കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസര്‍ വാക്‌സിനുമായി യുഎസും കാനഡയും; ഇരു രാജ്യങ്ങളും വിതരണം ആരംഭിച്ചു

Google Oneindia Malayalam News

ഫൈസര്‍ വാക്‌സിനുമായി യുഎസും കാനഡയും; ഇരുരാജ്യങ്ങളും വിതരണം ആരംഭിച്ചു
വാഷിങ്‌ടണ്‍: ലോകത്ത്‌ ആദ്യമായി കോവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിച്ച യുകെക്കു പുറമേ യുഎസും കാനഡയും രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിച്ചു. ഫൈസര്‍ കോവിഡ്‌ വാക്‌സിന്‍ ഡോയുകളാമ്‌ ഇരു രാജ്യങ്ങളും വിതരണം ചെയ്യുന്നത്‌. ഇരുരാജ്യങ്ങളിലേയും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായ ആളുകള്‍ക്കുമാണ്‌ ആദ്യഘട്ടത്തില്‍ കോവിഡ്‌ വാക്‌സിന്‍ നല്‍കുന്നത്‌.
ന്യൂയോര്‍ക്കിലെ ഒരു ആരോഗ്യപ്രവര്‍ത്തകയാണ്‌ അമേരിക്കയില്‍ ആദ്യമായി കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചത്‌. വലിയ രീതിയിലുള്ള കോവിഡ്‌ വാക്‌സിനേഷനാണ്‌ അമേരിക്ക പദ്ധതിയിടുന്നത്‌. ഇതിനിടെ അമേരിക്കയില്‍ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്നു.

covid 19

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy

കാനഡില്‍ ആദ്യത്തെ കോവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ ലൈവായി ടിവിയില്‍ സംപ്രേഷണം ചെയ്‌തു. അനിത ക്വിഡിഗന്‍ എന്ന സാമൂഹിക പ്രവര്‍ത്തകയാണ്‌ കാനഡയില്‍ ആദ്യമായി കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചത്‌.
അതോസമയം ഇന്ത്യുയുടെ വലിയ രീതിയിലുള്ള കോവിഡ്‌ വാക്‌സിന്‍ നിര്‍മ്മാണം ലോകത്തിന്‌ മുഴുവന്‍ കോവിഡ്‌ 19നെതിരായ യുദ്ധത്തില്‍ ഗുണം ചെയ്യുമെന്ന്‌ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ യുനൈറ്റട്‌ നേഷനെ അറിയിച്ചു. മറ്റു രാജ്യങ്ങളേയും സഹായിക്കുക എന്ന ലക്ഷ്യത്തോടാണ്‌ ഇന്ത്യ വലിയ രീതിയില്‍ കോവിഡ്‌ വാക്‌സിന്‍ നിര്‍മ്മിക്കുന്നതെന്നും ഇന്ത്യ ഗവണ്‍മെന്റ്‌ പറഞ്ഞു. ഇന്ത്യന്‍ വിദേശാകാര്യ സെക്രട്ടറിയായ വികാസ്‌ സ്വരൂപാണ്‌ യുഎന്‍ന്റെ പ്രത്യേക സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്‌. വാക്‌സിന്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള ഇന്ത്യയുടെ കഴിവ്‌ മനുഷ്യ സമൂഹത്തിന്‌ മുഴുവന്‍ സഹായകരമാകും അദ്ദേഹം പറഞ്ഞു.
യുടെ

English summary
US and Canada also begin covid vaccination with pfizer covid vaccine dose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X