കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ അമേരിക്ക ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കും... അപ്പോള്‍ ഇന്ത്യയ്ക്ക് യുദ്ധം ചെയ്യാം?

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഒക്കെ സൈനിക അധിനിവേശങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളെ ആക്രമിക്കുമ്പോള്‍ അവരെല്ലാം അമേരിക്കയെ സംബന്ധിച്ച് ഭീകര രാഷ്ട്രങ്ങളായിരുന്നു.

Read Also: പാകിസ്താനെ ഇന്ത്യ തൊടില്ല... എന്തിന്, പാക് അധീന കശ്മീരില്‍ പോലും കാല് കുത്തില്ല; എന്തുകൊണ്ട്?Read Also: പാകിസ്താനെ ഇന്ത്യ തൊടില്ല... എന്തിന്, പാക് അധീന കശ്മീരില്‍ പോലും കാല് കുത്തില്ല; എന്തുകൊണ്ട്?

പാകിസ്താനേയും അമേരിക്ക ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അമേരിക്കയുടെ ഏറ്റവും അടുത്ത അനുയായികളായിരുന്നു അടുത്തിടെ വരെ പാകിസ്താന്‍ എന്ന് കൂടി ഓര്‍ക്കണം.

<strong>ReadAlso: </strong>സംഘികള്‍ക്ക് ഇത്രയും വിവരമില്ലേ? പാകിസ്താനെ പിന്തുണച്ചു എന്ന് പറഞ്ഞ് വേണു ബാലകൃഷ്ണന്റെ തന്തക്ക് വിളിക്കുന്നവരോട്ReadAlso: സംഘികള്‍ക്ക് ഇത്രയും വിവരമില്ലേ? പാകിസ്താനെ പിന്തുണച്ചു എന്ന് പറഞ്ഞ് വേണു ബാലകൃഷ്ണന്റെ തന്തക്ക് വിളിക്കുന്നവരോട്

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഒരു ഭേദഗതി ബില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ടത്രെ. അമേരിക്ക പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചാല്‍ ഇന്ത്യയ്ക്കും ഗുണമുണ്ട്. വേണമെങ്കില്‍ ഒരു സൈനിക നടപടി തന്നെ നടത്താം. ലോകരാഷ്ട്രങ്ങള്‍ വലിയതോതില്‍ കുറ്റപ്പെടുത്തുകയും ഇല്ല.

പ്രത്യേക ആക്ട്

പ്രത്യേക ആക്ട്

പാകിസ്താന്‍ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ഓഫ് ടെററിസം ഡെസിഗ്നേഷന്‍ ആക്ട് എന്ന പേരില്‍ ഒരു ബില്‍ ആണ് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. പാകിസ്താന്റെ ഭാവി തന്നെ ഇനി ഈ ബില്ലിനെ ആശ്രയിച്ചായിരിക്കും.

തീവ്രവാദം

തീവ്രവാദം

അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നുണ്ടോ എന്നാണ് പരിശോധിക്കപ്പെടുക. അമേരിക്കയുടെ ശത്രുക്കള്‍ക്ക് പാകിസ്താന്‍ സഹായം നല്‍കുന്നതായി അവര്‍ തന്നെ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

നാല് മാസം

നാല് മാസം

90 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് റിപ്പോര്‍ട്ട് നല്‍കണം. അതിന് ശേഷം 30 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിക്കുക. നിലവിലെ സാഹചര്യത്തില്‍ അമേരിക്ക പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ത്‌ന്നെയാണ് സാധ്യത.

ഇന്ത്യക്ക് ഗുണം

ഇന്ത്യക്ക് ഗുണം

അമേരിക്ക പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതോടെ പാകിസ്താന് അന്താരാഷ്ട്ര സമൂഹത്തില്‍ പിന്തുണ നഷ്ടപ്പെടും. അപ്പോള്‍ ഇന്ത്യയ്ക്ക് പാകിസ്താന്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കാം.

യുദ്ധം

യുദ്ധം

പാക് അധിനിവേശ കശ്മീര്‍ തിരിച്ച് പിടിക്കാനോ, അവിടത്തെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിക്കാനോ അപ്പോള്‍ ഇന്ത്യക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ഒരു ഭീകര രാജ്യത്തിലെ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതായിട്ട് മാത്രമേ അന്താരാഷ്ട്ര സമൂഹം അതിനെ കാണുകയുള്ളൂ.

സൈനിക ഉടമ്പടി

സൈനിക ഉടമ്പടി

ഇന്ത്യയും അമേരിക്കയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്ന സമയാണ്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ അമേരിക്ക ഒരുപക്ഷേ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

കോണ്‍ഗ്രസ് പ്രതിനിധികള്‍

കോണ്‍ഗ്രസ് പ്രതിനിധികള്‍

അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ പ്രതിനിധികളായ ടെഡ് പോയും ഡാന റോറബച്ചറും ചേര്‍ന്നാണ് പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. അമേരിക്കയുടെ ശത്രിക്കള്‍ക്ക് പാകിസ്താന്‍ നിരന്തരം സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് എന്നാണ് ടെഡ് ആരോപിക്കുന്നത്.

ഇന്ത്യയുടെ കാര്യത്തിലും

ഇന്ത്യയുടെ കാര്യത്തിലും

പാകിസ്താന്‍ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളിക്ക് ഇന്ത്യ നിരന്തരം ഇരയാവുകയാണ് എന്നും ടെഡ് പോ പറയുന്നുണ്ട്. ഇത് ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിക്കാനു സഹാകരമായിട്ടുണ്ട്.

ബിന്‍ ലാദന്‍

ബിന്‍ ലാദന്‍

ഒസാമ ബിന്‍ ലാദന്‍ ഒളിച്ച് താമസിച്ചിരുന്നത് പാകിസ്താനില്‍ ആയിരുന്നു. അവിടെ ചെന്ന് അമേരിക്ക ലാദനെ കൊന്നു. പക്ഷേ ലാദനെ സംരക്ഷിച്ച പാക് നിലപാട് അമേരിക്കയെ സംബന്ധിച്ചിടത്തോള വഞ്ചനാപരമായിരുന്നു.

English summary
American lawmakers have introduced legislation in the US Congress to designate Pakistan as a state sponsor of terrorism , in a humiliating setback to Islamabad ahead of Prime Minister Nawaz Sharif's speech before the UN General Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X