ക്ലൈമാക്സിലേക്ക്..ലീഡ് കുത്തനെ ഉയർത്തി ബൈഡൻ..വിജയിക്കാൻ വേണ്ടത് വെറും 6 വോട്ടുകൾ
വാഷിങ്ടൺ; അമേരിക്കൻ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡനാണ് നിലവിൽ മുന്നിൽ.538 അംഗ ഇലക്ടറൽ കോളേജിൽ 264 ഇടത്താണ് ജോ ബൈഡൻ വിജയിച്ച് മുന്നേറിയിരിക്കുന്നത്. മാന്ത്രിക സംഖ്യ തൊടാൻ ബൈഡന് വേണ്ടത് ഇനി വെറും 6 വോട്ടുകൾ മാത്രമാണ്. ഇനി ഏറെ ഉറ്റുനോക്കപ്പെടുന്നത് ഈ സംസ്ഥാനങ്ങളിലേക്കാണ്

ഇഞ്ചോടിഞ്ച് പോരാട്ടം
വോടെണ്ണലിന്റെ ആദ്യഘട്ടങ്ങളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ജോ ബൈഡനും ഡൊണാൾഡ് ട്രംപും കാഴ്ചവെച്ചത്.ഒരുഘട്ടത്തിൽ ഇലക്ടറൽ വോട്ടുകൾ കൂടുതൽ ഉളളതും തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി നിർണയിക്കുന്നതുമായ ടെക്സാസും ഫ്ലോറിഡയും പിടിച്ചെടുത്തതോടെ ട്രംപ് വീണ്ടും അധികാരത്തിലെത്തുമോയെന്ന പ്രതീതി ശക്തമായി.

സുപ്രീം കോടതിയെ സമീപിക്കും
ഇതിനിടെ ആത്മവിശ്വാസം ഉയർന്ന ട്രംപ് താൻ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. പോസ്റ്റൽ വോട്ടുകൾ ഇനി എണ്ണേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഡെമോക്രാറ്റുകൾ തിരിമറി നടത്തുകയാണെന്നും പോസ്റ്റൽ വോട്ടുകൾ എണ്ണാതിരിക്കാൻ താൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.

അപ്രതീക്ഷിത മുന്നേറ്റം
അപ്പോഴും കടുത്ത ആത്മവിശ്വാസത്തിലായിരുന്നു ഡെമോക്രാറ്റുകൾ. ഇതിനിടെ മിഷിഗനിലും വിസ്കോൻസിനിലും ബൈഡൻ അപ്രതീക്ഷിത മുന്നേറ്റം കൈവരിച്ചതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ഇനി വെറും 5 സംസ്ഥാനങ്ങളിൽ മാത്രമാണ് വോട്ടെണ്ണാനുള്ളത്. സ്വിങ്ങ് സ്റ്റേറ്റുകൾ എന്ന് കണക്കാക്കപ്പെടുന്ന പെനിസിൽവാനിയയും നെവേഡയും ഇക്കൂട്ടത്തിൽപെടുന്നു.

213 ഇലക്ടറൽ വോട്ടുകൾ
നിലവിൽ ട്രംപിന് 213 ഇലക്ടറൽ വോട്ടുകൾ മാത്രമേ ഉള്ളൂ. വോട്ടെണ്ണാനുള്ള പെൻസിൽവേനിയ (20 ഇലക്ടറൽ കോളജ് സീറ്റുകൾ), ജോർജിയ (16), നോർത്ത് കാരലൈന (15) എന്നിവിടങ്ങളിൽ ട്രംപ് മുന്നിലാണ്.എന്നാൽ ഇവയെല്ലാം ജയിച്ചാലും വെറും 268 വോട്ടുകൾ മാത്രമേ ട്രംപിന് ലഭിക്കുള്ളൂ.

മാന്ത്രിക സംഖ്യ തൊടാൻ
കേവലഭൂരിപക്ഷമായ 270 ലെത്താൻ ട്രംപിന് വീണ്ടും വോട്ടുകൾ ആവശ്യമാണ്. അതായത് വിജയം സ്വന്തമാക്കാണമെങ്കിൽ ട്രംപിന് പിന്നേയും വോട്ടുകൾആവശ്യമാണ്.നൊവേഡ കൂടി ലഭിച്ചാൽ മാത്രമേ പ്രസിഡന്റ് പദത്തിൽ വീണ്ടും ട്രംപിന് ഭരണതുടർച്ച ലഭിക്കുകയുള്ളൂ. അതേസമയം മറുവശത്ത് ബൈഡനാകട്ടെ വൈറ്റ് ഹൗസിലേക്കുള്ള ദൂരം വെറും 6 വോട്ടുകൾ മാത്രമാണ്.

ആത്മവിശ്വാസത്തിലാണ് ബൈഡൻ
നൊവാഡയിൽ ആറ് ഇലക്ടറൽ വോട്ടുകൾ ആണ് ഉള്ളത്. നിലവിൽ 8000 വോട്ടിന്റെ ലീഡാണ് ബൈഡന് ഇവിടെ ഉള്ളത്. അതുകൊണ്ട് തന്നെ നൊവേഡയിൽ മുന്നേറ്റം നേടിയാൽ ബൈഡന് അധികാരം പിടിക്കാൻ സാധിക്കും. അതേസമയം ഇവിടെ വോട്ടെണ്ണൽ വ്യാഴാഴ്ച വരെ നിർത്തിവെയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു. എന്നാൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം തനിക്കൊപ്പം തന്നെയാണെന്ന ആത്മവിശ്വാസത്തിലാണ് ബൈഡൻ.
വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്, 'മുന്നേറിയ ഇടങ്ങളിൽ ലീഡ് കുറയുന്നത് വിചിത്രം'
'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി
'സോണിയയെ മൈനോന്ന് വിളിച്ചു,അമ്മായി അമ്മയെ പോലെഭരണം ഉള്ളിടത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനാണോ?';സന്ദീപ്