കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയൊരിക്കലും ലോകാരോഗ്യ സംഘടനയ്ക്ക് പണം നല്‍കില്ല.... യുഎസ് പറയുന്നു, ട്രംപ് കൈവിട്ടോ?

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്ക ഒരിക്കലും ഇനി ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ട് അനുവദിക്കില്ലെന്ന സൂചനയുമായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് യുഎസ് ഫണ്ടിംഗ് വെട്ടിക്കുറച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തള്ളിയിരിക്കുകയാണ് യുഎസ് ഭരണകൂടം. കഴിഞ്ഞ ദിവസം ചൈന അധികമായി 30 മില്യണ്‍ ഡോളര്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചെന്നാണ് സൂചന. അതേസമയം മൗലികമായ മാറ്റം ലോകാരോഗ്യ സംഘടനയില്‍ ആവശ്യമാണെന്ന് പോമ്പിയോ തെളിച്ച് പറഞ്ഞു.

1

സംഘടനയില്‍ മാറ്റമുണ്ടായാല്‍ മാത്രമേ യുഎസ് ഫണ്ട് നല്‍കുന്ന കാര്യം പരിഗണിക്കു. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം പണം അനുവദിക്കുന്നത് യുഎസ്സാണെന്ന് മറക്കരുതെന്നും പോമ്പിയോ പറഞ്ഞു. ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ വന്‍ ആരോപണങ്ങളാണ് യുഎസ് വീണ്ടും ഉന്നയിച്ചത്. ഫണ്ടിംഗ് വീണ്ടും ആരംഭിക്കുമെന്ന് സംഘടന കരുതേണ്ട. ഒരിക്കലും യുഎസ് ലോകാരോഗ്യ സംഘടനയ്ക്ക് പണം നല്‍കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം സംഘടനയെ ബലിയാടാക്കി കൊറോണവൈറസ് കൈകാര്യം ചെയ്തതിലെ വീഴ്ച്ച മറയ്ക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

ചൈനയ്ക്ക് പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ചിരുന്നു ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് നിര്‍ത്തി. കഴിഞ്ഞ ദിവസം ട്രംപിന് സംഘടന കത്തയച്ചിരുന്നു. ഫണ്ടിംഗ് വീണ്ടും നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. അതിന്റെ ഘടനയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും. സംഘടനാ നേതൃത്വം മാറണമെന്ന് തന്നെയാണ് ആവശ്യം. പക്ഷേ അതില്‍ കൂടുതലാണ് യുഎസ് ആവശ്യപ്പെടുന്നത്. ഗെബ്രിയെസൂസ് മാറാന്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ യുഎസ്സിലെ നികുതിദായകരുടെ പണം അവര്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോമ്പിയോ പറഞ്ഞു.

Recommended Video

cmsvideo
Donald Trump announces to put a hold on WHO funding | Oneindia Malayalam

യുഎസ് വര്‍ഷത്തില്‍ 400 മില്യണോളം ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. മൊത്തം ബജറ്റിന്റെ 15 ശതമാനം വരും. മറ്റ് രാജ്യങ്ങള്‍ക്കുള്ള സഹായമായി ഈ പണം നല്‍കുമെന്നാണ് യുഎസ് പറയുന്നത്. അതായത് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്ന പണം യുഎസ്സുമായി സൗഹൃദമുള്ള രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ട് നല്‍കും. അതേസമയം ചൈന കൊറോണവൈറസ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് പോമ്പിയോ ആരോപിച്ചു. ഇത് തിരിച്ചറിഞ്ഞിട്ടും പരസ്യമായി രംഗത്ത് വരാന്‍ ഗെബ്രിയെസൂസ് തയ്യാറായില്ലെന്നും പോമ്പിയോ ആരോപിച്ചു. അതേസമയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇത് പാസായാല്‍ മാത്രമേ ട്രംപിന് സംഘടനയ്ക്കുള്ള ഫണ്ടിംഗ് അവസാനിപ്പിക്കാന്‍ സാധിക്കൂ.

English summary
us may never restore funding to who says pompeo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X