അവസാനം അമേരിക്ക തന്നെ വേണ്ടി വന്നു ഇറാന്‍ കപ്പലിനെ രക്ഷിക്കാന്‍

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: അമേരിക്കയും ഇറാനും കീരിയും പാമ്പും പോലെയാണെങ്കിലും അടിയന്തര സാഹചര്യം വന്നാല്‍ പിന്നെ എന്തു ചെയ്യും? അത്തരമൊരു ആപല്‍ഘട്ടമാണ് ഇറാനിയന്‍ മല്‍സ്യബന്ധന ബോട്ടിന് വന്നുപെട്ടത്. യമന്‍ തീരത്തിനു സമീപം മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ഇറാന്‍ ബോട്ട്. പൊടുന്നനെയാണ് കടല്‍ക്കൊള്ളക്കാര്‍ തങ്ങളെ വളഞ്ഞിരിക്കുന്ന കാര്യം ബോട്ടിലുണ്ടായിരുന്നവര്‍ക്ക് മനസ്സിലായത്. ഉടന്‍ തന്നെ കടല്‍ക്കൊള്ളക്കാര്‍ ഇറാന്‍ ബോട്ടിനു നേരെ ആക്രമണവും തുടങ്ങി. ബോട്ടിലുണ്ടായിരുന്ന ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

ബോട്ടിലുണ്ടായിരുന്നവര്‍ ഉടന്‍ ഇറാന്റെ കോസ്റ്റ് ഗാര്‍ഡിനെ വിളിച്ചു. കോസ്റ്റ് ഗാര്‍ഡിന് പെട്ടെന്ന് അവിടെ എത്തിച്ചേരുക എളുപ്പമായിരുന്നില്ല. പിന്നെ ആകെയുള്ള ഒരു വഴി ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് നേവല്‍ കമാന്റിനെ വിവരമറിയിക്കുകയാണ്. പരസ്പരം ശത്രുക്കളാണെന്നൊന്നും അപ്പോള്‍ ആലോചിച്ചില്ല. ഉടന്‍ തന്നെ തങ്ങളുടെ മല്‍സ്യ ബന്ധന ബോട്ടിനെ രക്ഷിക്കണമെന്ന് ഇറാന്‍ കോസ്റ്റ് ഗാര്‍ഡ് അമേരിക്കന്‍ അധികൃതരോട് അപേക്ഷിച്ചു. സമയം അല്‍പം പോലും പാഴാക്കാതെ നേവല്‍ കമാന്റ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കടല്‍ കൊള്ളക്കാരെ തടയാന്‍ പ്രദേശത്തുണ്ടായിരുന്ന അമേരിക്കന്‍ ഡിസ്‌ട്രോയര്‍ തെക്കന്‍ യമനിലെ സൊകോത്ര ദ്വീപ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. ജപ്പാന്റെ ജെ.എസ് അമഗിരിക്കൊപ്പം യു.എസ്.എസ് ഹവാര്‍ഡ് കടല്‍ക്കൊള്ളക്കാരെ തുരത്തി ഇറാന്‍ ബോട്ടിനെ രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കി. കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ ബോട്ടിനുണ്ടായ കേടുപാടുകള്‍ തീര്‍ത്തുകൊടുക്കുകയും ചെയ്തു.

photo

ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പുറമെ, ഇറാന്റെ നാവികസേനയുമായി ബന്ധപ്പെട്ട പരാതികളും നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയത്തില്‍ അമേരിക്ക ഇറാന്റെ രക്ഷയ്‌ക്കെത്തിയത്. ഉദാഹരണമായി കഴിഞ്ഞ ജൂലൈയില്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ കപ്പല്‍ അമേരിക്കല്‍ കപ്പലിന്റെ അടുത്ത് ചെന്നതിനെ തുടര്‍ന്ന് യു.എസ് നാവിക സേനാ കപ്പല്‍ മുന്നറിയിപ്പ് വെടിയുതിര്‍ത്തിരുന്നു.

English summary
us navy aids iran fishing boat after pirate attack

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്