ഐസിസ് കേന്ദ്രത്തില്‍ യുഎസ് ബോംബാക്രമണം, പ്രയോഗിച്ചത് ഏറ്റവും വലിയ ആണവേതരബോംബ്

  • By: Kishor
Subscribe to Oneindia Malayalam

കാബൂൾ: അഫ്ഗാന്‍ - പാക് അതിര്‍ത്തിയിലെ ഐസിസ് കേന്ദ്രത്തില്‍ യുഎസ് ബോംബാക്രമണം. ഐസിസ് കേന്ദ്രം ലക്ഷ്യമാക്കി 11 ടണ്‍ ഭാരമുള്ള ബോംബാണ് യു എസ് പൊട്ടിച്ചത്. ഏറ്റവും വലിയ ആണവേതര ബോംബാണ് യു എസ് പ്രയോഗിച്ചിരിക്കുന്നത്. രാത്രി ഏഴരയോടെയാണ് ഈ ആക്രമണം നടന്നത്.

bomb

ഐസിസ് ഭീകരരുടെ ഭൂഗര്‍ഭ താവളങ്ങള്‍ തകര്‍ക്കാന്‍ വേണ്ടിയാണ് അമേരിക്ക ഇത്രയും ഭാരമേറിയ ബോംബാക്രമണം നടത്തിയത്. ഇതാദ്യമായിട്ടാണ് ഇത്രയും ഭാരമേറിയ ഒരു ആക്രമണം യു എസ് നടത്തുന്നത്. എം ഒ എ ബി എന്നറിയപ്പെടുന്ന ഇതിന് 11 ടണ്ണോളം സ്‌ഫോടക വസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയുണ്ട്.

English summary
US drops biggest non-nuclear bomb in Afghanistan against IS
Please Wait while comments are loading...