഷ്യയില്‍ തുടരുന്ന മാധ്യമ പ്രവര്‍ത്തകരോട് പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതർ നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. യുദ്ധ മേഖലയില്‍ ജോലി ചെയ്യാൻ കഴിയില്ല. ജീവനക്കാരെ അപകടത്തിലേക്ക് തള്ളിവിടാന്‍ തയ്യാറല്ലെന്ന് ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രസ്താവനയില്‍ പറഞ്ഞു.

യുക്രൈനും പിന്നോട്ടില്ല: സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യുംയുക്രൈനും പിന്നോട്ടില്ല: സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും

2

അതേസമയം, സിഎൻഎന്നും റഷ്യയിൽ പ്രവർത്തനം നിർത്തി. യുദ്ധ വാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെർ​ഗ് ന്യൂസും റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ, റഷ്യയ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് ഫേസ്ബുക്ക് നേരത്തെ രംഗത്ത് എത്തിയിരുന്നു. അയൽരാജ്യമായ യുക്രൈനെതിരെ യുദ്ധം പുറപ്പെടുവിച്ച സാഹചര്യത്തിൽ ആയിരുന്നു നടപടി. റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുക്രൈനെതിരായ പോരാട്ടം കീവിൽ എത്തിയതോടെയാണ് ഫേസ്ബുക്ക് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നത്.

3

ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെ പണം സമ്പാദിക്കാണ് റഷ്യൻ സ്റ്റേറ്റ് മീഡിയയ്ക്ക് വിലക്ക് വന്നിരുന്നു. ലോകത്തെവിടേയ്ക്കും ഫേസ്ബുക്കിലൂടെ പരസ്യങ്ങൾ കാണിക്കുന്നതിനോ ധന സമ്പാദനം നടത്തുന്നതിനോ ഇനി മുതൽ കഴിയില്ല എന്നായിരുന്നു ഉത്തരവ്. റഷ്യൻ സ്റ്റേറ്റ് മീഡിയയെ ഈ പ്രവർത്തികളിൽ നിന്നും ഫേസ്ബുക്ക് നിരോധിക്കുന്നു. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ ഥാനിയൽ ഗ്ലീച്ചർ വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ആക്രമത്തിന് നാറ്റോയുടെ പച്ചക്കൊടി';'മരണത്തിന് ഉത്തരവാദി നാറ്റോ ആയിരിക്കും'; - സെലന്‍സ്‌കി'ആക്രമത്തിന് നാറ്റോയുടെ പച്ചക്കൊടി';'മരണത്തിന് ഉത്തരവാദി നാറ്റോ ആയിരിക്കും'; - സെലന്‍സ്‌കി

4

എന്നാൽ, റഷ്യൻ സ്റ്റേറ്റ് മീഡിയ എന്ന പേരുകൾ പ്രയോഗിക്കുന്നത് ഫേസ്ബുക്ക് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ കേന്ദ്രം മാത്രമല്ല, യൂറോപ്പിലെ പ്രതിസന്ധിയെ അടയാളപ്പെടുത്തുന്നതും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന പ്ലാറ്റ്‌ഫോമാണ്. യൂറോപ്പിലെ സംഘർഷത്തിന്റെ തത്സമയ നിരീക്ഷണങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

5

അതേസമയം, റഷ്യ - യുക്രൈൻ യുദ്ധം പത്താം ദിവസം എത്തി നിൽക്കുകയാണ്. ഇതിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. റഷ്യൻ അധിനിവേശത്തിനെ കുറിച്ചും രാജ്യത്തിന്റ സുരക്ഷയെ കുറിച്ചും സെലെൻസ്‌കി സംസാരിക്കും. സൂം വഴിയാണ് അഭിസംബോധന ചെയ്യുക. യുക്രൈനിന്റെ അഭ്യർത്ഥന പ്രകാരമാണ് ഈ സെലെൻസ്‌കിയുടെ നീക്കം. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്‌ക്കെതിരെ എണ്ണയുടെ ഇറക്കുമതി നിർത്തിവെയ്ക്കാൻ ആവിശ്യപ്പെടും.

Recommended Video

cmsvideo
  യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ വധിക്കാന്‍ മൂന്നു തവണ ശ്രമം | Oneindia Malayalam
  6

  യുക്രൈനിൽ യുദ്ധം രൂക്ഷമാകുകയാണ്. ഇതിനിടെയാണ് സെലെൻസ്‌കിയുടെ നീക്കം. റഷ്യയ്ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കമെന്നാണ് സെലെൻസ്‌കിയുടെ ആവിശ്യം.
  അതേസമയം, ഇന്നലെ റഷ്യൻ സൈന്യം വലിയ ആണവ നിലയം ആക്രമിച്ചിരുന്നു. സപ്പോരിജിയ ആണവ നിലയമായിരുന്നു ഇന്നലെ പിടിച്ചെടുത്തിരുന്നത്. ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, മോസ്‌കോയെ ലോക നേതാക്കൾ ആണവ ഭീകരത എന്ന് ആരോപിച്ചിച്ചിരുന്നു

  English summary
  ukraine russia updates: Facebook, Twitter and YouTube Are Now Ban In Russia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X