ഐസിസിനെ നേരിടാന്‍ റഷ്യയുമായി സഹകരണത്തിന് ശ്രമിച്ച് അമേരിക്ക
പാരീസ്: റഷ്യയുമായി സൈനീക സഹകരണത്തിന് ശ്രമിച്ച് അമേരിക്ക. സിറിയയില്‍ ഐസിസിനെയും അല്‍ഖ്വയ്ദയെയും നേരിടാനാണ് അമേരിക്ക റഷ്യയുമായി സൈനീക സഹകരണത്തിന് ശ്രമിക്കുന്നത്. മോസ്‌കോയില്‍ എത്തുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇക്കാര്യം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
മുമ്പ് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ അഭ്യര്‍ത്ഥന പ്രകാരം റഷ്യ സിറിയയില്‍ ഇടപെട്ടിരുന്നു. അന്ന് റഷ്യന്‍ ആക്രമണത്തില്‍ വന്‍ തകര്‍ച്ചയാണ് ഐസിസിനുണ്ടായത്. എന്നാല്‍ ഈ ഇടപെടലിനെ അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും വിമര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട സൈനീക നീക്കം റഷ്യ ഉപേക്ഷിച്ചു.

ഇതിന് ശേഷമാണ് പ്രശ്‌നത്തില്‍ റഷ്യന്‍ സഹകരണം തേടി അമേരിക്ക നേരിട്ട് തന്നെ രംഗത്തെത്തുന്നത്. സിറിയയില്‍ സാമാധാനം പുന:സ്ഥാപിക്കാന്‍ റഷ്യ-അമേരിക്ക ചര്‍ച്ച സഹായിക്കുമെന്ന് യുഎന്‍ ദൂതന്‍ സ്റ്റഫാന്‍ മിസ്തൂര പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ റഷ്യയുമായി സഹകരിക്കുന്നതിനോട് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ട്. സിറിയ വിഷയത്തില്‍ യുഎസിന്റെയും അമേരിക്കയുടെയും ലക്ഷ്യം വ്യത്യസ്തമാണെന്ന് അവര്‍ ചൂണ്ടികാട്ടി.
ഇതിനിടെ ഐസിസിനെ തുരത്തുന്നതില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് അമേരിക്കയിലെ എന്‍ബിസി ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആരോപിച്ചു. ഭീകരരെ തുടച്ചു നീക്കാനാണ് സിറിയയും റഷ്യയും ലക്ഷ്യമിടുന്നത്. എന്നാല്‍ ചില ഭീകര ഗ്രൂപ്പുകളെ സഹായിക്കാനും തന്റെ സര്‍ക്കാറിനെ അവരുടെ സഹായത്തോടെ മറിച്ചിടാനുമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് അസാദ് ആരോപിച്ചു.












Click it and Unblock the Notifications