കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സി വാടക നല്‍കിയില്ല യുവതിക്ക് കിട്ടിയ ശിക്ഷ എന്താണെന്നോ?

  • By Mithra Nair
Google Oneindia Malayalam News

വാഷിങ്ടണ്‍: ടാക്‌സി വാടക നല്‍കിയില്ലേല്‍ പണി കിട്ടുവേ..അതും ചെറുതൊന്നുമല്ല എട്ടിന്റെ പണി തന്നെ കിട്ടും. ടാക്‌സി വാടക നല്‍കാതെ തട്ടിപ്പു നടത്തിയ യുവതിക്ക് കിട്ടിയ ശിക്ഷ എന്നാണെന്നോ? യുവതിക്ക കിട്ടിയ ശിക്ഷ 48 മണിക്കൂറിനുള്ളില്‍ 48 കിലോമീറ്റര്‍ നടന്നുതീര്‍ക്കുക എന്നതായിരുന്നു.

ടാക്‌സിയില്‍ വാടക നല്‍കാതെ യുവതി സഞ്ചരിച്ച ദൂരമത്രയും തിരിച്ച് നടക്കാനായിരുന്നു യു.എസ്. കോടതിയുടെ ഉത്തരവ്.. കോടതിയെ പ്രതിനിധീകരിച്ച് ജഡ്ജി മൈക്കള്‍ സിസോനേറ്റാണ് ഈ വ്യത്യസ്തമായ വിധി പുറപ്പെടുവിച്ചത്.

taxi.jpg -Properties

കേസ് ഇങ്ങനെയാണ് ക്ലേവ് ലാന്റില്‍ നിന്നും പൈന്‍സ്‌വില്ലേയിലേക്ക് സഞ്ചരിക്കുന്നതിനാണ് വിക്‌ടോറിയ ബാസ്‌കോം എന്ന യുവതി ടാക്‌സി ഉപയോഗിച്ചത്. എന്നാല്‍ സ്ഥലമെത്തിയതോടെ ടാക്‌സി വാടക നല്‍കാന്‍ വിക്‌ടോറിയ തയ്യാറായില്ലത്രെ

വിക്‌ടോറിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 48 മണിക്കൂറിനുള്ളില്‍ ടാക്‌സിയില്‍ സഞ്ചരിച്ച ദൂരമത്രയും നടക്കുക അല്ലെങ്കില്‍ ലെയ്ക്ക് കണ്‍ട്രി ജയിലില്‍ 60 ദിവസം ജോലി നോക്കുക, ഈ രണ്ട് ശിക്ഷകളില്‍ എതു വേണമെന്ന് പ്രതിക്ക് തെരഞ്ഞെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് വിക്‌ടോറിയ ആദ്യത്തെ ശിക്ഷ തെരഞ്ഞെടുക്കുകയായിരുന്നു.

English summary
In a first of its kind judgement, a judge in the US sentenced a woman to walk over 48 kilo metres -- the same distance of the taxi fare she had ditche
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X