കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാന്‍സര്‍ പൂര്‍ണമായി ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി? പരീക്ഷിച്ച 18 രോഗികളിലും രോഗം ഭേദമായി, ചരിത്രത്തിലാദ്യം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ ചികിത്സാരംഗത്ത് പ്രതീക്ഷയുണര്‍ത്തി രോഗം പൂര്‍ണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളില്‍ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂര്‍ണമായി വിജയിച്ചു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്നാണ് ക്യാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി ഇല്ലാതാക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രോഗബാധിതരായവരില്‍ ആറ് മാസമാണ് മരുന്ന് പരീക്ഷിച്ചത്. 18 രോഗികളില്‍ മാത്രമായിരുന്നു പരീക്ഷണം. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് മരുന്ന് നല്‍കിയിരുന്നത്. ഇവരില്‍ എല്ലാ രോഗികളിലും ക്യാന്‍സര്‍ പൂര്‍ണമായി ഭേദമായി. എന്‍ഡോസ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാന്‍ പരിശോധനകളിലൊന്നിലും ഇവരില്‍ ക്യാന്‍സര്‍ കണ്ടെത്താനായില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

CANCER

ഇത് ഒരു ചെറിയ പരീക്ഷണമായിരുന്നു എന്നും എന്നാല്‍ ഫലങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു എന്നും ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് പറഞ്ഞു. മരുന്ന് പരീക്ഷണം നടത്തിയവര്‍ക്ക് തുടര്‍ ചികിത്സ ആവശ്യമായി വന്നേക്കാം എന്നാണ് കരുതിയിരുന്നത് എന്നും എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും ലൂയിസ് കൂട്ടിച്ചേര്‍ത്തു.

ക്യാന്‍സറിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഡോ. ഡയസ് പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വന്‍കുടല്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. അലന്‍ പി വെനൂക്കും ഇക്കാര്യം സമ്മതിക്കുന്നു. എല്ലാ രോഗിയിലും ഇത്തരത്തില്‍ പൂര്‍ണ്ണമായ ആശ്വാസം ഇതിന് മുന്‍പ് കേട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ഇഡി; രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടുംസ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ഇഡി; രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടും

മരുന്ന് പരീക്ഷിച്ച മലാശയ ക്യാന്‍സര്‍ രോഗികള്‍ക്ക് കഠിനമായ ചികിത്സകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കീമോതെറാപ്പി, റേഡിയേഷന്‍, കുടല്‍, മൂത്രാശയം, ലൈംഗിക അപര്യാപ്തത എന്നിവയ്ക്ക് കാരണമായേക്കാവുന്ന ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയകള്‍ ഇവര്‍ ചെയ്തിരുന്നു. ചിലര്‍ക്ക് കൊളോസ്റ്റമി ബാഗുകള്‍ വേണ്ടിവരും. എന്നാല്‍ അവരുടെ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല രോഗികളിലാര്‍ക്കും ക്ലിനിക്കല്‍ സങ്കീര്‍ണതകളുമില്ല.

ചെക്ക്പോയിന്റ് ഇന്‍ഹിബിറ്ററുകള്‍ എന്നറിയപ്പെടുന്ന ഡോസ്റ്റാര്‍ലിമാബ് പോലുള്ള മരുന്നുകളോട് ശരാശരി അഞ്ച് രോഗികളില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതികൂല പ്രതികരണമുണ്ടാകാറുണ്ട്. ഒരു ഡോസിന് ഏകദേശം 11,000 ഡോളര്‍ ചിലവായി. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ തിരിച്ചറിയാനും നശിപ്പിക്കാനും അനുവദിക്കുന്നു.

ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്

അതസമേയം പ്രബന്ധത്തോടൊപ്പമുള്ള ഒരു എഡിറ്റോറിയലില്‍, പഠനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ലൈന്‍ബെര്‍ഗര്‍ കോംപ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററിലെ ഡോ. ഹന്ന കെ. സനോഫ് പരീക്ഷണഫലം ശ്രദ്ധേയമാണെന്നും എന്നാല്‍ രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും കൂട്ടിച്ചേര്‍ത്തു.ഫലങ്ങള്‍ ശ്രദ്ധേയവും അഭൂതപൂര്‍വവും ആണെങ്കിലും അവ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ വന്‍കുടല്‍ കാന്‍സര്‍ വിദഗ്ധനായ ഡോ. കിമ്മി എന്‍ജി പറഞ്ഞു.

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

English summary
Unexpected Result in Cancer Trial: first time dostarlimab medicine cured cancer in18 patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X