'ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്, ഇന്ത്യയ്ക്ക് പ്രത്യേക പരിഗണനയില്ല'; യുഎസ്
വാഷിംഗ്ടൺ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ പ്രതികരണവുമായി യു എസ്. ഇന്ത്യയ്ക്ക് മാത്രമായി പ്രത്യേക പരിഗണ നൽകാനാവില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും യു എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുള്ളിൻ പറഞ്ഞു.
ഇക്കാര്യത്തിസ്‍ ആരുമായും വ്യക്തിഗതമായ നയതന്ത്ര ചർച്ചകളിലേക്ക് കടക്കാൻ താല്പര്യപ്പെടുന്നില്ലെന്നും ഇതുവരെ അത്തരത്തിൽ ചർച്ചകൾ നടത്തയിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തയിട്ടുണ്ടെന്നും അത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാനഡയുടെ ആരോപണം ഗൗരവമായി തന്നെയാണ് എടുക്കുന്നതെന്നും അവരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ശരിക്കും ആശങ്കയുളവാക്കുന്ന വിഷയമാണെന്നും അതുകൊണ്ട് തന്നെ ഗൗരവമായി എടുക്കുന്നു എന്നും സുള്ളിവൻ പറഞ്ഞു. ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുമെന്നും ഇന്ത്യ്ക്ക് ഇക്കാര്യത്തിൽ പ്രത്യേകത പരിഗണന നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്നാണ് കാനഡ പറയുന്നത്. ഇന്ത്യ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. വിദ്വേഷ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു,
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നു എന്ന് പറഞ്ഞ് , ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഈ മാസം ആദ്യം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തെക്കുറിച്ചുള്ള കനേഡിയൻ അവകാശവാദങ്ങളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആശങ്ക പ്രകടിപ്പിച്ചു. ഫിനാൻഷ്യൽ ടൈംസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന രഹസ്യാന്വേഷണ ശൃംഖലയായ ഫൈവ് ഐസിലെ നിരവധി അംഗങ്ങൾ നിജ്ജാറിനെ കൊലപ്പെടുത്തിയ വിഷയം ഉന്നയിച്ചു.












Click it and Unblock the Notifications