Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നു വയസുകാരിയെ കൊന്നു, മരണം കണ്ട് ആസ്വദിച്ചു, അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമ്മ അറസ്റ്റില്‍

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ തന്നെ മൃതദേഹം ഒളിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

വെസ്റ്റണ്‍ : മൂന്നു വയസുകാരിയായ മകളെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മകളെ കാണാനില്ലെന്ന് പരാതി നല്‍കി. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമ്മ അറസ്റ്റില്‍. അമെരിക്കയിലെ വെസ്റ്റണിലാണ് സംഭവം. 2011ലാണ് മൂന്നു വയസുകാരിയായ മകള്‍ അലിയ ലന്‍സ് പോര്‍ഡിനെ കാണാനില്ലെന്ന് കാട്ടി അമ്മ ലെനല്‍ പരാതി നല്‍കിയത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ തന്നെ മൃതദേഹം ഒളിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മകളെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മകള്‍ മരിക്കുന്നത് ലെനല്‍ നോക്കി നിന്നതായി പൊലീസ് പറഞ്ഞു. മരണത്തോട് മകള്‍ മല്ലടിക്കുന്നത് കണ്ടിട്ടും ഇവര്‍ വൈദ്യ സഹായമാെന്നും നല്‍കിയില്ലെന്നും പൊലീസ്.

Murder

വീട് തകര്‍ത്ത് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാനുള്ള സാധ്യത തള്ളിയതിനെ തുടര്‍ന്ന് പ്രതിയെ കണ്ടെത്താനായി പ്രതിഫലവും അന്വേഷണ സംഘം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കാണാതായതോടെയാണ് അമ്മയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

അതേസമയം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൃതദേഹം എവിടെയാണെന്ന് അറിയാവുന്ന ഒരേഒരാള്‍ അമ്മയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയായ ലെനലിന് ആറ് മക്കള്‍ കൂടിയുണ്ട്. ഈ കുട്ടികളുടെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് ഇവരെ നീക്കിയിട്ടുണ്ട്. ലെനലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികായാണ്. എന്നാല്‍ അന്വേഷണ സംഘത്തോട് ഇവര്‍ സഹകരിക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+