കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഗ്ഡോ പ്രേത നഗരത്തെപ്പോലെ; മ്യാന്‍മറിൽ നയതന്ത്രജ്ഞരുടെ സന്ദർശനം; രാജ്യത്ത് പ്രവേശനമില്ല

സൈനിക നടപടിയെ തുടര്‍ന്ന് മ്യാന്‍മറിലെ റാഖൈയിനില്‍ നിന്നും ലക്ഷകണക്കിന് ആളുകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

റാഖൈ: റോഹിങ്ക്യൻ ജനങ്ങൾക്കെതിരെ അതിക്രമം നടക്കുന്ന മ്യാൻമാറിൽ നയതന്ത്രജ്ഞരും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും സന്ദർശനം നടത്തി. റാഖൈനയിലെ മോഗ്ഡോ നഗരമാണ് സംഘം സന്ദർശിച്ചത്.

കമലും രജനിയും ഇരു ചേരിയിൽ? കമലിന്റെ ട്വീറ്റ് രജനിക്കുള്ളത്, ആരാധകര്‍ക്കിടയില്‍ തര്‍ക്കംകമലും രജനിയും ഇരു ചേരിയിൽ? കമലിന്റെ ട്വീറ്റ് രജനിക്കുള്ളത്, ആരാധകര്‍ക്കിടയില്‍ തര്‍ക്കം

mynmar

മ്യാൻമാറിലെ സൈനിക നടപടിയെ തുടർന്ന് റാഖൈയിനിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിവിധ രാജ്യങ്ങളിലേയ്ക്ക് പലായം ചെയ്തത്. ഇതിൽ ഭൂരിഭാഗം ജനങ്ങളും ബംഗ്ലാദേശിലേയ്ക്കാണ് കുടിയേറിയത്. ഇതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞരേയും അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ പ്രതിനിധികളും മ്യാന്‍മര്‍ സന്ദര്‍ശിച്ചത്.

 മ്യാൻമാർ സന്ദർശനം

മ്യാൻമാർ സന്ദർശനം

വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞരും അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ പ്രതിനിധികളുമാണ് മ്യാന്‍മര്‍ സന്ദര്‍ശിച്ചത്. സംഘത്തില്‍ വിദേശ അംബാസിഡര്‍മാര്‍, UNHCR പ്രതിനിധികള്‍, മ്യാന്‍മറിലെ വേള്‍ഡ് ബാങ്ക് പ്രതിനിധികള്‍, UNODC പ്രതിനിധികള്‍ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

മോഗ്ഡോ നഗരം സന്ദർശിച്ചു

മോഗ്ഡോ നഗരം സന്ദർശിച്ചു

റാഖൈയിനിലെ മോഗ്ഡോ നഗരവും മുസ്ലീങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും പ്രതിനിധികൾ സന്ദർശിച്ചിരുന്നു. അഹ് നോക്ക് പൈൻ, നൂറല്ല എന്നീ റോഹിങ്ക്യൻ ഗ്രമങ്ങളാണ് സംഘം സന്ദർശിച്ചത്. സന്ദർശനത്തിന് ശേഷം മോഗ്ഡോ നഗരം പ്രേത നഗരമായി മാറിയിരിക്കുകയാണെന്ന് സ്വിസ് അംബാസിഡര്‍ പോള്‍ സെര്‍ജര്‍ ട്വിറ്ററില്‍ കുറിച്ചു.

മ്യാൻമാറിൽ പ്രവേശനം നിഷേധിച്ചിരുന്നു

മ്യാൻമാറിൽ പ്രവേശനം നിഷേധിച്ചിരുന്നു

മ്യാൻമാറിൽ അഭയാർഥികൾക്ക് നേരെയുള്ള ആതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളെ മ്യാൻമാർ രാജ്യത്തിലേയ്ക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ആദ്യമായാണ് സംഘം മ്യാൻമാറ്‍ സന്ദർശിക്കുന്നത്.

 ബംഗ്ലാദേശിലേയ്ക്ക് പലായനം

ബംഗ്ലാദേശിലേയ്ക്ക് പലായനം

ഇപ്പോഴും ബംഗ്ലാദേശിലേയ്ക്ക് നിരവധി റോഹിങ്ക്യൻ ജനങ്ങളാണ് പലായനം ചെയ്യുന്നത്. ബംഗ്ലാദേശ് റോഹിങ്ക്യൻ ജനങ്ങൾക്കായി തയ്യാറാക്കിയിരുന്ന ക്യാമ്പുകൾ നിറഞ്ഞിരുന്നു. തുടർന്ന് അഭയാർഥികളെ പാർപ്പിക്കാനുള്ള മറ്റു വഴികൾ ആലോചിക്കികയാണ് സർക്കാർ.

 ജനങ്ങളെ തിരിച്ചു വിളിക്കും

ജനങ്ങളെ തിരിച്ചു വിളിക്കും

മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങൾക്ക് നേരെ ആക്രമണം ഇപ്പോഴും തുടരുന്നുണ്ട്. വടക്കൻ രാഖൈൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. എന്നിരിക്കെ പലായനം ചെയ്ത അഭയാര്‍ഥികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുമെന്ന് മ്യാന്‍മര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

സ്കൂളുകൾ തുറന്നു

സ്കൂളുകൾ തുറന്നു

മ്യാൻമാർ ശാന്തമായിട്ടില്ലെങ്കിലും റാഖൈനിയിലെ അടച്ചിട്ട സ്കൂളുകൾ തുറന്നിട്ടുണ്ട്. ദിനംപ്രതി റോഹിങ്ക്യൻ ജനങ്ങളുടെ പലായനം തുടരുന്നതിനിടെയാണ് റാഖൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചത്. മ്യാൻമാറിലെ ഗ്ലോബൽ ന്യൂ ലൈറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

English summary
The U.N. High Commissioner for Refugees, Filippo Grandi, warns that asylum for people fleeing war and persecution is eroding as countries increasingly use refugees as a political football to further their local and national interests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X