Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല സൈറ്റുകള്‍ക്കും നഗ്ന ക്ലബ്ബുകള്‍ക്കുമായി ലക്ഷക്കണക്കിന് ഡോളര്‍; ബൈഡന്റെ മകനെതിരെ ആരോപണം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് സര്‍വ്വെ റിപ്പോര്‍ട്ടാണ് ഇതുവരെ പുറത്തുവന്നത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 10 ശതമാനം വോട്ട് അധികം ലഭിക്കുക ബൈഡനാണ് എന്ന് എന്‍ബിസി സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ബൈഡന് 52 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന സര്‍വ്വെ, ട്രംപിന് 42 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. എന്നാല്‍ ഇതിനിടെ ബൈഡന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത്.

biden

ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്റെ ചില ഡാറ്റകള്‍ ചോര്‍ന്നെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണത്. ചോര്‍ന്ന വിവരമനുസരിച്ച്, ജോ ബിഡന്റെ മകന്‍ ഹണ്ടര്‍ ബിഡന്‍ ഒരൊറ്റ രാത്രിയില്‍ അശ്ലീല വെബ്സൈറ്റില്‍ തത്സമയ ഷോകള്‍ കാണാന്‍ ഏകദേശം 15 ലക്ഷം രൂപ ചെലവഴിച്ചെന്നും ന്യൂയോര്‍ക്കിലെ നഗ്ന ക്ലബ്ബുകളില്‍ ഒരു രാത്രി ചെലവഴിക്കുന്നതിന് എട്ട് ലക്ഷം രൂപ ചെലവാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

ഹണ്ടറിന്റെ പഴയ ലാപ്്‌ടോപ്പില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹണ്ടറിന്റെ ജീവിത രീതിയുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങളും ഈ ലാപ്‌ടോപ്പില്‍ നിന്ന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും ഒപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തെന്നും പറയുന്നു. സ്ത്രീകളുമായുള്ള സെക്‌സ് വീഡിയോകളും ഇതിനോടൊപ്പം പുറത്തുവന്നെന്നാണ് വിവരം.

Recommended Video

cmsvideo
    Biden leads Trump by 10 points in final pre-election poll | Oneindia Malayalam

    അതേസമയം, മകനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണത്തില്‍ ബൈഡന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കെ ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നത് ബൈഡനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതല്‍ ചര്‍ച്ചയാകാതിരിക്കാന്‍ ബൈഡന്‍ പ്രതികരിക്കാന്‍ സാധ്യതയില്ല. ഹണ്ടര്‍ തന്റെ ആദ്യ ഭാര്യയുമായി വിവാഹ മോചനം നേടിയിരുന്നു. മയക്കുമരുന്ന്, മദ്യം, വേശ്യകള്‍, നഗ്ന ക്ലബ്ബുകള്‍ എന്നിവയ്ക്ക് അടിമയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഭാര്യ വിവാഹമോചനം നേടിയത്. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചെലവഴിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+