Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിസോണയും നെവാഡയും പിടിച്ചാല്‍ ബൈഡന്‍ പ്രസിഡന്റാകും; രണ്ടിടത്തും ട്രംപ് പിന്നില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രവചനാതീതമായിരിക്കെ, ബൈഡന് സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നു. അരിസോണ, നെവാഡ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബഡന്‍ ജയിച്ചാല്‍ അദ്ദേഹത്തിന് പ്രസിഡന്റാകാമെന്നാണ് വിലയിരുത്തല്‍. 270 ഇലക്ട്രല്‍ വോട്ടുകളാണ് പ്രസിഡന്റാകാന്‍ ലഭിക്കേണ്ടത്. നെവാഡയിലും അരിസോണയിലും മുന്നിട്ട് നില്‍ക്കുന്നത് ബൈഡനാണ്. എന്നാല്‍ വലിയ വ്യത്യാസമില്ലാതെ ട്രംപ് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ ഫലം പ്രവചിക്കാന്‍ പ്രയാസമാണ്. എങ്കിലും ബൈഡന് സാധ്യത കല്‍പ്പിക്കപ്പെടുന്നു.

Recommended Video

cmsvideo
    Arizona and Nevada will decide the fate of Joe Biden or Donald Trump | Oneindia Malayalam
    je

    ഈ രണ്ട് സംസ്ഥാനങ്ങളിലും ബൈഡന്‍ ജയിച്ചാല്‍ 270 എന്ന മാന്ത്രിക നമ്പര്‍ എത്തുമെന്ന് സിഎന്‍എന്നിന്റെ ജോണ്‍ കിങ് പറയുന്നു. അരിസോണയില്‍ ആറര ലക്ഷത്തോളം വോട്ടുകളാണ് ഇനി എണ്ണാനുള്ളത്. നിലവില്‍ 93000 വോട്ടിനാണ് ഇവിടെ ബൈഡന്റെ ലീഡ്. ഈ മുന്നേറ്റം ബൈഡന് തുടരാന്‍ സാധിച്ചാല്‍ നേട്ടമാകും. നെവാഡയില്‍ ബൈഡന്‍ നേരിയ വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ട്രംപിനേക്കാള്‍ ഒരു ശതമാനം മുന്നിലാണ് ബൈഡന്‍. അതുകൊണ്ടുതന്നെ ഫലം മാറി മറിയാനും സാധ്യതയുണ്ട്. ലീഡ് നിലനിര്‍ത്തി മുന്നേറാന്‍ ബൈഡന് സാധിച്ചാല്‍ ഇലക്ട്രല്‍ വോട്ടുകള്‍ ഉറപ്പിക്കാനാകും.

    അതേസമയം, പരാജയ ഭീതിയിലാണ് ട്രംപ്. വോട്ടെണ്ണലില്‍ ക്രിതൃമം നടന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ചില സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റുകളും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. പലയിടത്തും രണ്ടു പാര്‍ട്ടികളും പ്രതിഷേധവുമായി ഇറങ്ങിക്കഴിഞ്ഞു. റിപബ്ലിക്കന്‍ പാര്‍ട്ടി വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെയും സംസ്ഥാന കോടതികളെയും സമീപിച്ചുകഴിഞ്ഞു. ഇതോടെ അന്തിമ ഫല പ്രഖ്യാപനം വൈകുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+