പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

  • Written By:
Subscribe to Oneindia Malayalam
പ്രശസ്ത സാഹിത്യകാരൻ പുനത്തില്‍ കുഞ്ഞബ്ദുള്ള വിടവാങ്ങി | Oneindia Malayalam

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ ഡോ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ 7.40 ഓടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പുനത്തില്‍ നേടിയിട്ടുണ്ട്.

1

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു ദിവസം മുമ്പാണ് പുനത്തിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. 1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയിലാണ് പുനത്തില്‍ ജനിച്ചത്. അലീമയാണ് ഭാര്യ.

മരുന്ന്, സ്മാരകശിലകള്‍, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ എന്നിവയാണ് പുനത്തിലിന്റെ പ്രധാന നോവലുകള്‍. ഇവയില്‍ നവഗ്രഹത്തിന്റെ തടവറെയന്ന നോവല്‍ പുനത്തിലും സേതുവും ചേര്‍ന്നെഴുതിയതാണ്. അലിഗഡ് കഥകള്‍, ക്ഷേത്രവിളക്കുകള്‍, കുറേ സ്ത്രീകള്‍, മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പുനത്തിലിന്റെ പ്രധാന കഥാസമാഹാരങ്ങള്‍. 1978ല്‍ സ്മാരകശിലകള്‍ക്കാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പുനത്തിലിനെ തേടിയെത്തി. 80ല്‍ ഇതേ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു.

English summary
Famous writer Punathil Kunjabdulla died.
Please Wait while comments are loading...