നാലാം ആഴ്ചയിലും റഷ്യ പിന്നോട്ടില്ല; വീണ്ടും തകർന്ന് യുക്രൈൻ; ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിന്റെ കിഴക്കൻ മേഖലയിൽ റഷ്യൻ സേന ശക്തമായ രീതിയിൽ ഷെല്ലാക്രമണം നടത്തി. അക്രമത്തിന് പിന്നാലെ 21 പേർ കൊല്ലപ്പെട്ടു. റഷ്യ - യുക്രൈൻ യുദ്ധം നാലാം ആഴ്ച കടന്നിരിക്കുന്നതിന് പിന്നാലെയാണ് റഷ്യ അക്രമം വ്യാപിപ്പിച്ചിരിക്കുന്നത്.
യുക്രൈനിലെ കിഴക്കൻ മേഖലയിലെ സ്കൂഴിന് നേരെയും റഷ്യ ഷെല്ലാക്രമണം നടത്തി. എന്നാൽ, കൂടുതല്‍ ചെച്‌നിയന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നും വിവരം ഉണ്ട്.
അതേസമയം, റഷ്യൻ അക്രമം നാലാം ആഴ്ച പിന്നിടുമ്പോൾ നൂറുകണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധികളിലൊന്നായി ഈ യുദ്ധം മാറി.

എഎഫ്പി റിപ്പോർട്ട് അനുസരിച്ച്, ഖാർകിവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ സ്കൂളിലും സാംസ്കാരിക കേന്ദ്രത്തിലും റഷ്യയുടെ പീരങ്കി വെടിവയ്പ്പ് ഉണ്ടായി. പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോട്ട് വ്യക്തമാക്കുന്നു. എന്നാൽ, ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. എന്നിരുന്നാലും റഷ്യൻ സൈന്യം യുക്രൈനിന്റെ നഗരങ്ങളിൽആക്രമണംതുടരുകയാണ്.

എന്നാൽ, യുദ്ധത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി വീതം യുക്രൈനിൽ അഭയാർത്ഥിയായി മാറുന്നുണ്ടെന്ന് യുനിസെഫ് വാക്താവ് വ്യക്തമാക്കിയിരുന്നു. പ്രതിദിനം എഴുപതിനായിരത്തിന് മുകളിൽ കുട്ടികളാണ് അഭയാർത്ഥികളായി മാറുന്നത്. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെയുളള കണക്കുകളാണ് യുനിസെഫ് അറിയിച്ചു.

ഫെബ്രുവരി 24 -നാണ് റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചിരുന്നത്. യുദ്ധത്തിന് പിന്നാലെ യുക്രൈനിൽ നിന്നും മൂന്ന് ദശലക്ഷത്തിലധികം ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഇതിൽ 1.4 ദശലക്ഷം കുട്ടികൾ ഉണ്ടെന്ന് യു എൻ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, റഷ്യ - യുക്രൈൻ യുദ്ധത്തിന് പിന്നാലെ 79 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. യുക്രൈൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിന് പിന്നാലെ നൂറിലധികം പേർക്ക് ഗുരുതരവും ശക്തവുമായ പരിക്കേറ്റു. കീവ്, ഹര്‍കീവ്, സുമി, ഖേര്‍സണ്‍ തുടങ്ങി നിരവധി നഗരങ്ങളിൽ റഷ്യ തന്റെ അക്രമം അഴിച്ചു വിടുകയായിരുന്നു

മരിയൻ പോളിൽ കുട്ടികളുടെ ആശുപത്രിക്കെതിരെ റഷ്യൻ സൈന്യം ആക്രമണം നടത്തി. ഇതിന് പിന്നാലെ മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തിരുന്നു. നിലവിൽ ഇപ്പോഴും റഷ്യ - യുക്രൈൻ യുദ്ധം തുടരുകയാണെന്നാണ് റിപ്പോർട്ട്. റഷ്യയുടെ ഷെല്ലാക്രമണം രൂക്ഷമായതിന് പിന്നാലെ തലസ്ഥാനമായ കീവിൽ 35 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, യുക്രൈനിലെ പ്രധാന നഗരങ്ങളായ കീവ്, ഖാർകിവ് എന്നീ നഗരങ്ങളിൽ നിന്നും ആയിരക്കണക്കിന് ഇന്ത്യക്കാരെ സർക്കാർ നാട്ടിലേക്ക് എത്തിച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിൽ യുക്രൈൻ - റഷ്യ രാജ്യങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഇരു രാജ്യങ്ങളും ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ സഹകരിച്ചിരുന്നു. ഇന്ത്യയുടെ തീവ്രമായ നയതന്ത്ര ഇടപെടലിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും മാനുഷിക ഇടനാഴി തുറന്നു നൽകിയത്.
Recommended Video

എന്നാൽ, യുക്രൈൻ - റഷ്യ പ്രതിസന്ധിയിൽ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങി കിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 15 - 20 ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ ഉടൻ ഒഴിപ്പിക്കും. രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ വിമാനങ്ങൾ പ്രവർത്തിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications