കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് സ്വപ്‌നമോ മിഥ്യയോ; ലക്കി ടൗണില്‍ യുവാവിന് ഒടുക്കത്തെ ഭാഗ്യം, ബംപറില്‍ അടിച്ചത് കോടികള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭാഗ്യം ഇപ്പോള്‍ ശുക്രനുദിച്ച് നില്‍ക്കുന്ന ആരെയും തേടി വരും. അത് പക്ഷേ ഈ ടൗണില്‍ ആയിരിക്കണമെന്ന് മാത്രം. പറഞ്ഞ് വരുന്നത് അമേരിക്കയിലെ ഒരു നഗരത്തെ കുറിച്ചാണ്. ഈ നഗരത്തിന്റെ പേരില്‍ തന്നെ ഭാഗ്യമുണ്ട്. ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഒരു യുവാവിനെ തേടി ഭാഗ്യം കടന്നുവന്നിരിക്കുകയാണ്.

ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ആ യുവാവ് പറയുന്നു. അത് സത്യമാകാനേ തരമുള്ളൂ. കാരണം ലോട്ടറിയിലെ തന്നെ ബംപര്‍ ജാക്‌പോട്ടാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ജീവിത കാലം മുഴുവന്‍ ഏറ്റവും സന്തോഷമായി ജീവിക്കാന്‍ ഇത് ഉപകരിക്കും. ആ തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. വിശദമായ വിവരങ്ങളിലേക്ക്....

1

വിസ്‌കോന്‍സിനിലെ ഒരു കൊച്ചുഗനരത്തിലുള്ള യുവാവിനാണ് ഒറ്റ രാത്രി കൊണ്ട് തന്റെ ജീവിതം മാറി പോയത്. ഈ നഗരത്തിന്റെ പേര് ലക്ക് എന്നാണ്. ഇങ്ങനെയുള്ള നഗരത്തില്‍ ഭാഗ്യം വരാതെ എവിടെ പോകാനാണ് അല്ലേ. വിസ്‌കോന്‍സില്‍ ലോട്ടറിയാണ് ഇയാള്‍ക്ക് ബംപര്‍ ലോട്ടറി അടിച്ചതായി പ്രഖ്യാപിച്ചത്. ലക്ക് എന്ന ടൗണ്‍ ഇതോടെ പ്രശസ്തമായിരിക്കുകയാണ. വെറുമൊരു ചെറു പട്ടണമായിരുന്ന ഈ ടൗണ്‍ ഇന്ന് ബംപര്‍ ജേതാവിന്റെ ടൗണായിട്ടാണ് അറിയപ്പെടുന്നത്. കാരണം ഈ ടൗണില്‍ ആര്‍ക്കും കിട്ടാത്തൊരു ഭാഗ്യമാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്.

2

ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍

ലക്ക് ടൗണിലെ മാര്‍ക്ക് കണ്ണിങ്ഹാം എന്ന യുവാവിനാണ് ബംപര്‍ അടിച്ചത്. 15.1 മില്യണ്‍ യുഎസ് ഡോളറാണ് ഇയാള്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. 121 കോടി 92 ലക്ഷത്തില്‍ അധികം രൂപ വരുമിത്. മെഗാബക്ക്‌സ് ലോട്ടറിയാണ് ഇയാള്‍ എടുത്തത്. മെഗാബക്‌സ് യുഎസ്സില്‍ മറ്റൊരിടത്തും കിട്ടാത്ത ലോട്ടറിയാണ്. വിസ്‌കോന്‍സിനില്‍ മാത്രമുള്ള ലോട്ടറിയാണിത്. ജനുവരി നാലിന് ഇവിടെ തന്നെയുള്ള ഒരു കടയില്‍ നിന്നാണ് ഈ ടിക്കറ്റ് മാര്‍ക്ക് വാങ്ങിയത്. അതൊരിക്കലും തന്റെ ജീവിതത്തെ ഈ രീതിയില്‍ മാറ്റി മറിക്കുമെന്ന് മാര്‍ക്ക് കണ്ണിങ്ഹാം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.

