ആത്മഹത്യ ചെയ്യാന്‍ യുവാവ് സ്വയം വെടിവെച്ചു; തലയിലൂടെ പുറത്തുവന്ന ബുള്ളറ്റിനാല്‍ മരിച്ചത് കാമുകി

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലാസ്‌കയില്‍ അത്യൂപര്‍വമായ ഒരു കൊലപാതകക്കേസാണ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ സ്വന്തം തലയില്‍വെടിവെച്ച യുവാവ് കൊലപാതകക്കേസില്‍ പ്രതിക്കൂട്ടിലാണിപ്പോള്‍. തലയിലേറ്റ വെടിയുണ്ട പുറത്തുവരികയും അത് കാമുകിയുടെ ജീവനെടുക്കുകയുമായിരുന്നു.

ഒരുപക്ഷെ, ലോകത്തെ കൊലപാതക ചരിത്രത്തില്‍തന്നെ ഇത്തരമൊരു കേസ് ഉണ്ടായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിക്ടര്‍ സിബ്‌സണ്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് പ്രതി. ഇയാളുടെ കാമുകി ബ്രിട്ട്‌നി മേ ഹാഗ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

shoot

മിഡ്ടൗണ്‍ കോപ്ലക്‌സില്‍ നിന്നുള്ള ഫോണ്‍വിളിയെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്. അവശനിലയില്‍ കണ്ടെത്തിയ സിബ്‌സണെയും ബ്രിട്ട്‌നിയെയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ബ്രിട്ട്‌നി പിന്നീട് മരിച്ചു. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് രണ്ടുപേര്‍ക്കും ഒരു ബുള്ളറ്റാണ് പരിക്കേല്‍പ്പിച്ചതെന്ന് കണ്ടെത്തിയത്.

സിബ്‌സണ്‍ തലയില്‍ വെടിവെച്ചപ്പോള്‍ അത് മറുവശത്തുകൂടെ പുറത്തുവന്ന് കാമുകിയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, തനിക്ക് ജോലിയില്ലാത്തതിനാല്‍ ജാമ്യം കെട്ടിവെക്കാന്‍ പണമില്ലെന്ന് കാമുകന്‍ കോടതിയില്‍ പറഞ്ഞു. ആയതിനാല്‍ ഇന്നുതന്നെ താന്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിക്കാമോയെന്നാണ് സിബ്‌സണ്‍ ചോദിച്ചത്. കുറ്റക്കാരനെന്ന് കണ്ടാല്‍ ഇയാള്‍ക്ക് 99 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചേക്കും.

English summary
US Man shoots self, bullet goes through head, kills girlfriend
Please Wait while comments are loading...