കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല പീഡനം; വൈദികരെ യുഎന്‍ ചോദ്യം ചെയ്യുന്നു

  • By Soorya Chandran
Google Oneindia Malayalam News

ജനീവ: പ്രായപൂര്‍ത്തിയകാത്ത ആണ്‍കുട്ടികളെ ക്രിസ്ത്യന്‍ പുരോഹിതര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഐക്യ രാഷ്ട്ര ഇടപെടല്‍ ശക്തമാക്കുന്നു. വൈദികരെ ചോദ്യം ചെയ്തു വരികയാണ്. പീഡനം സംബന്ധിച്ച രേഖകള്‍ കൈമാറാന്‍ വത്തിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.

ആയിരത്തോളം കുട്ടികളാണ് വൈദികരുടെ രതിക്രീഡകള്‍ക്ക് ഇരയായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴായി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും വത്തിക്കാന്‍ എല്ലാം മൂടിവക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഫ്രാന്‍സ് മാര്‍പ്പാപ്പ സ്ഥാനമേറ്റതിന് ശേഷമാണ് ഇക്കാര്യത്തില്‍ സത്വര നടപടികള്‍ തുടങ്ങിയത്.

Vatican

നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ വത്തിക്കാന്‍ തന്നെയാണ് വൈദികരുടെ പീഡന കഥകള്‍ പുറം ലോകത്തോട് വിളിച്ചു പറഞ്ഞത്. പിന്നീട് മാര്‍പ്പാപ്പ തന്നെ ഇരകളോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കാലത്തായിരുന്നു ഇത്.

ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ കത്തോലിക്കാ സഭാ പുരോഹിതര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതാത് നാടുകളിലെ നിയമം അനുസരിച്ച് ഇവര്‍ക്കെതിരെ നടപടിയെടുക്കാം എന്ന നിലപാടാണ് പിന്നീട് വത്തിക്കാന്‍ ഈ വിഷയത്തില്‍ നിലപാടെടുത്തത്.

ആദ്യഘട്ടത്തില്‍ ഐക്യരാഷ്ട്രസഭയുടെ ചോദ്യം ചെയ്യലിനോട് വൈദികര്‍ സഹകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിന് ശേഷം ഐക്യരാഷ്ട്ര സഭ സമിതി മുന്നോട്ട് വക്കുന്ന നിര്‍ദ്ദേശങ്ങളും നടപടികളും അനുസരിക്കാന്‍ വത്തിക്കാന്‍ തയ്യാറാകുമെന്നാണ് വിവരം.

English summary
UN Mission question priests in Child Abuse Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X