ആന്ത്രാക്‌സ് ബാക്ടീരിയക്ക് പിന്നില്‍ അമേരിക്കയോ?
വാഷിംഗ്ടണ്‍: ഒരുകാലത്ത് ലോകത്ത് പരിഭ്രാന്തി പരത്തിയിരുന്ന ആന്ത്രാക്‌സ് ബാക്ടീരിയക്ക് പിന്നില്‍ അമേരിക്കയോ ? അമേരിക്കയിലെ ഒന്‍പത് സംസ്ഥാനങ്ങളിലെ പരീക്ഷണ ശാലകളിലേക്കും ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിലേക്കും അമേരിക്കന്‍ സൈന്യം അബദ്ധത്തില്‍ ആന്ത്രാക്‌സ് ബാക്ടീരിയകളെ എത്തിച്ചു എന്ന് വെളിപ്പെടുത്തല്‍.
2014ല്‍ ആണ് സംഭവം നടന്നത്. ഇവ ഫലപ്രദമായി നിര്‍വീര്യമാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ .വെളിപ്പെടുത്തല്‍ ഈ നടത്തിയിരുക്കുന്നത്. അതേസമയം ഇത് പൊതുജനങ്ങള്‍ക്ക് യാതൊരു വെല്ലുവിളികള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പെന്റഗണ്‍ പറയുന്നു.

അമേരിക്കന്‍ സൈനികര്‍ ആന്ത്രാക്‌സ് പ്രതിരോധ വാക്‌സിനുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് യു.എസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വക്താവ് ജാസണ്‍ മക്‌ഡൊണാള്‍ഡ് പറഞ്ഞു.
അമേരിക്കന്‍ സര്‍ക്കാരിനെയും മാധ്യമങ്ങളെയും ലക്ഷ്യമാക്കി 2001ല്‍ അയച്ച ആന്ത്രാക്‌സ് വൈറസുകള്‍ അഞ്ച് ജീവനുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇവ ഉയര്‍ത്തുന്ന ജീവശാസ്ത്രപരമായ വെല്ലുവിളികളെ കുറിച്ച് പഠിക്കാനായാണ് നീര്‍വീര്യമാക്കപ്പെട്ട അവസ്ഥയില്‍ ഇവ ഉട്ടാ സൈനിക ലാബിലേക്ക് അയച്ചത്. എന്നാല്‍ ഇവയ്ക്ക് ജീവനില്ലെന്ന് കരുതി ഇവിടെ നിന്ന് അവ മറ്റൊരു ലാബിലേക്ക് അയക്കപ്പെടുകയായിരുന്നു.












Click it and Unblock the Notifications