കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധിയാക്കിയ യുഎസ് മാധ്യമപ്രവര്‍ത്തകനെ അല്‍ഖ്വയ്ദ കൊന്നു

  • By Aswathi
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യെമനില്‍ അല്‍ഖ്വയ്ദ തീവ്രവാദിതകള്‍ ബന്ധിയാക്കിയ യു എസ് മാധ്യമപ്രവര്‍ത്തകനെ കൊന്നു. ലൂക്ക് സോമേഴ്‌സ് എന്ന മുപ്പത്തിമൂന്ന്കാരനാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ യമനും യു എസും സംയുക്തമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അമേരിക്കന്‍ സേന തീവ്രവാദികളുടെ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിനിടെയായിരുന്നു സംഭവം. തങ്ങളുടെ രഹസ്യകേന്ദ്രം സൈന്യം വളഞ്ഞതിനെ തുടര്‍ന്ന് സോമേഴ്‌സിനെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു.

luke-somers

ബ്രിട്ടനില്‍ ജനിച്ച സോമേഴ്‌സ് യെമനിലെ ഏതാനും പ്രാദേശിക പത്രത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സോമേഴ്‌സ് എടുത്ത ചിത്രങ്ങള്‍ ബി ബി സി ഉള്‍പ്പടെയുള്ള വിദേശ മാധ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2013 ലാണ് യെമനില്‍ വച്ചി അല്‍ഖ്വയ്ദ സോമേഴ്‌സിനെ തട്ടിക്കൊണ്ടുപോയത്. തടവില്‍ നിന്ന് സോമേഴ്‌സ് സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സോമേഴ്‌സിനെ വധിക്കുമെന്ന് ഒരു തീവ്രവാദി പറയുന്ന ദൃശ്യവും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.

സോമേഴ്‌സിനെ രക്ഷപ്പെടുത്താന്‍ യു എസ് സേന നടത്തിയ വ്യോമാക്രമത്തില്‍ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ യെമനിലെ ഷാബ്വയിലാണ് സോമേഴ്‌സിനെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

English summary
A US journalist held by al-Qaeda in Yemen was killed by militants during an operation to rescue him, US and Yemeni officials say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X