ബൈഡനേക്കാള്‍ വോട്ട് നിക്കി ഹാലെയ്ക്ക്; ഇന്ത്യക്കാരാകുമോ അമേരിക്കന്‍ പ്രസിഡന്റ്?
നിക്കി ഹാലെയെ കൂടാതെ വിവേക് രാമസ്വാമി, കമല ഹാരിസ് എന്നീ ഇന്ത്യന്‍ വംശജരും മത്സരരംഗത്തുണ്ട്. 2024 ല്‍ ആണ് അമേരിക്കയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

വാഷിംഗ്ടണ്‍: വരാനിരിക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന ഇന്തോ അമേരിക്കന്‍ വംശജ നിക്കി ഹാലെയുടെ പ്രഖ്യാപനം ദിവസങ്ങള്‍ക്ക് മുന്‍പാണ് വന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ അധികം വോട്ട് നിക്കി ഹാലെയ്ക്കാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍ പ്രസിഡന്റ് ഡൊണാള് ട്രംപിനേക്കാള്‍ താഴെയാ് നിക്കി ഹാലെയുടെ ലീഡ് നില.
ഫെബ്രുവരി 16 നും 19 നും ഇടയില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയുള്ള റാസ്മുസെന്‍ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വിശദമാക്കുന്നത്. 51 കാരിയായ നിക്കി ഹാലെയ്ക്ക് 18 ശതമാനം ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ട് എന്നാണ് സര്‍വെയില്‍ പറയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പുറത്തും നിക്കി ഹാലെയ്ക്കുള്ള സ്വാധീനവും പിന്തുണയും ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ബൈഡനേക്കള് പിന്തുണ
നിക്കി ഹാലെയും ജോ ബൈഡനും തമ്മിലാണ് 2024 ലെ തെരഞ്ഞെടുപ്പെങ്കില്‍ 45 ശതമാനം പേര് നിക്കി ഹാലെയേയും 41 ശതമാനം പേര് ജോ ബൈഡനേയും പിന്തുണക്കും എന്നാണ് സര്‍വെയില്‍ പറയുന്നത്. അതേസമയം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ മൂന്നാം സ്ഥാനത്താണ് നിക്കി ഹാലെ.

ട്രംപ് മുന്നില്‍
ഡെമോക്രാറ്റുള്ക്കിടയില് സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഡൊണാള്‍ഡ് ട്രംപ് (52 ശതമാനം), ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 1972-ല്‍ സൗത്ത് കരോലിനയില്‍ സിഖ് ദമ്പതിമാരായ അജിത് സിങ് രണ്‍ധാവയുടെയും രാജ്കൗര്‍ രണ്‍ധാവയുടെയും മകളായാണ് നിക്കി ഹാലെയുടെ ജനനം.

വിവേക് രാമസ്വാമിയും മത്സരിക്കും
രണ്ട് തവണ സൗത്ത് കരോലിന ഗവര്‍ണറായും ഐക്യരാഷ്ട്രസഭയുടെ യു എസ്. അംബാസഡറായും നിക്കി ഹാലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുമെന്ന് മലയാളി വേരുകളുള്ള വിവേക് രാമസ്വാമിയും പ്രഖ്യാപിച്ചിരുന്നു. ഫോബ്സ് യുവസമ്പന്നപ്പട്ടികയില്‍ ഇടം പിടിച്ച സംരഭകനും ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരനും പ്രഭാഷകനുമാണ് വിവേക് രാമസ്വാമി.

തെരഞ്ഞെടുപ്പ് 2024 ല്‍
വിവേക് രാമസ്വാമി, നിക്കി ഹാലെ എന്നിവരെ കൂടാതെ നിലവിലെ വൈസ് പ്രസിഡണ്ട് കമല ഹാരിസും മത്സരരംഗത്തുണ്ടാകും എന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. അതേസമയം റിപ്പബ്ലിക്കന്‍ നേതാക്കളായ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും ഉള്‍പ്പെടെ പ്രമുഖര്‍ വരും ദിനങ്ങളില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications