Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയ്‌ക്കെതിരായ യുഎന്‍ പ്രമേയം: വോട്ടെടുപ്പില്‍ എന്തുകൊണ്ട് ഇന്ത്യ വിട്ടുനിന്നു, വിശദീകരണം ഇങ്ങനെ

ദില്ലി: യുക്രെയിന്‍ അധിനിവേശത്തെ അപലപിച്ചുകൊണ്ട് യു എന്‍ സുരക്ഷ കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തെ 15 അംഗങ്ങളില്‍ 15 പേരും പിന്തുണച്ചപ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഉണ്ടായത്. ഇന്ത്യയെ കൂടാതെ ചൈനയും യു എ ഇയുമാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഫെബ്രുവരി മാസത്തെ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റും സ്ഥിരാംഗവുമായ റഷ്യ വീറ്റോ ഉപയോഗിച്ചതിനാല്‍ പ്രമേയം പാസായില്ല.

1

പ്രമേയത്തിന് അനുകൂലമായി 11 വോട്ടുകളും ഇന്ത്യയും ചൈനയും യുഎഇയും ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ വിശദീകരണവുമായി യു എന്‍ അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി രംഗത്തെത്തി. ഉക്രെയ്‌നിലെ സമീപകാല സംഭവവികാസങ്ങളില്‍ ഇന്ത്യ അഗാധമായ അസ്വസ്ഥതയിലാണെന്ന് തിരുമൂര്‍ത്തി പറഞ്ഞു. അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ടിഎസ് തിരുമൂര്‍ത്തി കൗണ്‍സിലില്‍ ഇന്ത്യയുടെ വോട്ടെടുപ്പിന്റെ വിശദീകരണത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

2

ഈ നിമിഷം എത്ര ഭയങ്കരമായി തോന്നിയാലും, അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു വഴി സംഭാഷണം മാത്രമാണ്, നയതന്ത്രത്തിന്റെ പാത കൈവിട്ടുപോയത് ഖേദകരമാണ്. നാം അതിലേക്ക് മടങ്ങണം. ഇക്കാരണങ്ങളാല്‍ ഈ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും അല്‍ബേനിയയും ചേര്‍ന്ന് എഴുതിയ കരട് പ്രമേയം ഓസ്ട്രേലിയ, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ജോര്‍ജിയ, ജര്‍മ്മനി, ഇറ്റലി, ലിച്ചെന്‍സ്റ്റീന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, ന്യൂസിലാന്‍ഡ്, നോര്‍വേ, പോളണ്ട്, റൊമാനിയ, യുണൈറ്റഡ് കിങ്ങ്ഡം എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളാണ് സഹ-സ്‌പോണ്‍സര്‍ ചെയ്തത്.

3

എന്നാല്‍ യു എന്‍ കൗണ്‍സിലില്‍ എല്ലാ രാജ്യങ്ങളും പ്രതീക്ഷിച്ചത് പോലെയാണ് സംഭവിച്ചത്. 15 അംഗങ്ങളില്‍ ശക്തമായ രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ അതിന്റെ വീറ്റോ അധികാരം ഉപയോഗിച്ചതോടെ പ്രമേയം പരാജയപ്പെട്ടു. എന്നിരുന്നാലും, റഷ്യയുടെ അയല്‍രാജ്യത്തിനെതിരെ പൂര്‍ണ്ണ തോതിലുള്ള ആക്രമണം നടത്താനുള്ള പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ തീരുമാനത്തെ അപലപിക്കാനുള്ള ഒരു അവസരം ചേമ്പറിന് നല്‍കി.

4

റഷ്യ, നിങ്ങള്‍ക്ക് ഈ പ്രമേയം വീറ്റോ ചെയ്യാന്‍ കഴിയും, പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളുടെ ശബ്ദങ്ങള്‍ വീറ്റോ ചെയ്യാന്‍ കഴിയില്ല, നിങ്ങള്‍ക്ക് സത്യം വീറ്റോ ചെയ്യാന്‍ കഴിയില്ല, ഞങ്ങളുടെ തത്വങ്ങളെ നിങ്ങള്‍ക്ക് വീറ്റോ ചെയ്യാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഉക്രേനിയന്‍ ജനതയെ വീറ്റോ ചെയ്യാന്‍ കഴിയില്ലെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. അതേസമയം, റഷ്യക്ക് എതിരായ പ്രമേയത്തില്‍ ചൈനയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. എതിര്‍പ്പക്ഷത്ത് അമേരിക്കയായതിനാല്‍ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ നിന്നും ചൈന വിട്ടുനിന്നു .

5

എന്നാല്‍ ക്രൂഡോയില്‍ കയറ്റുമതിയില്‍ ആധിപത്യമുള്ള റഷ്യയെ പിണക്കാതിരിക്കാനാണ് യു എ ഇ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഇതിനിടെ, യുക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടിയില്‍ യുഎന്‍ നിര്‍ണായക പ്രമേയം എടുക്കുമ്പോള്‍ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി റഷ്യ വെള്ളിയാഴ്ച പറഞ്ഞിരുന്നു. യുക്രെയ്നിലെ നിലവിലെ സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇന്ത്യക്ക് ആഴത്തിലുള്ള ധാരണയുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകമായ തന്ത്രപരമായ പങ്കാളിത്തവുമായി സമന്വയിപ്പിച്ച് ന്യൂഡല്‍ഹിയില്‍ നിന്ന് തുടര്‍ച്ചയായ പിന്തുണ മോസ്‌കോ തേടുകയാണെന്നും റഷ്യയുടെ ചുമതലയുള്ള റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    കഴിയുന്നത് മരണ ഭയത്തോടെ.. യുക്രൈനിലെ കോഴിക്കോട്ടുകാരൻ പറയുന്ന കേട്ടോ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+