കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ കുതിക്കുന്നു, 300 വോട്ടുകള്‍ നേടി വൈറ്റ് ഹൗസിലെത്തുമെന്ന് ബൈഡന്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജോ ബൈഡന്‍ വിജയത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. നിര്‍ണായകമായ ബാറ്റില്‍ ഗ്രൗണ്ട് സ്‌റ്റേറ്റുകളില്‍ ബൈഡന്‍ ട്രംപിനെ മറികടന്ന് ലീഡ് നേടിയിരിക്കുകയാണ്. അതേസമയം വിജയം അവകാശപ്പെട്ട് ബൈഡന്‍ രംഗത്തെത്തി. താന്‍ പ്രസിഡന്‍ഷ്യല്‍ പോരാട്ടം വിജയിച്ച് കൊണ്ടിരിക്കുകയാണ്. 300 ഇലക്ട്രല്‍ വോട്ടുകളില്‍ അധികം നേടി അധികാരത്തിലെത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി. ആരാണ് വിജയിക്കാന്‍ പോകുന്നതെന്ന് വ്യക്തമാണ്. താന്‍ ജയിക്കുമെന്ന കാര്യം സുനിശ്ചിതമാണെന്നും ബൈഡന്‍ പറഞ്ഞു. നിലവില്‍ 264 ഇലക്ട്രല്‍ വോട്ടുകളുമായി ബൈഡനാണ് ലീഡ് ചെയ്യുന്നത്. ട്രംപിന് 214 വോട്ടുകളാണ് ഉള്ളത്.

1

ഇതുവരെ അന്തിമ ഫലം വന്നിട്ടില്ല. അതുകൊണ്ട് ജയം ഉറപ്പിക്കാനായില്ല. പക്ഷേ ഇതുവരെ വന്ന നമ്പറുകള്‍ സൂചിപ്പിക്കുന്നത് ജയം ഡെമോക്രാറ്റുകള്‍ നേടുമെന്നാണ്. അതേസമയം ആറ് സീറ്റുകള്‍ കൂടി നേടിയാല്‍ ബൈഡന്‍ വിജയത്തിലെത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച കാര്യങ്ങള്‍ വളരെ മികച്ച ലീഡ് സമ്മാനിച്ചുവെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡന്‍ ലീഡ് പിടിച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെ പ്രമുഖ ചാനലുകളും പത്രങ്ങളും ഇതുവരെ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിട്ടില്ല. പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല്‍ എന്ത് വേണമെങ്കിലും സംഭവിക്കാമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഡിസിഷന്‍ ഡെസ്‌ക് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പെനിസില്‍വാനിയയിലെ 20 ഇലക്ട്രല്‍ വോട്ടുകള്‍ ബൈഡന്‍ നേടിയെന്നും, ഇതോടെ 273 എന്ന മാന്ത്രിക സംഖ്യയില്‍ ബൈഡനെത്തിയെന്നും ഇവര്‍ പറയുന്നു. 29000ത്തോളം വോട്ടിന് ഇപ്പോള്‍ മുന്നിലാണ് ബൈഡന്‍. ഒരുലക്ഷത്തോളം ബാലറ്റുകള്‍ ഇനിയും ഇവിടെ എണ്ണാനുണ്ട്. ഇവ ബൈഡന് അനുകൂലമാകുന്നവയാണ്. എന്നാല്‍ ട്രംപിന് പെനിസില്‍വാനിയ ജയിക്കാന്‍ വളരെ ചെറിയ സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ ജോര്‍ജിയയിലും അരിസോണയിലും ഇവര്‍ വിജയിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ രണ്ടിടത്തും ബൈഡനാണ് ലീഡ് ചെയ്യുന്നത്.

Recommended Video

cmsvideo
All You want to know about Joe Biden | Oneindia Malayalam

ഡിസിഷന്‍ ഡെസ്‌ക് ബ്രാന്‍ഡന്‍ ഫിന്നിഗന്‍ തുടങ്ങിയ ന്യൂസ് ഫീഡാണ്. റിപബ്ലിക്കന്‍മാരുമായി അടുപ്പമുള്ളവരാണ് ഇവര്‍. അതേസമയം അസോസിയേറ്റഡ് പ്രസ്സും എഡിസണ്‍ റിസര്‍ച്ചും പോലുള്ള പ്രമുഖര്‍ ഇതുവരെ ഫലം പൂര്‍ണമായും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ന്യൂയോര്‍ക്ക് ടൈംസ് ബൈഡന് ജയിക്കാനുള്ള സാധ്യത കൂടുതലുണ്ടെന്ന് വിലയിരുത്തുന്നു. പെനിസില്‍വാനിയയും ജോര്‍ജിയയും നെവാഡയും നേടി ബൈഡന്‍ അധികാരത്തിലെത്തുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. പെനിസില്‍വാനിയയില്‍ ഇനി എണ്ണാനുള്ള ബാലറ്റുകള്‍ ബൈഡനൊപ്പം നില്‍ക്കുമെന്നും, ജോര്‍ജിയയില്‍ ഇനിയും വോട്ടുകള്‍ എണ്ണാനുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.

English summary
us election 2020: joe biden announces victory, he says will win 300 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X