• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി പത്ത് നാള്‍, അമേരിക്കയില്‍ വിജയപ്രതീക്ഷയില്‍ ബൈഡന്‍, ട്വിസ്റ്റ് പ്രതീക്ഷിച്ച് ട്രംപ്!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മൂന്ന് നാള്‍. വിജയപ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്കന്‍ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേര്‍ ബൈഡനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സര്‍വേകളില്‍ വ്യക്തമാകുന്നത്. എന്നാല്‍ പോപ്പുലര്‍ വോട്ടുകളില്‍ പിന്നിലായിട്ടും കഴിഞ്ഞ തവണ ട്രംപ് ഹിലരി ക്ലിന്റണ്‍ അട്ടിമറിച്ച് അധികാരം പിടിച്ചിരുന്നു. ട്രംപിന്റേത് അധികവും സൈലന്റ് വോട്ടര്‍മാരാണെന്നത് പ്രത്യേകതയാണ്. നിശബ്ദ വോട്ടര്‍മാര്‍ സര്‍വേകളില്‍ എതിരാളികളെ പിന്തുണയ്ക്കുന്നതായി പറയുകയും, എന്നാല്‍ വോട്ടെടുപ്പില്‍ ട്രംപിനെ പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്.

അതേസമയം ബൈഡനും ട്രംപും തമ്മില്‍ ആദ്യ സംവാദം സെപ്റ്റംബറില്‍ നടന്നിരുന്നു. എന്നാല്‍ വളരെ മോശം സംവാദമായിരുന്നു ഇത്. ട്രംപ് പലപ്പോഴും ബൈഡന്റെ പ്രസംഗം തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. മോഡറേറ്റായ ക്രിസ് വാലസ് ഇതിനെ പലപ്പോഴും എതിര്‍ക്കുകയും ചെയ്തു. അവസാനം ഒന്ന് വായടക്കാന്‍ വരെ ട്രംപിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. നാഷ് വില്ലെയില്‍ വെച്ച് നടന്ന രണ്ടാം സംവാദത്തില്‍ കാര്യങ്ങള്‍ കുറച്ച് കൂടി നല്ല രീതിയിലായിരുന്നു നടന്നത്. ഒരാള്‍ സംസാരിക്കുമ്പോള്‍ എതിരാളിയുടെ മൈക്രോഫോണ്‍ ഓഫാക്കിയാണ് കാര്യങ്ങളെ മോഡറേറ്റര്‍മാര്‍ രണ്ടാം സംവാദത്തില്‍ നിയന്ത്രിച്ചിരുന്നത്.

കാനോണ്‍ ഗൂഢാലോചന സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട വാദങ്ങളെ നേരത്തെ ടൗണ്‍ ഹാള്‍ സെഷനില്‍ ട്രംപ് അംഗീകരിച്ചിരുന്നു. യുഎസ് സര്‍ക്കാരിനെ ട്രംപ് വിരുദ്ധ ബാലപീഡകരാണ് നിയന്ത്രിക്കുന്നതെന്ന് വാദമുണ്ടായിരുന്നു. ഒസാമ ബിന്‍ലാദന്റെ ബോഡി ഡബിളിനെയാണ് ഒബാമ സര്‍ക്കാര്‍ വധിച്ചതെന്നും, അത് മൂടിവെച്ചുവെന്നും ഇവര്‍ പറയുന്നു. ഇതിനെയാണ് ട്രംപ് അംഗീകരിച്ചത്. പക്ഷേ തീര്‍ത്തും വ്യാജമാണ് കാനോണ്‍ വാദങ്ങളെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. ഇതൊക്കെ നേരത്തെ ബൈഡന്‍ ചോദ്യം ചെയ്തിരുന്നു. ട്രംപ് കോവിഡ് പ്രതിരോധത്തില്‍ പരാജയമാണെന്നും, ലക്ഷണക്കണക്കിന് ജനങ്ങള്‍ മരിച്ചുവീണിട്ടും, മാസ്‌ക് വെക്കാന്‍ പോലും ട്രംപിന് ആഗ്രഹമില്ലെന്നായിരുന്നു ബൈഡന്‍ ആരോപിച്ചത്.

cmsvideo
  Next birthday in White house,Joe Biden wishes Kamala Harris

  അതേസമയം ട്രംപിന്റെ പ്രവര്‍ത്തനത്തെ 54 ശതമാനം പേര്‍ എതിര്‍ക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുമ്പുള്ള പ്രസിഡന്റുമാരുടെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും ജനപ്രിയനല്ലാത്ത പ്രസിഡന്റായി ട്രംപ് മാറിയിരിക്കുകയാണ്. കഴിഞ്ഞ തവണ ട്രംപിന് ഹിലരി ക്ലിന്റണ്‍ എന്ന എതിരാളി വന്നിട്ടും ജയിക്കാനായത്, ഹിലരിക്ക് പ്രതിച്ഛായ മോശമായതാണ്. എന്നാല്‍ ബൈഡന്‍ ജനകീയനായ നേതാവാണ്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളൊന്നും ഫലം കണ്ടിട്ടില്ല. അതുകൊണ്ട് പിടിച്ച് നില്‍ക്കുക ട്രംപിന് ബുദ്ധിമുട്ടാണ്. സ്വിംഗ് സ്റ്റേറ്റുകളില്‍ കുതിപ്പുണ്ടാക്കിയാല്‍ മാത്രമേ ട്രംപിന് നേട്ടമുണ്ടാവൂ.

  English summary
  us election 2020: democratic party hoping for a better perfomance in presidential election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X