• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് വിജയം വ്യാജമായി പ്രഖ്യാപിക്കുമോ? സാധ്യതകള്‍ പല തരത്തില്‍!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പക്ഷേ അതിനേക്കാള്‍ വലിയൊരു ആശങ്ക ഇന്ന് എതിരാളികളുടെയും വിമര്‍ശകരുടെയും മുന്നിലുണ്ട്. ഇന്ന് രാത്രി ട്രംപ് തന്റെ വിജയം വ്യാജമായി പ്രഖ്യാപിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. വലിയൊരു പോഡിയത്തിന് മുന്നില്‍ നിന്ന് തന്റെ വിജയം അദ്ദേഹം വ്യാജമായി പ്രഖ്യാപിക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ വോട്ട് പലയിടത്തും എണ്ണി തുടങ്ങിയിട്ട് പോലുമില്ല എന്നതാണ് വാസ്തവം. ട്രംപിന്റെ എതിരാളികള്‍ ഇത്തരമൊരു നീക്കത്തെ മാസങ്ങളായി ഭയപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് ദിനത്തില്‍ റെക്കോര്‍ഡ് പോളിംഗ് ഉണ്ടായി, അത് വിജയത്തിലേക്ക് നയിക്കുമെന്നാണ് ട്രംപ് വിശ്വസിക്കുന്നത്.

പക്ഷേ ട്രംപ് തന്റെ വിജയം ഉറപ്പിച്ച രീതിയില്‍ സംസാരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2016ല്‍ വോട്ട് ചെയ്ത മൂന്നില്‍ രണ്ട് ഭാഗം പേരും ഇത്തവണ വോട്ട് ചെയ്ത് കഴിഞ്ഞു. മെയില്‍ ബാലറ്റിലൂടെ 60 മില്യണ്‍ പേരാണ് വോട്ട് ചെയ്തത്. പോസ്റ്റല്‍ വോട്ട് 30 മില്യണ്‍ പേരും രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസമയം വോട്ടെണ്ണല്‍ ദിവസങ്ങളോളം നീളുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ട്രംപിന്റെ ജയം പെനിസില്‍വാനിയെയും വിസ്‌കോന്‍സിനെയും ആശ്രയിച്ചാണ് ഉള്ളത്. പക്ഷേ മറ്റൊരു വഴിയാണ് ട്രംപ് ജയത്തിലെത്താന്‍ നോക്കുന്നതെന്നാണ് കരുതുന്നത്. ട്രംപ് വിജയം പ്രഖ്യാപിച്ച ഉടനെ, അദ്ദേഹത്തിന്റെ ക്യാമ്പയിന്‍ ടീം മെയിന്‍ ഇന്‍ വോട്ടിംഗ് തട്ടിപ്പാണെന്ന് ഉന്നയിക്കുമെന്നാണ് സൂചന.

അതേസമയം തിരഞ്ഞെടുപ്പില്‍ ടിവി ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കൃത്രിമം കാണിച്ചെന്ന പ്രചാരണം ട്രംപ് ക്യാമ്പയിന്‍ സജീവമാക്കും. ഇതിന് പിന്നാലെ ഇവര്‍ കോടതിയില്‍ പോകുമെന്നാണ് കരുതുന്നത്. ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ട് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെടും. ഇതാണ് ട്രംപിന്റെ തന്ത്രം. ടെക്‌സസ് ഡെമോക്രാറ്റുകളുടെ കോട്ടയാണ്. ഇവിടെയുള്ള ഹാരിസ് കൗണ്ടിയില്‍ വലിയ ജനസാന്ദ്രതയുണ്ട്. ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകള്‍ ഡ്രൈവ് ത്രൂ വോട്ടിംഗിലൂടെയാണ് ഇവിടെ നടന്നത്. ഇത് വോട്ടിംഗിനായി നേരിട്ട് വ്യക്തി എത്തേണ്ടതില്ലാത്ത വോട്ടിംഗാണ്. വോട്ടിംഗ് ഐഡി മാത്രം മതി. വ്യക്തി പോളിംഗ് ബൂത്തിലെത്തി ചെയ്യുന്നത് പോലെ തന്നെയാണിത്.

ഡ്രൈവ് ത്രൂ വോട്ടിംഗ് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടി കോടതിയെ സമീപിച്ച് കഴിഞ്ഞു. ഈ നിയമം കൊണ്ടുവന്നത് റിപബ്ലിക്കന്‍ പാര്‍ട്ടിയാണെന്നത് മറ്റൊരു വൈരുദ്ധ്യം. നിലവില്‍ എല്ലാ തരത്തിലും ഡെമോക്രാറ്റുകള്‍ക്കാണ് വോട്ടിംഗ് അനുകൂലം. നേരത്തെയുള്ള പോളിംഗ് റെക്കോര്‍ഡും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. ഇനി അവസാന ദിന വോട്ടിംഗില്‍ വമ്പന്‍ റെക്കോര്‍ഡ് തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്വന്തമാക്കേണ്ടി വരും. അതേസമയം ഹാരിസ് കൗണ്ടിയിലെ കേസ് റിപബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചാല്‍ ഒന്നേകാല്‍ ലക്ഷം ഡെമോക്രാറ്റ് വോട്ടുകള്‍ അസാധുവാകും.

സുപ്രീം കോടതി ജഡ്ജിമാരെ വെച്ചുള്ള ഒരു പ്ലാന്‍ ട്രംപ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ഫ്‌ളോറിഡയില്‍ പോലും ഇത് സംഭവിച്ചേക്കാം. നേരത്തെ ജോര്‍ജ് ഡബ്ല്യു ബുഷ് വിജയിച്ചത് ഇങ്ങനെയായിരുന്നു. വോട്ട് വീണ്ടും എണ്ണുന്നത് കോടതി തടഞ്ഞിരുന്നു. അത് അമേരിക്കന്‍ ചരിത്രത്തെ തന്നെ മാറ്റിയ വിധിയായിരുന്നു. അന്ന് ബുഷിനെ ജയിപ്പിച്ചത് ബ്രെറ്റ് കാവനോയാണ്. ഇപ്പോള്‍ അദ്ദേഹം സുപ്രീം കോടതി ജഡ്ജാണ്. ട്രംപാണ് ഇയാളെ നിയമിച്ചത്. ഇതിനൊപ്പം ആമി കോണി ബാരറ്റിെയും സുപ്രീം കോടതിയില്‍ എത്തിച്ചിട്ടുണ്ട് ട്രംപ്. ഫ്‌ളോറിഡ ട്രംപിനെ വല്ലാതെ വെറുക്കുന്ന സംസ്ഥാനമാണ്. ട്രംപിന്റെ കോവിഡ് പ്രതിരോധം ഇവിടെ വലിയ ചര്‍ച്ചയാണ്. പ്രസിഡന്റ് പരാജയപ്പെട്ടെന്നാണ് വിലയിരുത്തല്‍.

cmsvideo
  ട്രംപിനെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിസ്ത്യന്‍ സംഘടന | Oneindia Malayalam

  English summary
  us election 2020: democrats expects donald trump falsely announce his victory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X