കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ സേനയുടെ ലൈംഗിക അതിക്രമം; ഇന്ത്യന്‍ സേനയും ഉള്‍പ്പെട്ടു

  • By Anwar Sadath
Google Oneindia Malayalam News

യുണൈറ്റഡ് നേഷന്‍സ് (ന്യൂയോര്‍ക്ക്): ഐക്യരാഷ്ട്ര സമാധാന സേനാംഗങ്ങള്‍ ദാരിദ്ര്യം മുതലടെത്ത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തില്‍ ഇന്ത്യന്‍ സേനാംഗങ്ങളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 2010 മുതല്‍ 2013വരെ നടന്ന മൂന്ന് ലൈംഗിക അതിക്രമ കേസുകളിലാണ് ഇന്ത്യന്‍ സേനയെ കുറ്റപ്പെടുത്തുന്നത്.

നാലുവര്‍ഷത്തെ ഇടവേളയില്‍ 64 ലൈംഗിക അതിക്രമക്കേ കേസുകളാണ് യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. 1,00,000 ത്തോളം സേനാംഗങ്ങള്‍ യുഎന്‍ സമാധാന സേനയില്‍ അംഗമാണ്. ദക്ഷിണ സുഡാന്‍, കോംഗോ, ലിബെരിയ, ഹെയ്ത്തി എന്നിവിടങ്ങളിലെ സ്ത്രീകളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്.

unitednations

സ്ത്രീകളുടെ ദാരിദ്ര്യം മുതലെടുത്തായിരുന്നു അവരെ ചൂഷണം ചെയ്തത്. മൊബൈല്‍ ഫോണുകള്‍, ആഭരണങ്ങള്‍, പെര്‍ഫ്യൂം, അടിവസ്ത്രങ്ങള്‍, പണം എന്നിവ സ്ത്രീകള്‍ക്ക് പകരം നല്‍കി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും എട്ടായിരം സേനാംഗങ്ങള്‍ സമാധാന സേനയുടെ ഭാരമായി വിവിധ രാജ്യങ്ങളിലുണ്ട്.

പാക്കിസ്ഥാന്‍ ബംഗ്ലാദേശ് തുടങ്ങി ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ സേനാംഗങ്ങളും സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആകെ 480 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മൂന്നിലൊന്നും പ്രായപൂര്‍ത്തിയാകാത്തവരാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സമാധാനം കാത്തുസൂക്ഷിക്കുന്നതിനായി എത്തുന്നവര്‍ സ്ത്രീകളുടെ മാനം കവരുന്നത് യുഎന്നിന് തലവേദനയായിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് യുഎന്നിന്റെ തീരുമാനം.

English summary
UN Report; 3 Sexual Abuse Cases Against Indian Peacekeepers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X