കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് ജയിക്കാന്‍ ഒരേയൊരു മാര്‍ഗം, യുഎസ്സില്‍ ജേതാവിനെ തീരുമാനിക്കുക അഞ്ച് നിര്‍ണായക കാര്യങ്ങള്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഇരു സ്ഥാനാര്‍ത്ഥികളും വിജയം ഉറപ്പിച്ചെന്ന് പറയാനാവാത്ത രീതിയിലാണ്. പക്ഷേ ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ തവണത്തെ പോലെ പോപ്പുലര്‍ വോട്ടില്‍ ഇത്തവണയും പിന്നിലാണ്. എന്നാല്‍ അതുകൊണ്ട് ജോ ബൈഡന്‍ ജയിക്കുമെന്ന് പറയാനാവില്ല. യുഎസ്സില്‍ സ്വിംഗ് സ്റ്റേറ്റുകളില്‍ വിജയിക്കുകയാണ് ഏറ്റവും പ്രധാനം. ട്രംപ് നാല് വര്‍ഷം മുമ്പ് ഈ സംസ്ഥാനങ്ങളില്‍ വിജയം നേടിയിരുന്നു. ഇത്തവണ കാര്യങ്ങള്‍ കടുപ്പമാണ്. അഞ്ച് നിര്‍ണായക കാര്യങ്ങളാണ് ഇപ്രാവശ്യം തിരഞ്ഞെടുപ്പിലെ വിഷയങ്ങളായി ഉള്ളത്.

സെനറ്റ് പ്രധാനം

സെനറ്റ് പ്രധാനം

ട്രംപ് ജയിക്കുന്നതിനേക്കാള്‍ പ്രധാനം സെനറ്റില്‍ വിജയിക്കുന്നതാണ്. റിപബ്ലിക്കന്‍മാര്‍ അതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. ആറ് സീറ്റുകള്‍ വരെ കൂടുതലായി ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ബൈഡന്‍ ജയിക്കുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് സെനറ്റിലെ ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ മതിയാവും. ട്രംപാണെങ്കില്‍ അത് നാല് സീറ്റായി മാറും. രാഷ്ട്രീയ പണ്ഡിതര്‍ പറയുന്നത് ഏഴ് സീറ്റെങ്കിലും ഡെമോക്രാറ്റുകള്‍ നേടുമെന്നാണ്. റിപബ്ലിക്കന്‍ സീറ്റുകള്‍ കൊളറാഡോയും അരിസോണയും ഉറപ്പായും പരാജയപ്പെടും. മെയിന്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലും കടുത്ത പോരാട്ടമാണ് നേരിടുന്നത്. അയോവ, ജോര്‍ജിയ, മൊണ്ടാന, സൗത്ത് കരോലിന, കന്‍സസ് എന്നിവയും ഡെമോക്രാറ്റുകള്‍ മുന്‍തൂക്കം നല്‍കുന്നതാണ്. അലബാമയില്‍ മാത്രമായിരിക്കും ഡെമോക്രാറ്റുകള്‍ പരാജയപ്പെടുക.

കോവിഡില്‍ ശ്വാസം മുട്ടുന്നു

കോവിഡില്‍ ശ്വാസം മുട്ടുന്നു

കോവിഡില്‍ ട്രംപിന് പിഴച്ചെന്ന് വ്യക്തമാണ്. എത്ര റാലികള്‍ ട്രംപ് നടത്തിയാലും ഇക്കാര്യത്തില്‍ ജനങ്ങള്‍ മറുപടി നല്‍കും. കഴിഞ്ഞ വെള്ളിയാഴ്ച്ച മാത്രം 99000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 40 ലക്ഷം മരണം വരെ ഉണ്ടാവുമെന്നാണ് കണക്ക്. വൈറസിനെ അമേരിക്ക പരാജയപ്പെടുത്തി എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സത്യമല്ലെന്ന് വോട്ടര്‍മാര്‍ക്ക് വരെ അറിയാം. റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ വരെ ഇക്കാര്യം അംഗീകരിക്കുന്നു. ട്രംപിന്റെ തോല്‍വിക്ക് പ്രധാന കാരണമായി കോവിഡിനെ കൈകാര്യം ചെയ്തത് മാറുമെന്നാണ് നിരീക്ഷണം.

