യുഎസ്സില്‍ ആദ്യ ലീഡ് നേടി റിപബ്ലിക്കന്‍ പാര്‍ട്ടി; ഇന്ത്യന്‍ അമേരിക്കന്‍ മേരിലാന്‍ഡിലെ ഗവര്‍ണര്‍
വാഷിംഗ്ടണ്‍: യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്നേറ്റം. ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി രാഷ്ട്രീയ മണ്ഡലത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും ശക്തമായിരിക്കുകയാണ്. മേരിലാന്‍ഡിലെ ലെഫ് ഗവര്‍ണറായി ഇന്തോ-അമേരിക്കന്‍ യുവതി അരുണാ മില്ലര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഈ പദവി വഹിക്കുന്ന മെരിലാന്‍ഡിലെ ആദ്യത്തെ കുടിയേറ്റക്കാരിയാണ് അരുണ. പ്രതിനിധി സഭയിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തുടക്കത്തില്‍ തന്നെ ലീഡ് നേടാനായത്. യുഎസ് കടുത്ത വിലക്കയറ്റത്തെ നേരിടുമ്പോഴാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന പ്രത്യേകതയുമുണ്ട്.

ഒഹായോ, സൗത്ത്, ഡക്കോട്ട എന്നിവിടങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒഹായോയില്‍ മൈക്ക് ഡിവൈനും, സൗത്ത് ഡക്കോട്ടയില്‍ ജോണ്‍ ത്യൂനും വിജയിച്ചു. എന്നാല്‍ നിര്‍ണായകമായ യുഎസ് സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ചാള്‍സ് ഷ്യൂമര്‍ വിജയിച്ചു. തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി മാക്‌സ്വെല്‍ അലക്‌സാന്‍ഡ്രോ ഫ്രോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.
യുഎസ് പ്രതിനിധി സഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടു. റിപബ്ലിക്കന്‍ നേതാവ് കാല്‍വിന്‍ വിമ്പിഷിനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ഫ്‌ളോറിഡയില്‍ ഗവര്‍ണറായി റിപബ്ലിക്കന്‍ നേതാവ് റോണ്‍ ഡിസാന്റിസും തിരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഡിസാന്റിസും ഉണ്ടാവും. ട്രംപിന് എതിരാളിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ അദ്ദേഹം.
വയോമിംഗില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗോര്‍ഡന്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് അദ്ദേഹം ഗവര്‍ണറാവുന്നത്. അതേസമയം മേരിലാന്‍ഡിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരുണ മില്ലര്‍ ട്വീറ്റ് ചെയ്തു. വെര്‍മോണ്ടിലും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്നേറ്റമാണ്. ഫില്‍ സ്‌കോട്ട് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
ഫ്‌ളോറിഡയില്‍ വന്‍ ജയമാണ് റിപബ്ലിക്കന്‍ പാര്‍ട്ടി നേടിയത്. സെനറ്റര്‍ മാര്‍ക്കോ റൂബിയോയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ആദ്യ ലെസ്ബിയന്‍ ഗവര്‍ണറായി ഡെമോക്രാറ്റ് പാര്‍ട്ടിയിലെ മോറ ഹീലി തിരഞ്ഞെടുക്കപ്പെട്ടു. മസാചുസെറ്റ്‌സില്‍ നിന്നാണ് വിജയം.
റോഡ് ഐലന്‍ഡിലും ഡെമോക്രാറ്റുകള്‍ വിജയം നേടി. ഡാന്‍ മക് കീ ആണ് വിജയിച്ചത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആഷ്‌ലി കലൂസിനെയാണ് പരാജയപ്പെടുത്തിയത്. മേരിലാന്‍ഡില്‍ പക്ഷേ ഡെമോക്രാറ്റുകളും വിജയം നേടി. ഇവിടെ ആദ്യ കറുത്തവംശജനായ മേയറെയും ലഭിച്ചു. വെസ് മൂറാണ് വിജയിച്ചത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡാന്‍ കോക്‌സിനെയാണ് പരാജയപ്പെടുത്തിയത്.
ഫ്‌ളോറിഡയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മാര്‍ക്കോ റൂബിയോയും വിജയിച്ചു. മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ സാറ ഹക്കബി അര്‍ക്കന്‍സ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. ട്രംപിന്റെ ഭരണത്തിലെ പ്രമുഖയായിരുന്നു അവര്‍.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ക്രിസ് ജോണ്‍സിനെയാണ് പരാജയപ്പെടുത്തിയത്. ടെക്‌സ്, ലൂയിസിയാന, എന്നിവയും റിപബ്ലിക്കന്‍ പാര്‍ട്ടിയാണ് വിജയിച്ചത്. ജോണ്‍ കെന്നഡി ലൂയിസിയാനയിലും ഗ്രെഗ് ആബട്ട് ടെക്‌സസിലും വിജയിച്ചു.












Click it and Unblock the Notifications