റോഹിങ്ക്യൻ പ്രശ്നത്തിൽ ബ്രിട്ടൺ ഇടപെടുന്നു; വിഷയം യുഎൻ രക്ഷാസമിതിയിൽ ചർച്ച ചെയ്യണം

 • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam
cmsvideo
  രോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കായി ബ്രിട്ടന്റെ ശക്തമായ ഇടപെടല്‍ | Oneindia Malayalam

  നോർവ: റോഹിങ്ക്യൻ ജനങ്ങൾക്കെതിരെയുള്ള അതിക്രമം ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതി ചർച്ച ചെയ്യും. ബ്രിട്ടണും സ്വീഡനുമാണ് വിഷയം സുരക്ഷാ സമിതിയിൽ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

  മ്യാൻമാറിലെ റോഹിങ്ക്യൻ മുസ്ലീ ജനങ്ങളുടെ കൂട്ടപാലായനം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. റോഹിങ്ക്യൻ ജനങ്ങൾക്കെതിരെ സൈന്യം ആക്രമണം നടത്തുന്നതിന്റെ ഭാഗമായാണ് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി യോഗം ചേരാൻ തീരുമാനിച്ചത്.

   റോഹിങ്ക്യൻ വിഷയം സുരക്ഷാ സമിതിയിൽ

  റോഹിങ്ക്യൻ വിഷയം സുരക്ഷാ സമിതിയിൽ

  മ്യാൻമാറിലെ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെ സൈന്യത്തിന്റെ നടപടിയെ തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് ദിനം പ്രതി പാലായനം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വിഷയം യുഎന്നിന്റെ സുരക്ഷാ സമിതി ചർച്ച ചെയ്യുന്നത്.

   അന്താരാഷ്ട്ര നിയമ ലംഘനം

  അന്താരാഷ്ട്ര നിയമ ലംഘനം

  മ്യാൻമാറിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ ഹൈകമ്മീഷണർ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു. മ്യാൻമാർ റോഹിങ്ക്യൻ ജനങ്ങളെ പൂർണമായും ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു.

  വരാൻ പോകുന്നത് വൻ ദുരന്തം

  വരാൻ പോകുന്നത് വൻ ദുരന്തം

  മ്യാൻമാറിൽ ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ പരിണിത ഫലം വൻ ദുരന്തമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ഈ വിവരം യുഎൻ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് സുരക്ഷ സമിതിയെ അറിയിച്ചിരുന്നു.

  ആരോപണങ്ങൾ നിഷേധിച്ച് മ്യാൻമാർ

  ആരോപണങ്ങൾ നിഷേധിച്ച് മ്യാൻമാർ

  മ്യാൻമാറിലെ സംഘർഷാവസ്ഥയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ് മ്യാൻമാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി പറഞ്ഞു. സർക്കാർ ജനങ്ങളെ സംരക്ഷിക്കാനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും സ്യൂചി പറഞ്ഞു.

  റോഹിങ്ക്യൻ ജനങ്ങളെ പുറത്താക്കൻ ശ്രമിക്കുന്നു

  റോഹിങ്ക്യൻ ജനങ്ങളെ പുറത്താക്കൻ ശ്രമിക്കുന്നു

  മ്യാൻമാറിൽ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്ന അഭയാർഥികളെ തിരിച്ചയക്കാൻ ശ്രമിക്കുന്ന നീക്കത്തെ വിമർശിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. ഇത് ഐക്യരാഷ്ട്രസഭയുടെ നിയമലംഘനമാണെന്നും ഗുട്ടറസ് പറഞ്ഞു.

  മ്യാൻമാറിൽ സംഘർഷം

  മ്യാൻമാറിൽ സംഘർഷം

  ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങൾക്കെതിരെയുള്ള സൈന്യത്തിന്റെ അതിക്രമം വർധിച്ചു വരുകയാണ് . ഇവർക്കെതിരെ സൈന്യം ക്രൂരമായ പീഡനങ്ങൾ അഴിച്ചു വിടുകയായിരുന്നു. സൈന്യവും റോഹിങ്ക്യൻ മുസ്ലീം ജനതയും തമ്മിലുള്ള സംഘർഷത്തിൽ 10000ത്തോളം പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വാർത്ത ഏജൻസി എഎഫ്പി അറിയിച്ചിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  The United Nations Security Council is holding an urgent meeting this week on continuing violence in western Myanmar that has forced 370,000 Rohingya Muslims to flee to neighboring Bangladesh.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്