Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താന്‍ തുടരുന്നെന്ന് യുഎസ് സെനറ്റ് അംഗം

വാഷിങ്ടണ്‍: പാകിസ്ഥാന് കൊടുക്കുന്ന സാമ്പത്തിക സഹായത്തെ എതിര്‍ത്ത് യുഎസ് കോണ്‍ഗ്രസ് അംഗം. മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ടെഡ് പോ ആണ് യുഎസ് പ്രതിനിധി സഭയുടെ തീരുമാനത്തെ എതിര്‍ത്തത്.

പാകിസ്താന് നല്‍കി വരുന്ന സാമ്പത്തിക സഹായം 700 മില്യന്‍ യുഎസ് ഡോളറില്‍ നിന്ന് 900 മില്യന്‍ യുഎസ് ഡോളറാക്കണമെന്ന യുഎസ് പ്രതിനിധി സഭയുടെ തീരുമാനത്തെയാണ് ടെഡ് പോ എതിര്‍ത്തത്. പാകിസ്താനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും 2001 മുതല്‍ പാകിസ്താന് 33 ബില്യന്‍ യുഎസ് ഡോളര്‍ നല്‍കികഴിഞ്ഞെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗം ടെഡ് പോ അഭിപ്രായപ്പെട്ടു.

USA Flag

അഫ്ഗാനിസ്ഥാനിലുള്ള യുഎസ് സൈന്യത്തെ ലക്ഷ്യമിടുന്ന തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നത് തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുഎസ് പാകിസ്താന് നല്‍കുന്ന സാമ്പത്തിക സഹായം 2016 പോലെ 2017ലും 700 മില്യന്‍ യുഎസ് ഡോളറായി തന്നെ നിലനിര്‍ത്താനുള്ള പോയുടെ നീക്കത്തെ മറ്റ് അംഗങ്ങള്‍ വോട്ടിലൂടെ എതിര്‍ത്തു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പാകിസ്താന്റെ അതിര്‍ത്തിക്കുള്ളിലുള്ള ഭീകരരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെടുകയാണ്. എന്നാല്‍ പാകിസ്താന്‍ അതിനുവേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. യഥാര്‍ത്ഥത്തില്‍ പാകിസ്താന്‍ അഫ്ഗാനില്‍ സേവനമനുഷ്ഠിക്കുന്ന യുഎസ് സൈന്യത്തിനെതിരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും ടേഡ് പോ പറഞ്ഞു.

യുഎസ് പ്രതിനിധി സഭയുടെ തീരുമാനത്തില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ പിന്തുണയ്ക്കുന്നതില്‍ കുപ്രസിദ്ധി നേടിയ പാക്, ഐഎസ്‌ഐ താലിബാനും മറ്റ് ഭീകര സംഘടനകള്‍ക്കും പിന്തുണ നല്‍കുന്നുണ്ട് എന്നത് 2012ലെ നാറ്റോ റിപ്പോര്‍ട്ട് സ്ഥിതീകരിച്ചതാണെന്നും പോ ഓര്‍മ്മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+