Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ ഹൃദയഭേദകം: താലിബാൻ അക്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: അഫ്ഗാനിസ്താനിൽ താലിബാൻ ആധിപത്യമുറപ്പിക്കുന്ന സാഹചര്യത്തിൽ ആക്രമണം ഉടനടി നിർത്തണമെന്നാവശ്യപ്പെട്ട് യുഎൻ. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസാണ് താലിബാനോട് ആക്രമണം ഉടനടി നിർത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ളത്. സൈനിക ശക്തിയിലൂടെ അധികാരം പിടിച്ചെടുക്കുന്നത് ഒരു പ്രതിജ്ഞ നഷ്ടപ്പെടലാണെന്നും ഇത് നീണ്ട ആഭ്യന്തരയുദ്ധത്തിനും യുദ്ധത്താൽ തകർന്ന രാജ്യത്തിന്റെ സമ്പൂർണ്ണ ഒറ്റപ്പെടലിനും മാത്രമേ കാരണമാകൂ എന്നും കൂട്ടിച്ചേർത്തു. സിവിലിയന്മാർക്കെതിരായ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും കുറ്റവാളികളെ ഉത്തരവാദികളാക്കണമെന്നും യുഎൻ മേധാവി പറഞ്ഞു.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1


ഭീകരര്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കു മേല്‍ താലിബാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായുള്ള ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്ത് വരുന്നുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് നീങ്ങുന്ന താലിബാന്‍, രാജ്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം കൈവശപ്പെടുത്താനുള്ള നീക്കത്തിലാണ് മുന്നോട്ടുപോകുന്നത്. 2001-ല്‍ യുഎസിന്റെ നേതൃത്വത്തില്‍ നടത്തിയ സൈനിക ഇടപെടലായിരുന്നു അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ നിര്‍വീര്യമാക്കിയത്. ജോ ബൈഡൻ പ്രസിന്റായി അധികാരമേറ്റതിന് പിന്നാലെ യുഎസ് സൈന്യം പിന്മാറിയതോടെ താലിബാൻ വീണ്ടും പിടിമുറുക്കുകയായിരുന്നു. അതേസമയം യുഎൻ ഇവരുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നതിനെ ശക്തമായി വിമർശിച്ചു.

2


താലിബാൻ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ട്, മനുഷ്യാവകാശങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന ആദ്യ സൂചനകളാൽ താൻ അത്യധികം അസ്വസ്ഥനായിരുന്നുവെന്ന് യുഎൻ മേധാവി കൂട്ടിച്ചേർത്തു. -അഫ്ഗാൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ അവരിൽ നിന്ന് അപഹരിക്കപ്പെടുന്നു.

3

കഴിഞ്ഞ മാസത്തിൽ മാത്രം ആയിരത്തിലധികം പേർ സാധാരണക്കാർക്കെതിരായ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഗുട്ടെറസ് പറഞ്ഞു, പ്രത്യേകിച്ച് ഹെൽമണ്ട്, കാണ്ഡഹാർ, ഹെറാത്ത് പ്രവിശ്യകളിലാണ് ആളുകൾ കൊല്ലപ്പെട്ടത്. "നഗരങ്ങളിൽ താലിബാനും അഫ്ഗാൻ സുരക്ഷാ സേനയും തമ്മിലുള്ള പോരാട്ടം വലിയതോതിലുള്ള നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്," 241,000 പേരെങ്കിലും വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. മാനുഷിക ആവശ്യങ്ങൾ മണിക്കൂറിൽ വർദ്ധിച്ചുവരികയാണെന്നും ഗുട്ടറസ് കൂട്ടിച്ചേർത്തു.

4


രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ ഹെരാത്ത്, കാണ്ഡഹാർ എന്നിവ താലിബാൻ അടുത്ത ദിവസങ്ങളിൽ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ കലാപകാരികൾ വർദ്ധിച്ചുവരുന്നതിനാൽ, രാജ്യത്തിന്റെ 60 ശതമാനം പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് സോഷ്യൽ മീഡിയ വഴി അവകാശപ്പെടുന്നത്. കാബൂളും ഉടൻ തന്നെ താലിബാന്റെ നിയന്ത്രണത്തിലാവുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്.

5


അഫ്ഗാനിസ്ഥാനില്‍ ആയുധ ബലത്തിലൂടെ അധികാരം കയ്യടക്കുന്നവരെ അംഗീകരിക്കില്ലെന്ന് ഖത്തറില്‍ ചേര്‍ന്ന വിവിധ രാജ്യങ്ങളുടെ സംയുക്ത സമിതി നിലപാട് സ്വീകരിച്ചിരുന്നു. താലിബാന്‍ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും രാഷ്ട്രീയ ഒത്തുതീര്‍പ്പിന് സന്നദ്ധരാകണമെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ ആക്രമണം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന നിർദേശമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസും മുന്നോട്ടുവെച്ചിട്ടുള്ളത്. യുഎസ് രാജ്യത്ത് നിന്ന് സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ അഫ്ഗാനില്‍ പതിനെട്ടോളം നഗരങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍ ആക്രമണം കടുപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ദോഹയില്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള രാജ്യാന്തര സമിതി യോഗം ചേരുന്നത്.

6


കഴിഞ്ഞ ദിവസം ഖത്തര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഉസ്ബെക്കിസ്ഥാന്‍, ജര്‍മനി, ചൈന, ബ്രിട്ടന്‍, ഉസ്ബെക്കിസ്ഥാന്‍, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തലും പങ്കെടുത്തിരുന്നു. യുഎന്നില്‍ നിന്നുള്ള പ്രത്യേക ദൂതന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി, അഫ്ഗാന്‍ സമാധാന ശ്രമങ്ങൾക്കായുള്ള ഉന്നതസമിതി ​ചെയർമാൻ ഡോ. അബ്​ദുല്ല അബ്​ദുല്ല തുടങ്ങിയവരും പങ്കെടുത്ത സമാധാന യോഗം താലിബാന്‍റെ ആക്രമണങ്ങളെ അപലപിക്കുകയും ആയുധബലത്തിലൂടെ അധികാരം പിടിക്കുന്ന ശക്തികളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+