നേരത്തെയുള്ള വോട്ടിംഗ്

നേരത്തെയുള്ള വോട്ടിംഗ്

ഇത്തവണ നേരത്തെ വോട്ട് ചെയ്തവര്‍ ഒരുപാട് പേരുണ്ട്. 91 മില്യണ്‍ ബാലറ്റുകളാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. 2016ല്‍ ഇത് 58 മില്യണായിരുന്നു. ടെക്‌സസിലും ഹവായിയിലും ഇത് റെക്കോര്‍ഡാണ്. 35 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തവണ മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ പകുതി ശതമാനം രേഖപ്പെടുത്തി കഴിഞ്ഞു. നേരത്തെയുള്ള വോട്ടര്‍മാരില്‍ വളരെ മുന്നിലാണ് ജോ ബൈഡന്‍. ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ഈ കണക്കുകള്‍. എന്നാല്‍ ട്രംപ് വോട്ടിംഗ് ദിനം റെക്കോര്‍ഡ് പോളിംഗാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അന്നും വോട്ടിംഗ് റെക്കോര്‍ഡിലെത്തിയാല്‍ പോരാട്ടം കടുപ്പമാവും.

ബൈഡന് എളുപ്പം

ബൈഡന് എളുപ്പം

ബൈഡന് അധികാരത്തിലെത്താന്‍ നിരവധി എളുപ്പ മാര്‍ഗങ്ങളുണ്ട്. 203 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നത്. നെവാഡയും കൊളറാഡോയും 15 ഇലക്ട്രല്‍ വോട്ടുകള്‍ മൊത്തമായി ഉള്ള സംസ്ഥാനങ്ങളാണ്. ഇവിടം ബൈഡന്‍ ജയിക്കാന്‍ സാധ്യതയുള്ളതാണ്. മിനസോട്ട, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, എന്നിവ ബൈഡന്‍ നേടും. വിസ്‌കോണ്‍സിനും മിഷിഗണും ട്രംപ് ജയിച്ച കോട്ടയാണ്. എന്നാല്‍ ഇത്തവണ ട്രംപ് അവിടെ ജനപ്രിയനല്ല. പെനിസില്‍വാനിയ കൂടി ജയിച്ചാല്‍ ബൈഡന് 274 വോട്ടുകളാവും. ഇത് വിജയിക്കാന്‍ ധാരാളമാണ്. ഇതാണ് സാധ്യതയെങ്കില്‍ ഫ്‌ളോറിഡ, ജോര്‍ജിയ, ടെക്‌സസ്, അരിസോണ, അയോവ, ഒഹായോ എന്നിവ പരാജയപ്പെട്ടാല്‍ പ്രശ്‌നമില്ല.

Recommended Video

cmsvideo
Biden leads Trump by 10 points in final pre-election poll | Oneindia Malayalam
ട്രംപിന് കടുപ്പം

ട്രംപിന് കടുപ്പം

ട്രംപിന് ജയിക്കുക കടുപ്പമേറിയ കാര്യമാണ്. 125 ഇല്ക്ട്രല്‍ വോട്ടുകള്‍ ട്രംപിന് ഉറപ്പായും ലഭിക്കും. ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റുകളാണ് ട്രംപിന് ജയിക്കാന്‍ ആവശ്യം. ടെക്‌സസ്, ഒഹായോ, ജോര്‍ജിയ, അരിസോണ എന്നിവ ജയിച്ചാല്‍ 208 ഇലക്ട്രല്‍ വോട്ടുകള്‍ ലഭിക്കും. ടെക്‌സസില്‍ 38 ഇലക്ട്രല്‍ വോട്ടുകളുണ്ട്. ഫ്‌ളോറിഡ ജയിക്കാതെ ഒരു റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പോലും വൈറ്റ് ഹൗസില്‍ ഒരു നൂറ്റാണ്ടിനിടെ എത്തിയിട്ടില്ല. 29 ഇലക്ട്രല്‍ വോട്ടുണ്ട്. അതോടെ മൊത്തം 237 സീറ്റാവും. അയോവ, നോര്‍ത്ത് കരോലിന, എന്നിവ കൂടി നേടിയാല്‍ 258 വോട്ടാവും. പെനിസില്‍വാനിയ കൂടി നേടിയാല്‍ ജയം ഉറപ്പായും ട്രംപിനൊപ്പം നില്‍ക്കും. പക്ഷേ ഇതില്‍ പല സംസ്ഥാനങ്ങളും എങ്ങോട്ട് വേണമെങ്കിലും മാറാവുന്നതാണ്.

English summary
us election 2020: 5 things that will decide who will rule america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X