ചൈനക്ക് താക്കീത്!!! ചൈനാക്കടലിലെ തര്‍ക്കപ്രദേശത്തിനു മുകളില്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍!!

Subscribe to Oneindia Malayalam

ബീജിങ്: ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്ക. ദക്ഷിണ ചൈനാ കടലിലെ തര്‍ക്കപ്രദേശത്തിനു മുകളിലൂടെ വ്യാഴാഴ്ച അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ പറന്നതായി യുഎസ് വ്യോമസേന അറിയിച്ചു. ജപ്പാന്റെ യുദ്ധ വിമാനങ്ങള്‍ക്കൊപ്പം കിഴക്കന്‍ ചൈനാക്കടലില്‍ നടത്തിയ സംയുക്ത വ്യോമാഭ്യസത്തിനു ശേഷമാണ് ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ ചൈനാ കടലിനു മുകളില്‍, തര്‍ക്കപ്രദേശത്ത് പ്രവേശിച്ചത്.

രാജ്യാന്തര സമൂഹത്തിന് അവകാശമുള്ള മേഖലയാണ് ഇതെന്നാണ് തര്‍ക്കം. ദക്ഷിണാ ചൈനാ കടലിലെ ഭൂരിഭാഗം ദ്വീപുകളും തങ്ങളുടേതാണെന്ന് ചൈന പറയുമ്പോഴും ഈ അവകാശവാദത്തെ മലേഷ്യ,ഫിലിപ്പീന്‍സ്, ബ്രൂണെയ്, വിയറ്റ്‌നാം, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ എതിര്‍ക്കുകയാണ്. ചൈനയുടെ അവകാശ വാദത്തനു നിയമസാധുതയില്ലെന്ന് കഴിഞ്ഞ വര്‍ഷം രാജ്യാന്തര ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിധി മാനിക്കാതെ ദക്ഷിണ ചൈനാക്കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ചൈന.

 bomber-0

എണ്ണ,പ്രകൃതിവാതക നിക്ഷേപമുള്ള ഈ മേഖലയില്‍ അഞ്ചു ലക്ഷം കോടി ഡോളര്‍ വില വരുന്ന കടല്‍ വ്യാപാരം പ്രതിവര്‍ഷം നടക്കുന്നുണ്ട്. രണ്ടു മാസം മുന്‍പും അമേരിക്കയുടെ നിരീക്ഷണ വിമാനങ്ങള്‍ ദക്ഷിണ ചൈനാക്കടലിനു മുകളിലൂടെ കടന്നുപോയിരുന്നു. ഇതേത്തുടര്‍ന്ന് ചൈന ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

English summary
US bomber planes fly over East and South China Seas
Please Wait while comments are loading...