കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് പൂട്ടിടാന്‍ ട്വിറ്റര്‍, വ്യാജവാര്‍ത്തകള്‍ തടയാന്‍ നീക്കം

Google Oneindia Malayalam News

ഓക്‌ലന്‍ഡ്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ട്വിറ്റര്‍. നേരത്തെ തന്നെയുള്ള വിജയങ്ങള്‍ പ്രവചിക്കുക തുടങ്ങിയ തെറ്റായ വിവരങ്ങളെയും വ്യാജ വാര്‍ത്തകളെയും തടയാനുള്ള നീക്കമാണിത്. രാഷ്ട്രീയ അക്രമങ്ങള്‍, ആലോചിക്കാതെയുള്ള കമന്ററി എന്നിവ നടത്തുന്നവരെ നിയന്ത്രിക്കുകയോ ബ്ലോക്ക് ചെയ്യുകയാണ് ട്വിറ്റര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ റഷ്യന്‍ ഇടപെടല്‍ അടക്കം അമേരിക്കന്‍ തിരഞ്ഞെടുപ്പിന് നേരെ ഉയര്‍ന്നിരുന്നു. ഇത്തവണ ക്ലീന്‍ പ്രചാരണം ട്വിറ്ററിലും ഉണ്ടാവണമെന്നാണ് അവര്‍ ലക്ഷ്യമിടുന്നത്. ഡൊണാള്‍ഡ് ട്രംപിന് അടക്കം ഇത് വലിയ വെല്ലുവിളിയാവും.

1

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ, തിരഞ്ഞെടുപ്പില്‍ ഇടപെടലിന് ആഹ്വാനം ചെയ്യുന്നതോ ആയ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യും. ഒരു സ്ഥാനാര്‍ത്ഥി വിജയിച്ചെന്ന് വ്യാജമായി വരുന്ന ട്വീറ്റുകളും നീക്കം ചെയ്യും. റിട്വീറ്റുകള്‍ കടുപ്പമാക്കാനാണ് തീരുമാനമെന്ന് ട്വിറ്റര്‍ പറഞ്ഞു. ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ റിട്വീറ്റുകള്‍ തീരെ നടക്കില്ല. കോവിഡ്, പൗരന്മാരുടെ സത്യസന്ധതയെ ബാധിക്കുന്നതോ ആയി ഫോട്ടോകളോ വീഡിയോസോ അടങ്ങിയ ട്വീറ്റുകള്‍ അനുവദിക്കില്ല. ഇത് തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണെന്ന് ട്വിറ്റര്‍ കരുതുന്നു.

റിട്വീറ്റുകളില്‍ സ്വന്തം കമന്ററികള്‍ ചേര്‍ക്കാനാണ് ട്വിറ്റര്‍ ആവശ്യപ്പെടുന്നത്. ഇത്തരം ട്വീറ്റുകള്‍ റിട്വീറ്റ് ചെയ്യണമെങ്കില്‍ യഥാര്‍ത്ഥ വിവരങ്ങളിലേക്ക് നയിക്കുന്ന വിവരങ്ങളും ഒപ്പം ഉള്‍പ്പെടുത്തണം. ഈ വിവരങ്ങളുടെ ടോപിക്ക് ട്വീറ്റിനൊപ്പമുണ്ടാകും. ഇതിലൂടെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുന്നതിന് മുമ്പ് ചിന്തിക്കാന്‍ യൂസര്‍മാര്‍ക്ക് സാധിക്കും. റിട്വീറ്റ് എന്ന ആശയത്തെ നിയന്ത്രിക്കുകയാണ് ഇതിലൂടെ ട്വിറ്റര്‍ ലക്ഷ്യമിടുന്നത്. ട്വിറ്ററില്‍ ഏറ്റവും വലിയ പ്രശ്‌നമായി റിട്വീറ്റുകള്‍ മാറിയതും വലിയ പ്രതിസന്ധിയാണ്. അതാണ് ഇത്തരമൊരു നീക്കത്തിന് കാരണം.

ഒക്ടോബര്‍ 20നാണ് പുതിയ രീതി ട്വിറ്ററില്‍ വരിക. തിരഞ്ഞെടുപ്പ് വരെ നീണ്ടേക്കും. റിട്വീറ്റുകളില്‍ സ്വന്തം കമന്റുകള്‍ പരമാവധി ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ക്വാട്ട് ടീറ്റ് എന്ന ഫീച്ചറാണ് ഇതിനായി വരുന്നത്. ട്വിറ്ററിന്റെ സ്വീകാര്യത കമന്ററി വരുന്നതോടെ വര്‍ധിക്കും. ഒരു ചര്‍ച്ചയെ കൂടുതല്‍ സ്വീകാര്യമാക്കാന്‍ ഇത് സഹായിക്കും. ഒരു ലക്ഷം ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും കൊണ്ടുവരുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും ഇതില്‍ വരും. ഇവര്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചാല്‍, അത്തരത്തിലുള്ള ഒരു ലേബല്‍ ട്വിറ്ററില്‍ നല്‍കും. ആ ട്വീറ്റ് തുറക്കുന്നതിന് മുമ്പ് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കും. ഈ പോസ്റ്റ് ലൈക്ക് ചെയ്യാനോ റി ട്വീറ്റ് ചെയ്യാനോ കമന്റ് ചെയ്യാനോ സാധിക്കില്ല.

English summary
US president election 2020: twitter will control misleading information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X