ഉത്തരകൊറിയയ്ക്ക് ഷോക്ക് ട്രീറ്റ്മെന്‍റ്:കൊറിയന്‍ മുനമ്പില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍
രണ്ട് ബോംബര്‍ വിമാനങ്ങളാണ് ഉത്തരകൊറിയന്‍ മുനമ്പിന് മുകളിലൂടെ പറന്നത്
വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ കൊറിയന്‍ മുനമ്പിന് മുകളില്‍ യുഎസ് ബോംബര്‍ വിമാനം. അമേരിക്കയുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ യുഎസിനെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് സംഘര്‍ഷ സാധ്യതയുള്ള പ്രദേശത്ത് യുഎസ് ബോംബര്‍വിമാനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച യുഎസ് വ്യോമസേന പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ബോംബര്‍ വിമാനങ്ങളാണ് ഉത്തരകൊറിയന്‍ മുനമ്പിന് മുകളിലൂടെ പറന്നത്.
ഉത്തരകൊറിയ വിഷയത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ നീക്കത്തില്‍ ചൈന നിഷ്ക്രിയമായി നില്‍ക്കുന്നുവെന്നും ചൈനയെ ഏറെക്കാലം ഇങ്ങനെ നില്‍ക്കാന്‍ അനുവദിക്കില്ലെന്നുമാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഹ്വാസോങ് 3 എന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിലെ ചിക്കാഗോയിലെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്ധര മിസൈല്‍ 1000 കിലോ മീറ്റര്‍ അകലെ ജപ്പാന്‍ കടലില്‍ പതിച്ചുവെന്നാണ് വിവരം. ചൈനയെ പ്രകോപിപ്പിക്കുന്നതിനായി യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കുമെന്ന് ദക്ഷിണ കൊറിയ സൂചന നല്‍കിയിട്ടുണ്ടെന്നും ട്രംപ് ഇതിനൊപ്പം വ്യക്തമാക്കി.

ബോംബര്‍ വിമാനങ്ങള്‍ യുഎസിന്‍റെ താക്കീത്
ഞായറാഴ്ചയാണ് യുഎസ് നാവികസേനയുടെ രണ്ട് ബോംബര്‍ വിമാനങ്ങള്‍ ഉത്തരകൊറിയന്‍ മുനമ്പിലൂടെ പറന്നത്. പശ്ചിമ പസഫിക്കിലെ യുഎസ് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബോംബര്‍ വിമാനങ്ങള്‍ക്ക് അകമ്പടി സേവിച്ചുകൊണ്ട് ഉത്തകൊറിയയില്‍ നിന്ന് ഭീഷണി നേരിടുന്ന ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നതായി യുഎസ് വ്യോമസേന ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

ലക്ഷ്യം യുഎസ് തന്നെ!!
അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും മുന്നറിയിപ്പുകളെല്ലാം കാറ്റില്‍പ്പറത്തിയ ഉത്തരകൊറിയ ജഗാംങ് പ്രവിശ്യയില്‍ നിന്നാണ് ശനിയാഴ്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചത്. 3000 കിലോമീറ്റര്‍ ദൂരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയെ മുഴുവന്‍ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് വിക്ഷേപണത്തിന് ശേഷം കൊറിയന്‍ വക്താവ് വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാനുള്ള രാജ്യത്തിന്‍റെ ശക്തി തെളിയിക്കുന്നതാണ് മിസൈല്‍ പരീക്ഷണമെന്ന് കിംഗ് ജോങ് ഉന്നിനെ ഉദ്ധരിച്ച് കൊറിയന്‍ സെന്‍
ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

ആക്രമിച്ചാല്‍ നശിപ്പിക്കുമെന്ന് ഭീഷണി
അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും യുഎന്നിന്‍റെയും വിലക്ക് മറികടന്ന് നിരന്തരം ആയുധ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ തങ്ങളെ ആക്രമിച്ചാല്‍ അമേരിക്കയെ നശിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉത്തരകൊറിയ്ക്കെതിരെ കൊറിയ- യുഎസ് കൂട്ടായ്മ
ജൂണ്‍ 29ന് ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതോടെ മറുപടിയെന്നോണം അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് സംയുക്ത മിസൈല്‍വേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പുറമേ അമേരിക്കയെ ലക്ഷ്യം വച്ച് വിക്ഷേപിക്കാവുന്ന ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം വിജയകരമായതോടെ യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ദക്ഷിണ കൊറിയയും ആരംഭിച്ചിട്ടുണ്ട്. എന്നല്‍ ദക്ഷിണ കൊറിയന്‍ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് ചൈന രംഗത്തെത്തിയത്.

യുഎന്‍ പ്രമേയത്തിന്‍റെ ലംഘനം
ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം യുഎന്‍ പ്രമേയങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സമ്മതിച്ച ചൈന സംഘര്‍ഷം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തില്‍ അപലപിച്ച ചൈന മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രതിരോധ സംവിധാനം കൊണ്ട് ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി ഇല്ലാതാവില്ലെന്നും സൈനിക സന്തുലിതാവസ്ഥ ഇല്ലാതാക്കുകയേ ഉള്ളൂവെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്.

ചൈനയുടെ ആശങ്ക
ദക്ഷിണ കൊറിയ സ്ഥാപിക്കാനിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ റഡാറുകള്‍ ചൈനയെക്കൂടി ലക്ഷ്യംവയ്ക്കുന്നതായിരിക്കുമെന്നതാണ് ചൈനയെ ആശങ്കയിലാക്കുന്നത്. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈന കൊറിയയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി നേരിടുമെന്ന് നേരത്തെ അമേരിക്ക തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണകൊറിയും അമേരിക്കയും കൈകോര്‍ത്തത് ചൈനയെയും ത്രിശങ്കുവിലാക്കിയിട്ടുണ്ട്.

ഉത്തരകൊറിയയ്ക്ക് വിലക്ക്!!
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധികാരത്തിലെത്തിയ ശേഷം 14 മിസൈല്‍ പരീക്ഷണങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ആണവ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മുണ്‍ ജി ഇന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഉത്തരകൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.












Click it and Unblock the Notifications