കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലാ ഹാരിസ്- മൈക്ക് പെൻസ് ആദ്യ സംവാദം ഇന്ന്: കൊവിഡ് വ്യാപനത്തിനിടെ നിർണ്ണായക തയ്യാറെടുപ്പ്!!

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി മൈക്ക് പെൻസും തമ്മിലുള്ള ആദ്യ സംവാദം ഇന്ന്. യൂട്ടാസിലെ സാൾലേക്ക് സിറ്റിയിലാണ് മാധ്യപ്രവർത്തകൻ സൂസൻ പേജിന്റെ മധ്യസ്ഥതയിൽ അരങ്ങേറുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനനത്തേക്ക് ഇന്ത്യൻ വംശജ മത്സരിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജികുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി

പത്ത് മിനിറ്റ് വീതം ദൈർഘ്യമുള്ള ഒമ്പത് വിഭാഗങ്ങളിലായാണ് സംവാദം നടക്കുന്നത്. ഓരോ ചോദ്യവും ചോദിച്ച ശേഷം രണ്ട് മിനിറ്റ് നേരമാണ് ഓരോ സ്ഥാനാർത്ഥിക്കും അനുവദിക്കുക. പിന്നീടാണ് വിശദമായ ചർച്ചകൾക്കുള്ള സമയം അനുവദിച്ചുനൽകുക. സുരക്ഷാ ക്യാമറയായ പ്ലെക്സി ഗ്ലാസ് ഉപയോഗിച്ച് വേർതിരിച്ച കൊവിഡ് മാനദണഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടുള്ള വേദിയിലാണ് ചർച്ച നടക്കുന്നത്. സംവാദ വേദിയിൽ പ്ലെക്സി ഗ്ലാസ് എത്തിച്ച് കൊവിഡ് സുരക്ഷ ഒരുക്കുന്നതിനെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മൈക്ക് പെൻസ് എതിർത്തിരുന്നു.

 pencerkamalaharis

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റിപ്പബ്ലിക്കൻ നോതാവും യുഎസ് പ്രസിഡന്റുമായ ട്രംപ് ആദ്യം മുതൽ തന്നെ എതിർത്തിരുന്നു. ഓഹായോയിലെ സംവാദത്തിൽ സംവാദത്തിന് മാസ്ക് ധരിക്കാതെ ട്രംപിന്റെ കുടുംബാഗങ്ങൾ സദസ്സിൽ ഇരുന്ന സംഭവം നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതോടെ ഇത്തവണ സംവാദ വേദിയിൽ മാസ്ക് ധരിക്കാതെ ഇരിക്കുന്നവരെ പുറത്തേക്ക് എത്തിക്കാനാണ് സംഘാടകരായ കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സിന്റെ തീരുമാനം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ മൂന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി സംവാദങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സംവാദങ്ങൾ ഒന്നുമാത്രമാണുള്ളത്.

English summary
US election 2020: preparations held for Mike Pence-Kamala Harris debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X