കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ തെറ്റുമോ? ഇത്തവണ 2016 ആവര്‍ത്തിക്കില്ല, കാരണങ്ങള്‍ ഇതാണ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ന് വോട്ടെടുപ്പ് ദിനമാണ്. എന്നാല്‍ നാല് വര്‍ഷം മുമ്പുള്ള ഒരു തെരഞ്ഞെടുപ്പ് പ്രവചനത്തിന്റെ പിഴവ് ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. എന്നാല്‍ ഇത്തവണ ശരിക്കും പ്രവചനങ്ങള്‍ പിഴയ്ക്കുമോ? 2016ല്‍ പോപ്പുലര്‍ വോട്ടില്‍ ഹിലരി ക്ലിന്റണ്‍ ബഹുദൂരം മുന്നിലായിരുന്നു. എന്നാല്‍ ജനകീയ തെരഞ്ഞെടുപ്പില്‍ ഹിലരി തോറ്റ് തുന്നംപാടി. ഇലക്ട്രല്‍ കോളേജ് ട്രംപിനൊപ്പമായിരുന്നു നിന്നത്. ഇത്തവണയും പോപ്പുലര്‍ വോട്ടില്‍ ബൈഡന്‍ ബഹുദൂരം മുന്നിലാണ്. ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്താനാണ് സാധ്യതയെന്ന് എല്ലാ പോളുകളും പറയുന്നു. അന്ന് ബാറ്റില്‍ഗ്രൗണ്ട് സ്റ്റേറ്റുകളിലെ കണക്കുകൂട്ടലിലാണ് സര്‍വേകള്‍ക്ക് പിഴച്ചത്.

Recommended Video

cmsvideo
Donald trump is going to taste bitter of failure in us president election | Oneindia Malayalam
1

ഇത്തവണ പക്ഷേ ഫലം ട്രംപിനൊപ്പമായിരിക്കില്ല എന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. അതേസമയം ഏത് സര്‍വേയും എപ്പോള്‍ വേണമെങ്കിലും പിഴയ്ക്കാവുന്നതാണ്. യുഎസ് വോട്ടിംഗ് രീതി ഇലക്ട്രല്‍ കോളേജിനെ അടിസ്ഥാനമാക്കിയാണ്. ഇതില്‍ ആറ് നിര്‍ണായക സംസ്ഥാനങ്ങളിലെ ഫലം മാറിയാല്‍ തന്നെ ഫലം മറുപക്ഷത്തേക്ക് മാറാം. 2016ല്‍ സംഭവിച്ചത് അതാണ്. തെരഞ്ഞെടുപ്പ് ദിനം വമ്പന്‍ വോട്ടിംഗ് നടന്നു. സ്വിംഗ് സ്‌റ്റേറ്റുകളിലെല്ലാം ട്രംപ് തേരോട്ടം നടത്തുകയും ചെയ്തു. പക്ഷേ മറ്റ് ചില കാര്യങ്ങളാണ് ഇതില്‍ നിര്‍ണായകമായത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിട്ടില്ലാത്തവര്‍ ധാരാളമായി ട്രംപിന് വോട്ട് ചെയ്തു. ഇത് അപ്രതീക്ഷിതമായിരുന്നു.

ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിച്ചതിലും ധാരാളമായി വോട്ട് ചെയ്യാനെത്തി. അതുകൊണ്ട് പോള്‍ നടത്തിയവര്‍ അവരുടെ കണക്കുകൂട്ടലില്‍ മാറ്റങ്ങളൊന്നും വരുത്താനും തയ്യാറായില്ല. ഇപ്പോഴും വെളുത്ത വര്‍ഗക്കാരായ വോട്ടമാര്‍ ട്രംപിന് ഇത്രത്തോളം വോട്ട് ചെയ്തതെങ്ങനെയെന്ന് വ്യക്തമല്ല. അതിലും പ്രകടമായി കണ്ടത് സൈലന്‍ഡ് ട്രംപ് വോട്ടര്‍മാരാണ്. ഇവര്‍ സര്‍വേകളില്‍ ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് അഭിപ്രായപ്പെടും. കാരണം നെഗറ്റീവായിട്ടുള്ള ഇമേജ് ട്രംപിനുള്ളത് കൊണ്ട് ഇവര്‍ ട്രംപിനെ പരസ്യമായി പിന്തുണയ്ക്കുന്നില്ലെന്ന് പറയുകയാണ് പതിവ്. എന്നാല്‍ പോളിംഗ് ബൂത്തുകളില്‍ വന്‍തോതില്‍ എത്തുകയും ചെയ്യും. ഇത് പല സര്‍വേകളും മനസ്സിലാക്കാവുന്നതിലും അപ്പുറമായിരുന്നു.

അതേസമയം ഇത്തരമൊരു വോട്ടര്‍മാരില്ല എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. ഇത്തവണയും ചിലപ്പോള്‍ സര്‍വേകള്‍ പിഴച്ചേക്കാം. പക്ഷേ ഈ തിരഞ്ഞെടുപ്പ് 2020നെ അപേക്ഷിച്ച് ഒരുപാട് വ്യത്യാസമുള്ളതാണ്. ഇവിടെ ജോ ബൈഡന്‍ ട്രംപിനേക്കാള്‍ ഉയര്‍ന്ന ലീഡ് ആഴ്ച്ചകളോളം നിലനിര്‍ത്തിയിരുന്നു. നിര്‍ണായക സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറ്റം നടത്തുന്നതായുള്ള ഒരു സൂചന പോലും പ്രചാരണത്തില്‍ കണ്ടിരുന്നില്ല. കുറച്ച് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള വൈറ്റ് വോട്ടര്‍മാരുടെ കണക്കുകള്‍ ഇത്തവണ കൃത്യമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹിലരിയേക്കാള്‍ വലിയ ദേശീയ ലീഡ് ട്രംപിനെതിരെ ബൈഡനുണ്ട്. ബൈഡന് 8.5 പോയിന്റ് ലീഡുണ്ട്. ഹിലരിക്ക് ഇത് നാല് പോയിന്റ് മാത്രമായിരുന്നു.അതുകൊണ്ട് അട്ടിമറിക്ക് ചെറിയ സാധ്യതയാണുള്ളത്.

English summary
us election 2020: opinion polls never get wrong this time because the trend is against trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X