Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലീം പേടി'....ഒടുവില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ്, തഹെറയോട് മാപ്പ് പറഞ്ഞു

ന്യൂയോര്‍ക്ക്: യാത്രയ്ക്കിടെ സോഡ ആവശ്യപ്പെട്ട മുസ്ലീം യുവതിയ്ക്ക് സോഡ നിഷേധിച്ച സംഭവത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തില്‍ യുവതിയുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കമ്പനി മാപ്പ് പറഞ്ഞത്. അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതായി യുണൈറ്റഡിന് വേണ്ടി ഷട്ടില്‍ അമേരിയ്ക്ക സര്‍വീസ് നടത്തുന്ന റിപ്പബ്ളിക്ക് എയര്‍വേസ് ഹോള്‍ഡിംഗ് വക്താവ് ബോബ് ബിര്‍ജ് അറിയിച്ചു.

വിമാനത്തില്‍ യാത്രക്കാര്‍ക്ക് മൂടിമാറ്റാത്ത ബിവറേജസ് നല്‍കുന്നത് നിരോധിച്ചിട്ടില്ല. സംഭവത്തിന് ഉത്തരവാദിയായ പരിചാരകനെ ഇനി ജോലിയ്ക്ക് നിയോഗിയ്ക്കില്ലെന്നും കമ്പനി വ്യക്തമാക്കി. പണ്ഡിതയായ മുസ്ലീം യുവതിയ്ക്കാണ് എയര്‍ലൈന്‍സ് കമ്പനി സോഡ നിഷേധിച്ചത്. മൂടി തുറക്കാത്ത സോഡ ആവശ്യപ്പെട്ട നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പണ്ഡിതയായ താഹെറ അഹമ്മദിനോട് സോഡ ആയുധമാക്കാനിടയുണ്ടെന്നായിരുന്നു പരിചാരകന്റെ മറുപടി.

Tahera

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സംഭവം വിവാദമായതോടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വെട്ടിലായി. ഷിക്കാഗോയില്‍ നിന്ന് വാഷിംഗ്ടണിലേയ്ക്ക് പോയ വിമാനത്തില്‍ അനുഭവപ്പെട്ട വിവേചനം തഹെറ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ഏറെ വിവാദമായത്. തന്റെ സമീപത്തിരുന്ന യാത്രക്കാരന് മൂടി മാറ്റാത്ത ബിയര്‍ ബോട്ടില്‍ നല്‍കിയെന്നും തഹെറയുടെ പോസ്റ്റില്‍ പറയുന്നു. താന്‍ പരാതി പറഞ്ഞപ്പോള്‍ യാത്രക്കാര്‍ ഉള്‍പ്പടെ തനിയ്ക്ക് നേരെ ഇസ്ലാം വിരുദ്ധ പരമാര്‍ശം നടത്തിയെ്‌നും അപമാനിച്ചുവെന്നും ഇവര്‍ പരാതിപ്പെട്ടു. തഹെറയുടെ പോസ്റ്റ് വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+