കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക സ്തംഭിച്ചു; മതിലിന് ഫണ്ടില്ല, സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം നിര്‍ത്തി, അന്തിമചര്‍ച്ച

Google Oneindia Malayalam News

വാഷിങ്ടണ്‍: മെക്‌സിക്കന്‍ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ബില്ല് സെനറ്റില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഭരണസ്തംഭനം. ഒട്ടേറെ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ശനിയാഴ്ചക്ക് മുമ്പ് ബില്ല് പാസാക്കാനായിരുന്നു പ്രസിഡന്റ് ട്രംപിന്റെ നീക്കം. എന്നാല്‍ ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ ബില്ല് പാസാക്കാന്‍ സാധിച്ചില്ല.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയായിട്ടും ബില്ല് പാസാക്കാന്‍ സാധിക്കാത്തതാണ് ഭരണസ്തംഭനത്തിലേക്ക് നയിച്ചത്. അന്തിമ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. സ്തംഭനം തുടര്‍ന്നാല്‍ ക്രിസ്മസ് അവധിക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണം ലഭിക്കാന്‍ ഇടയില്ല. ബില്ല് പാസാകാത്തതിനാല്‍ കോണ്‍ഗ്രസ് നീട്ടിവച്ചു. ഭരണസ്തംഭനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ....

അനധികൃത കുടിയേറ്റം

അനധികൃത കുടിയേറ്റം

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം ശക്തമാണ്. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയാണ് കുടിയേറ്റം കൂടുതല്‍. ഇത് തടയാന്‍ അതിര്‍ത്തിയില്‍ 500 കോടി ഡോളര്‍ ചെലവിട്ട് മതില്‍ പണിയണമെന്നാണ് ട്രംപിന്റെ നിര്‍ദേശം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഫണ്ട് ബില്ല് കോണ്‍ഗ്രസില്‍ പാസാക്കാന്‍ സാധിച്ചിട്ടില്ല.

ഡെമോക്രാറ്റുകളുടെ എതിര്‍പ്പ്

ഡെമോക്രാറ്റുകളുടെ എതിര്‍പ്പ്

അമേരിക്കന്‍ കോണ്‍ഗ്രസിന് രണ്ടു സഭകളാണ്. ജനപ്രതിനിധി സഭയും സെനറ്റും. ജനപ്രതിനിധി സഭയില്‍ ബില്ല് നേരത്തെ പാസാക്കിയിരുന്നു. എന്നാല്‍ സെനറ്റില്‍ പാസാക്കാന്‍ സാധിച്ചില്ല. പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്ല് പാസാകാതെ പോയത്.

ബില്ല് പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍

ബില്ല് പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍

ബില്ല് പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം ഭരണസ്തംഭനത്തിലേക്ക് നീങ്ങുമെന്ന് ട്രംപ് വെള്ളിയാഴ്ച വൈകീട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് അവഗണിച്ചാണ് ഡെമോക്രാറ്റുകള്‍ മുന്നോട്ട് പോകുന്നത്. ശനിയാഴ്ചയ്ക്ക് മുമ്പ് ബില്ല് പാസാക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിട്ടും ബില്ല് പാസാക്കാന്‍ സാധിച്ചില്ല.

പ്രവര്‍ത്തനം നിലച്ചു

പ്രവര്‍ത്തനം നിലച്ചു

കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടികളുടെയും പ്രധാന നേതാക്കളും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും കാപിറ്റോള്‍ ഹില്ലില്‍ യോഗം ചേര്‍ന്നിരുന്നു. ചര്‍ച്ച തുടരുകയാണ്. സമവായത്തിലെത്തിയിട്ടില്ലെങ്കില്‍ പ്രതിസന്ധി കനക്കും. ശനിയാഴ്ചയിലേക്ക് കടന്നതോടെ ഒട്ടേറെ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഡെമോക്രാറ്റുകള്‍ ബില്ല് അംഗീകരിച്ചില്ലെങ്കില്‍ മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ അവസാനിക്കുമെന്നും ട്രംപ് പറയുന്നു. എന്നാല്‍ ഈ ഭീഷണികള്‍ക്കൊന്നും ഇതുവരെ ഡെമോക്രാറ്റുകള്‍ വഴങ്ങിയിട്ടില്ല.