3

മാര്‍ക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിസ്‌കോന്‍സിന്‍ ലോട്ടറി ഓഫീസിലെത്തി സമ്മാനം വാങ്ങിയത്. സ്വപ്‌നങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാകുമെന്ന് മാര്‍ക്ക് പറയുന്നു. അതേസമയം തനിക്ക് ഡബിള്‍ ലോട്ടറിയാണ് അടിച്ചതെന്ന രഹസ്യവും മാര്‍ക്ക് വെളിപ്പെടുത്തി. ഇതിനൊപ്പം അധികമായി വാങ്ങിയ ടിക്കറ്റിന് രണ്ട് ഡോളറാണ് സമ്മാനമായി നേടിയത്. ഒന്ന് ചെറിയ സമ്മാനമാണെങ്കില്‍ അടുത്തതില്‍ ഞെട്ടിക്കുകയായിരുന്നു മാര്‍ക്ക്. മെഗാ ബക്‌സ് ടിക്കറ്റിന് ഒരു ഡോളറാണ് വില. മെയ്ന്‍സ് ഫുഡ് പ്‌സില്‍ നിന്നാണ് മാര്‍ക്ക് കണ്ണിങ്ഹാം ടിക്കറ്റ് വാങ്ങിയത്.

4

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം

അതേസമയം വെയ്ന്‍സിന്റെ മാനേജര്‍ പോള്‍ വോന്‍ഡ്ര ആകെ ആവേശത്തിലാണ്. മാര്‍ക്കിന് സമ്മാനം അടിച്ചതോടെ തന്റെ കടയിലേക്ക് നിരവധി ഫോണ്‍ കോളുകളാണ് വരുന്നതെന്ന് പോള്‍ പറയുന്നു. ഇനി ലോട്ടറി ആരാധകരുടെ മക്കയായിരിക്കും നിങ്ങളുടെ കടയെന്ന് പലരും തന്നോട് പറഞ്ഞെന്ന് പോള്‍ പറയുന്നു. നിങ്ങളുടെ കടയിലാണ് ആ ബംപര്‍ അടിച്ചത് അതുകൊണ്ട് ഇനി എല്ലാവരും ടിക്കറ്റ് ഇവിടെ നിന്നാണ് എടുക്കുകയെന്നും വിളിക്കുന്നവര്‍ പറയുന്നുണ്ടെന്ന് പോള്‍ വോന്‍ഡ്ര വ്യക്തമാക്കി. വെയ്ന്‍സ് ഫുഡ് പ്ലസിന് ഒരു ലക്ഷം ഡോളറാണ് സമ്മാനമായി കിട്ടുക. എട്ട് കോടിയില്‍ ്അധികം വരുമിത്.

5

മാര്‍ക്കിന് സമ്മാനം അടിച്ച ലക്ക് പട്ടണം വളരെ ചെറുതാണ്. ഇവിടെ ആകെ 1191 പേരാണ് ജീവിക്കുന്നത്. അതേസമയം യുഎസ്സിലെ അര്‍കന്‍സയിലെ കോണ്‍വേയില്‍ നിന്ന് ഒരു ജേതാവ് കൂടി ഇതിനിടെ ഉണ്ടായിരിക്കുകയാണ്. അര്‍കന്‍സ സ്‌കോളര്‍ഷിപ്പ് ലോട്ടറിയെടുത്ത യുവതിക്കാണ് ബംപര്‍ അടിച്ചത്. ഒരു മില്യണാണ് ഇവര്‍ക്ക് ലഭിച്ച സമ്മാനത്തുക. ഏകദേശം എട്ട് കോടിയില്‍ അധികം ഇവര്‍ക്ക് ഇതിലൂടെ ലഭിക്കും. അതേസമയം തന്റെ പേരോ, മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് യുവതി വ്യക്തമാക്കി.

6

ബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷ

തനിക്ക് ഒരിക്കലും സമ്മാനം അടിക്കുമെന്ന് കരുതിയില്ലെന്ന് യുവതി പറയുന്നു. ഇന്‍സ്റ്റന്റ് ടിക്കറ്റിലാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. തനിക്ക് സമ്മാനം അടിച്ചെന്ന സന്ദേശം വന്നപ്പോള്‍ വെറും തട്ടിപ്പാണെന്നാണ് കരുതിയത്. അതില്‍ ഒന്നുമില്ലെന്ന് സുഹൃത്തിനോട് പറഞ്ഞു. ആ ടിക്കറ്റ് കളഞ്ഞേക്കാനായിരുന്നു പറഞ്ഞു. എന്തായാലും ആ കത്ത് സുഹൃത്ത് തുറന്ന് നോക്കി. അതില്‍ സമ്മാനം അടിച്ചുവെന്നായിരുന്നു പറഞ്ഞത്. ഉടന്‍ തന്നെ ആ നമ്പറിലേക്ക് വിളിച്ചു. സമ്മാനം അടിച്ചത് സത്യമാണോ എന്ന് നോക്കാനായിരുന്നു അത്. എന്തായാലും പണം കിട്ടിയത് കൃത്യ സമയത്താണ്. കുറച്ച് കടം തീര്‍ക്കാനുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.

English summary
us: is this almighty act or pure luck, a man from a town named luck won lottery and became billionaire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X