യുഎസ്സില്‍ ആര് വരുന്നതാണ് ഇന്ത്യക്ക് നേട്ടം, ബൈഡന്‍ വന്നാല്‍ ഇന്ത്യക്കുള്ള സാധ്യതകള്‍ മെച്ചപ്പെടും!!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആര് അധികാരത്തില്‍ വരുന്നതാണ് ഇന്ത്യക്ക് ഗുണകരം. ജോ ബൈഡനെയും ഡെമോക്രാറ്റിക് പാര്‍ട്ടിയെയും കുറിച്ച് വലിയ തെറ്റിദ്ധാരണ തന്നെ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം കണ്ടിട്ടാണ് ബിജെപി നേതാക്കള്‍ പലരും ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ ബൈഡന്‍ പ്രസിഡന്റാവുന്നത് ഇന്ത്യക്ക് ഗുണം മാത്രമുണ്ടാക്കുന്ന കാര്യമാണ്. യുഎസ്സില്‍ എന്ത് ഭരണമാറ്റമുണ്ടായാലും അത് ഇന്ത്യയെ ബാധിക്കാറില്ല. മോദി സര്‍ക്കാരിനും ഇത് നന്നായി അറിയാം. ഇന്ത്യയും യുഎസ്സും തമ്മില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ല.
ചൈനയെ നേരിടാന്‍ വേണ്ടിയാണ് മേഖലയില്‍ ഇന്ത്യയെ സൂപ്പര്‍ പവറായി യുഎസ്സ് വളര്‍ത്തുന്നത്. നേരത്തെ ജപ്പാനെയും ഇത്തരത്തില്‍ വളര്‍ത്തി കൊണ്ടുവന്നിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയായാലും ഡെമോക്രാറ്റിക് പാര്‍ട്ടിയായാലും ഇന്തോ-പസഫിക് മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്ന് നന്നായി അറിയാവുന്നവരാണ്. ഇവിടെയാണ് ചൈന തങ്ങളുടെ സാമ്പത്തികമായ കരുത്തും പ്രതിരോധ ശക്തിയും വര്‍ധിപ്പിച്ച് വരുന്നത്. ചൈനയെ നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗം ഇന്ത്യയെ ശക്തിപ്പെടുത്തലാണെന്ന് യുഎസ്സിന് നന്നായി അറിയാം. ഇത് ബൈഡന്‍ വന്നാല്‍ കരുത്തുറ്റതാവും. ബില്‍ ക്ലിന്റന്റെ കാലം മുതല്‍ ഇന്ത്യയുമായുള്ള യുഎസ്സിന്റെ ബന്ധം മെച്ചപ്പെട്ട് വരുന്നതാണ്.
ഇന്ത്യ-യുഎസ് ആണവക്കരാറിന് പോലും ജോര്‍ജ് ബുഷ് തയ്യാറായത് ചൈനയെ നേരിടാന്‍ വേണ്ടിയാണ്. ഇന്ത്യയും യുഎസും പൊതുതാല്‍പര്യങ്ങളുടെ പുറത്താണ് ഇപ്പോള്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത്. അത് ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും മാറില്ല. യുഎസ്സുമായുള്ള പ്രതിരോധ സഹകരണം മോദി കൊണ്ടുവന്നതാണ്. ഇത് ചൈനയെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ചൈനയെ നേരിടാന്‍ യുഎസ്സിനെ പോലൊരു സൂപ്പര്‍ ശക്തിയെ ഇന്ത്യ ഒപ്പം കൂട്ടുന്നത് വലിയ നേട്ടമാണ്. മോദിയും മന്‍മോഹന്‍ സിംഗും നേരത്തെ തന്നെ ചൈനയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും വിജയമായില്ല. അതുകൊണ്ടാണ് യുഎസ്സുമായി ഇന്ത്യ അടുത്തത്.
ബൈഡന്‍ വരുന്നത് വാണിജ്യ ബന്ധം ശക്തമാക്കാന്‍ ഇന്ത്യയെ സഹായിക്കും. ട്രംപിനെ പോലെ ബൈഡന്‍ ബിസിനസുകാരനല്ല, ദീര്‍ഘകാല പരിചയമുള്ള രാഷ്ട്രീയക്കാരനാണ്. ഇത് ഉറപ്പായും വാണിജ്യ മേഖലയില്‍ ഇന്ത്യയെ സഹായിക്കും. കുടിയേറ്റവും എച്ച്1ബി വിസ സംബന്ധിച്ചുള്ള കാര്യങ്ങളും എളുപ്പമാകും. ഇന്ത്യയിലെയും യുഎസ്സിലെയും ടെക് കമ്പനികള്‍ക്ക് ബൈഡന്‍ വരുന്നത് വലിയ ആശ്വാസമാകും. എന്നാല്‍ പാകിസ്താനുമായുള്ള ബന്ധം യുഎസ് നല്ല രീതിയിലേക്ക് കൊണ്ടുവരുമെന്നാണ് ബൈഡന്‍ വരുന്നത് കൊണ്ട് ബിജെപി നേതാക്കള്‍ ഭയക്കുന്നത്. എന്നാല്‍ പാകിസ്താന്‍ സൈന്യത്തിന്റെ തനിനിറം യുഎസ് തിരിച്ചറിഞ്ഞതാണ്. ഒബാമയെ വധിക്കാന്‍ ഒബാമ ഉത്തരവിടുമ്പോള്‍ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നു. കശ്മീര്‍ വിഷയത്തില്‍ ബൈഡന്‍ എതിര്‍പ്പറിയിച്ചതാണ് ഇന്ത്യക്കുള്ള പ്രശ്‌നം. എന്നാല്‍ ഇത് മറ്റ് മേഖലകളെ ബാധിക്കില്ല.