ഒപ്പുവയ്ക്കില്ലെന്ന് ട്രംപ്

ഒപ്പുവയ്ക്കില്ലെന്ന് ട്രംപ്

മതില്‍ നിര്‍മാണത്തിന് ആദ്യഘട്ടമായി 500 കോടി ഡോളര്‍ വേണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സെനറ്റിലെ റിപബ്ലിക്കന്‍, ഡെമോക്രാറ്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഫണ്ട് സംബന്ധിച്ച് ഹൃസ്വകാല ബില്ല് അവതരിപ്പിക്കാമെന്ന് അവര്‍ ധാരണയിലെത്തി. എന്നാല്‍ തുക ബില്ലില്‍ പറയുന്നില്ല. ഈ ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന് ട്രംപ് പറഞ്ഞു.

മൂന്നാം തവണ

മൂന്നാം തവണ

ട്രംപ് ഭരണത്തിലെത്തിയ ശേഷം മൂന്നാം തവണയാണ് ഭരണസ്തംഭനമുണ്ടാകുന്നത്. പ്രസിഡന്റും കോണ്‍ഗ്രസും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഇതു സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം പ്രസിഡന്റിന് കൂടുതല്‍ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍. കാരണം പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.

ട്രംപ് മനപ്പൂര്‍വം കൊണ്ടുവന്നത്

ട്രംപ് മനപ്പൂര്‍വം കൊണ്ടുവന്നത്

ട്രംപ് മനപ്പൂര്‍വം കൊണ്ടുവന്ന ഭരണസ്തംഭനമാണിതെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമര്‍ പറയുന്നു. അടുത്തിടെ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. ജനുവരി മൂന്നിന് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. അതോടെ ട്രംപിന്റെ മതില്‍ നിര്‍മാണ മോഹം നടക്കില്ലെന്ന് ഷുമര്‍ കൂട്ടിച്ചേര്‍ത്തു.

അര്‍ധരാത്രി കൂടിക്കാഴ്ച

അര്‍ധരാത്രി കൂടിക്കാഴ്ച

സെനറ്റിലെ പ്രമുഖ നേതാക്കള്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി അര്‍ധരാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറ്റ് ഹൗസിലെ പ്രധാന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ ട്രംപ് നിലപാട് മാറ്റാന്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച തീരുമാനമാകാത പിരിയുകയായിരുന്നു. ഇരുസഭകളും നീട്ടിവയ്ക്കുകയും ചെയ്തു.

പുതിയ ഫോര്‍മുല ഇല്ലാതെ

പുതിയ ഫോര്‍മുല ഇല്ലാതെ

ശനിയാഴ്ചയും ചര്‍ച്ച നടക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധികള്‍, റിപബ്ലിക്കന്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുടെ പ്രതിനിധികള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പുതിയ ഫോര്‍മുല വച്ചിട്ടില്ലെന്നാണ് അറിവ്. അതുകൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല.

ഫണ്ടുകള്‍ ലഭിക്കണമെങ്കില്‍

ഫണ്ടുകള്‍ ലഭിക്കണമെങ്കില്‍

ആഭ്യന്തര സുരക്ഷ, നീതിന്യായ വകുപ്പ്, കാര്‍ഷിക വകുപ്പ് എന്നിവയുടെ ഫണ്ടുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ മരവിപ്പിച്ചു. പൊതു സുരക്ഷയ്ക്ക് ഇനി കൂടുതല്‍ പേരെ നിയോഗിക്കില്ല. അവശ്യം മാത്രമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ജോലിയുണ്ടാകുക. ഭരണ സ്തംഭനം അവസാനിച്ചാല്‍ മാത്രമേ ഫണ്ടുകള്‍ പാസാകൂ.

ബാങ്കുകളുടെ പകല്‍കൊള്ള; ഉപഭോക്താക്കളെ പിഴിഞ്ഞ് കൈക്കലാക്കിയത് 10000 കോടി, കണക്ക് പുറത്ത് ബാങ്കുകളുടെ പകല്‍കൊള്ള; ഉപഭോക്താക്കളെ പിഴിഞ്ഞ് കൈക്കലാക്കിയത് 10000 കോടി, കണക്ക് പുറത്ത്

English summary
US govt shutdown begins after no deal in Congress over border wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X