കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്വാണ്ടനാമോയിലെ ജയിലിലെ ക്യാമ്പ് 7 യൂണിറ്റ് അടച്ച് പൂട്ടി യുഎസ്, തടവുകാരെ ക്യൂബയിലേക്ക് മാറ്റി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ഗ്വാണ്ടനാമോയിലെ തടങ്കല്‍ കേന്ദ്രം അടച്ച് പൂട്ടി. ഇവിടെയുള്ള തടവുകാരെ ക്യൂബയിലെ അമേരിക്കന്‍ ബേസിലേക്ക് മാറ്റിയിരിക്കുകയാണ്. ഇക്കാര്യം യുഎസ് സൈന്യം തന്നെയാണ് പുറത്തുവിട്ടത്. ക്യാമ്പ് സെവനിലെ തടവുകാരെയാണ് മാറ്റിയത്. മറ്റ് തടവുകാര്‍ ഇവിടെയുള്ള ബേസുകളില്‍ തുടരുന്നുണ്ട്. സൈന്യത്തിന്റെ മികവ് വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

1

മയാമിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സതേണ്‍ കമാന്‍ഡിനാണ് ഗ്വാണ്ടനാമോയുടെ ചുമതല. എന്നാല്‍ ഇവിടെ നിന്ന് എത്ര തടവുപുള്ളികളയൊണ് പുറത്തേക്ക് കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്നത്. ക്യാമ്പ് സെവനില്‍ 14 തടവുപ്പുള്ളികളാണ് ഉള്ളത്. ഇവരെ എല്ലാവരെയും മാറ്റിയെന്നാണ് സൂചന. ഗ്വാണ്ടനാമോയില്‍ നാല്‍പ്പത് തടവുകാരുണ്ടെന്നാണ് സൂചന. ക്യാമ്പ് സെവനിലെ തടവുപ്പുള്ളികലെ ക്യാമ്പ് ഫൈവിലേക്ക് സുരക്ഷിതമായി മാറ്റിയെന്നാണ് സതേണ്‍ കമാന്‍ഡ് പറയുന്നു. എന്നാല്‍ ഇവരെ മാറ്റിയതെന്നും വ്യക്തമല്ല.

ക്യാമ്പ് ഫൈവില്‍ അധികം തടവുപ്പുള്ളികളില്ല അതുകൊണ്ടാണ് മാറ്റിയതെന്നാണ് സൂചന. അതേസമയം ക്യാമ്പ് സിക്‌സിലാണ് മറ്റ് തടവുകാര്‍ ഉള്ളത്. 2006 ഡിസംബറിലാണ് ക്യാമ്പ് സെവന്‍ തുടങ്ങിയത്. സിഐഎ തടങ്കല്‍ കേന്ദ്രത്തിന് സമാനമായിരുന്നു ഇത്. ബ്ലാക്ക് സൈറ്റ്‌സ് എന്നാണ് ഇവ അറിയപ്പെടുന്നത്. ക്രൂരമായ മര്‍ദനമാണ് ഇവിടെ തടവുപ്പുള്ളികള്‍ ഏറ്റുവാങ്ങുന്നത്. അതിന്റെ പേരില്‍ കുപ്രസിദ്ധമായതാണ് ഗ്വാണ്ടനാമോ. ചോദ്യം ചെയ്യലിനൊപ്പമാണ് ക്രൂരമായ മര്‍ദനം. സിഐഎയുമായുള്ള കരാറിലാണ് സൈന്യം ഇത് നടത്തി കൊണ്ടുപോകുന്നത്.

തടവുപ്പുള്ളികളെ കൊണ്ടുപോകുന്നതില്‍ ഇന്റലിജന്‍സ് ഏജന്‍സികളും പങ്കാളികളായി എന്നാണ് സതേണ്‍ കമാന്‍ഡ് വ്യക്തമാക്കുന്നത്. ദീര്‍ഘകാലം ക്യാമ്പ് സെവന്‍ നിലവിലുണ്ടെന്ന് സമ്മതിക്കാന്‍ പോലും സൈന്യം തയ്യാറായിരുന്നില്ല. മാധ്യമങ്ങളെ ഈ തടങ്കല്‍ കേന്ദ്രം കാണാന്‍ പോലും അനുവദിച്ചിരുന്നില്ല. അതേസമയം യൂണിറ്റ് സെവന്‍ സ്ഥിരം തടങ്കല്‍ കേന്ദ്രമല്ലെന്നും, നിര്‍മാണത്തില്‍ ചില പാകപ്പിഴകള്‍ ഉണ്ടെന്നും അത് മാറ്റേണ്ടതുണ്ടെന്നും സൈന്യം പറഞ്ഞിരുന്നു. എന്നാല്‍ പെന്റഗണ്‍ ഇതിന്റെ നിര്‍മാണത്തിന് പണം നല്‍കാനാവില്ലെന്ന തീരുമാനം എടുക്കുകയായിരുന്നു. ക്യാമ്പ് സെവനിലെ അഞ്ച് തടവുകാര്‍ യുദ്ധക്കുറ്റം ചെയ്തവരാണ്. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്നവരാണ് ഇവര്‍. ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
മൂന്നാം ക്ലാസുകാരനെ പൈലറ്റ് സീറ്റിലിരുത്തി രാഹുൽ | Oneindia Malayalam

English summary
us closed camp 7 unit of guantanamo, prisoners moved to cuban base
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X